"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിൽ ചെറിയ കൂട്ടിച്ചേർക്കലുകൾ ആവിശ്യമായിരുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചെറിയ അക്ഷര പിശകുകൾ കൂടി തിരുത്തിയിട്ടുണ്ട്‌
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
 
ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് മഹാവിഷ്ണു സ്വരൂപമെന്ന് പറയുന്നത്‌. പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവിന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. ഈ ബ്രഹ്മാണ്ഡത്തിന്റെ എല്ലാ വശങ്ങളും മഹാവിഷ്ണുചൈതന്യത്താൽ മാത്രം നിരയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആർആര്‌ എല്ലാറ്റിന്റെയുംഎല്ലാത്തിന്റേയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്. ഈ കാരണങ്ങളാൽ സ്വയംഭഗവാൻ എന്ന നാമവും കൂടിയുണ്ട്‌ ഭഗവാന്‌.
ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ ആദിനാരായണൻ/മഹാവിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് ഭഗവാൻ ആദിനാരായണൻ! ദേശകാലാവസ്ഥകളിൽ വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി.
വരി 31:
സ്വർണ്ണത്തിന് അഗ്നിയും രശ്മികൾക്ക് ആദിത്യനും എപ്രകാരം പതിയായിരിക്കുന്നുവോ അതുപോലെ സർവ്വലോകങ്ങൾക്കും പതിയായിരിക്കുന്നവനാണ് ശ്രീ ആദിനാരായാണനായ മഹാവിഷ്ണുഭഗവാൻ! ചരാചരാത്മകമായ ജഗത്തൊട്ടാകെ തന്നെ വിഷ്ണുമയമാക്കി തീർത്തവനും സർവ്വചരാചരങ്ങളിലും വിദ്യാവിദ്യാ സ്വരൂപേണയും കാര്യകാരണസ്വരൂപേണയും വർത്തിക്കുന്ന പരമപുരുഷനാണ് സാക്ഷാൽ ആദിനാരായണൻ!
 
ഭഗവാന്റെ നീല നിറം അനന്തതയെ സൂചിപ്പിക്കുന്നു. അതായത്‌ സമസ്ഥ ബ്രഹ്മാണ്ഡത്തിൽ നിറഞ്ഞു നിൽക്കുന്ന പരമ ചൈതന്യത്തെ ഭഗവാൻ മഹാവിഷ്‌ണുവിന്റെ അഥവാ ആദിനാരായണ സ്വരൂപമെന്ന്‌ വിശേഷിപ്പിക്കുന്നു. അങ്ങനെയാണ്‌ ഭഗവാന്‌ ആദിവിഷ്‌ണു അഥവാ ബ്രഹ്മാണ്ഡനാഥൻ എന്ന നാമങ്ങൾ വന്നതെന്ന്‌ പല പുരാണങ്ങളും വ്യാഖ്യാനിക്കുന്നു. ഭഗവാൻ ശയിക്കുന്ന അഞ്ചു ശിരസ്സുകൾ ഉള്ള അനന്തൻ എന്ന നാഗം പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു. അനന്തന്റെ ഉടൽ മൂന്നു ചുറ്റുകളായി കാണപ്പെടുന്നു. അത്‌ പ്രതിനിധീകരിക്കുന്നത്‌ ത്രിഗുണങ്ങളേയാണ്‌. ഭഗവാന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവ്‌ സൃഷ്‌ടി കർത്തവ്യം നിർവ്വഹിക്കുന്നു. ഈ കാരണങ്ങളാലാണ്‌ ഭഗവാന്‌ അനന്തപത്മനാഭൻ എന്ന നാമവും കൂടി വന്നത്‌.
 
കാലദേശങ്ങളിൽ നിന്നും നാമരൂപങ്ങളിൽ നിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും കേവലസ്വരൂപിയുമായ ശ്രീവാസുദേവനാകുന്നു പരമബ്രഹ്മം. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ ആദിനാരായണൻ അഥവാ മഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു. നിർഗുണബ്രഹ്മമാണ് ഭഗവാന്റെ പരമമായ സ്വരൂപം. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ ആദിനാരായണന്റെ രൂപഭേദങ്ങൾ മാത്രമാണ്. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം.
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്