"നങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 3:
വൈദേശികളുടെ സ്വാധീനത്തൊടെയാണ് കേരളത്തിൽ സ്ത്രീകൾ മാറുമറയ്ക്കാൻ തുടങ്ങിയത്. ഇത് ഒരു അവസരമായി കണ്ട് രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് [[നികുതി]] ഏർപ്പെടുത്തി.<ref>''[http://www.dailyindianherald.com/home/details/5XMWrOv8/9 താജ്മഹലും, നിലവറകളിലെ ശേഖരങ്ങളും ഉണ്ടായതെങ്ങനെ?]'', Daily Indian Herald</ref> [[മുലക്കരം]] എന്നാണ് ഈ നികുതി അറിയപ്പെട്ടത്. താഴ്ന്ന [[ജാതി]]യിൽ പെട്ട പുരുഷന്മാരുടെ മേൽ ചുമത്തപ്പെട്ട നികുതിക്ക് തലക്കരം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട് അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു.<ref>{{cite news|title=സ്തനം മുറിച്ചു പ്രതിഷേധിച്ച പെൺപോരാളി നങ്ങേലിയുടെ ഒാർമകൾക്ക് 200 വയസ്സ്|url=http://www.manoramaonline.com/news/just-in/story-of-nangeli-mulakkaram-mulachiparambu-200yers-alapuzha.html|accessdate=6 നവംബർ 2016|archiveurl=http://archive.is/qm0bI|archivedate=6 നവംബർ 2016}}</ref> വൈകുന്നേരത്തോടെ നങ്ങേലി [[രക്തം]] വാർന്ന് മരിച്ചു. നങ്ങേലിയുടെ [[ശവദാഹം]] നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന [[ചിത]]യിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി. ഈ സംഭവത്തിനു ശേഷവും മുലക്കരം പിരിക്കുന്നത് തുടർന്നു. ഒടുവിൽ മലയാള വർഷം 986-ൽ (എ.ഡി 1810) [[ശ്രീമൂലം തിരുനാൾ]] ആണ് മുലക്കരം നിർത്തലാക്കിയത്.<ref>''[http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=essay1_nov1_12.xml മാറ് മറയ്ക്കാത്ത കേരളീയ സദാചാരം!]'', നാസർ റാവുത്തർ, പുഴ.കോം</ref> നങ്ങേലി മരിച്ച സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.
ധർമ്മ രാജ്യമെന്നും ദൈവത്തിന്റെ നാടെന്നും കള്ളത്തരം പ്രചരിപ്പിച്ച്, അടിമക്കച്ചവടവും, അയിത്തവും, മുലക്കരവും, മീശക്കരവും, ചേറിൽ ചവുട്ടിത്താഴ്ത്തിയുള്ള കൊലയും നടത്തിയിരുന്ന വെറും ജാതീയ ഭ്രാന്താലയമായിരുന്നു മലയാള നാട്. മലയാളിക്കു മേൽ ജാതി വ്യവസ്ഥിതിയെ അടിച്ചേല്പിച്ച വൈദേശികാധിപത്യം തന്നെയാണ് [[ബ്രാഹ്മണാധിപത്യം.]] ഇതിനെതിരേ പല മഹാന്മാരും പോരടിയിട്ടുണ്ടു്. പലതും ചരിത്രമാണ്. മറ്റ് പലതും അവഗണിക്കപ്പെട്ടു. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു ചരിത്രമാണ് ആലപ്പുഴ ചേർത്തലയിലെ [[നങ്ങേലി]]യുടെ കഥ. മുലക്കരം നിലനിന്നിരുന്ന കാലം. സവർണ ജാതികൾക്കു് മുലക്കരം കൊടുക്കേണ്ടതില്ലായിരുന്നു. ഭരണകൂടം പക്ഷപാതപരമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിനെല്ലാമപ്പുറം സ്ത്രീ ശരീരത്തിനു മേൽ കടന്നു കയറാനുള്ള ഒരു നിയമമായിട്ടു കൂടി മുലക്കരത്തെ അധികാരികൾ ഉപയോഗിച്ചു. ഇത്തരം ദുഷിച്ചു നാറിയ വ്യവസ്ഥയ്ക്കെതിരേ, ആത്മാഭിമാനത്തിനും സാമൂഹ്യാന്തസ്സിനും വേണ്ടി തന്റെ മുലകൾ അരിഞ്ഞു നല്കി ആത്മബലി നടത്തിയ ധീര വനിതയാണ് നങ്ങേലി.
നങ്ങേലിയുടെ അവഗണിക്കപ്പെട്ട ചരിത്രം പൊതു സമൂഹത്തിലെത്തിക്കേണ്ടതും, സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ പ്രതീകവുമാകുക എന്ന ലക്ഷ്യം മുൻനിർത്തി [[ചേർത്തല]]യിൽ 27 - 1 - 2017 ന് നങ്ങേലി സാംസ്കാരീക കൂട്ടായ്മ രൂപീകരിച്ചിരുന്നു.
==സി.ബി.എസ്.ഇ വിവാദം==
|