"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 20:
}}
[[ഹൈന്ദവം|ഹൈന്ദവവിശ്വാസം]] അനുസരിച്ച് [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "'''പരമശിവൻ"'''. ([[ദേവനാഗരി]]: शिव; [[IAST]]: {{IAST|Śiva}}) (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്, സ്നേഹം) ശിവൻ എന്നാൽ "മംഗളകാരി" എന്ന് അർത്ഥമുണ്ട്. "അൻപേ ശിവം" എന്നാൽ സ്നേഹം എന്നാണ് അർത്ഥം.ത്രിമൂർത്തികൾ ഉൾപ്പെടെ അഞ്ചുമുഖങ്ങളും ചേർന്ന [[Shiva|ബ്രഹ്മം]] അഥവാ [[Shiva|പരബ്രഹ്മം]] ശിവനാകുന്നു. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നാണ് അർത്ഥം. ശിവന്റെ അഞ്ച് മുഖങ്ങൾ തന്നെ ആണ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങൾക്ക് ആധാരം അതിനാൽ ശിവനെ [[Shiva|പഞ്ച വക്ത്രൻ]] എന്ന് വിളിക്കുന്നു. [[Brahma|ബ്രഹ്‌മാവ്‌]], [[Vishnu|മഹാവിഷ്ണു]], [[Shiva|മഹാരുദ്രൻ]], [[Shiva|മഹേശ്വരൻ]], [[Shiva|സദാശിവൻ]] ഇവയാണ് പരബ്രഹ്മമൂർത്തിയായ പരമേശ്വരന്റെ അഞ്ച് മുഖങ്ങൾ.[[Shiva|നിർഗുണ പരബ്രഹ്മവും]], [[Shiva|പരമാത്മാവും]], [[Shiva|ഓംകാരവും]], [[Shiva|സച്ചിദാനന്ദ സ്വരൂപവും]], [[Shiva|സർവേശ്വരനും]], [[Shiva|ആദിദേവനും]], [[Shiva|ദേവാദിദേവനും]] എല്ലാം [[Shiva|ശിവൻ]] തന്നെ ആകുന്നു. അതിനാൽ തന്നെ സർവ്വ ചരാചരവും ശിവശക്തിമയമാണ്. ബ്രഹ്‌മാവിനും, മഹാവിഷ്ണുവിനും കോടി സൂര്യ തേജസ്സുള്ള ശിവലിംഗത്തിന്റെ ആദിയും, അന്തവും കാണാൻ സാധിക്കാതെ വന്നപ്പോൾ മഹേശ്വരൻ ആദിശക്തി സമേതനായി ശിവശക്തി സ്വരൂപത്തിൽ പ്രത്യക്ഷമായി ദർശനം നൽകി എന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു അതിനാൽ മഹാദേവനെ [[Shiva|ആദിദേവൻ]] എന്ന് വിളിക്കുന്നു. ലോകരക്ഷാർത്ഥം കാളകൂടവിഷം പാനം ചെയ്ത് ത്യാഗത്തിന്റെ മകുടോദാഹരണം ഭഗവാൻ ലോകത്തിന് കാണിച്ചു കൊടുത്തു അതിനാൽ മഹാദേവനെ [[Shiva|നീലകണ്ഠൻ]] എന്ന് വിളിക്കുന്നു. സർവ്വ ചരാചരത്തിന്റെയും, സർവ്വ ഗുരുക്കന്മാരുടെയും, വേദങ്ങളുടെയും മൂലഗുരു ആയതിനാൽ [[Shiva|മഹേശ്വരനെ]] [[Shiva|ദക്ഷിണാമൂർത്തി ]] എന്ന് വിളിക്കുന്നു. സർവ്വവും ശിവനിൽ അടങ്ങുന്നു എന്നതിനാൽ പരമശിവൻ, പരമേശ്വരൻ, സർവേശ്വരൻ, ഈശ്വരൻ, മഹേശ്വരൻ, സാംബ സദാശിവൻ എന്നീ എണ്ണമറ്റ അനന്തമായ നാമങ്ങളിൽ ഭഗവാൻ അറിയപ്പെടുന്നു.ശിവന്റെ ''പഞ്ചമുഖങ്ങൾ'' യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്.
 
സമസ്ത ദേവി ദേവന്മാരിലും നിറഞ്ഞിരിക്കുന്ന മഹാശക്തി ആയതിനാലാണ് മഹാദേവനെ ദേവാദിദേവൻ എന്ന് വിളിക്കുന്നത്. സർവ്വ ചരാചരവും ശിവശക്തിമയമാണ്. മൂലപ്രകൃതിയും ആദിശക്തിയും ആയ ശിവശക്തി പാർവ്വതി ദേവിയോട് കൂടി എല്ലാത്തിലും നിറഞ്ഞിരിക്കുന്ന സർവ്വമംഗള മൂർത്തി ആയതിനാൽ മഹാദേവൻ ആദിദേവൻ എന്നും അറിയപ്പെടുന്നു. സത്യസ്വരൂപനും, മംഗളമൂർത്തിയും , സുന്ദരവും ആയി നിർഗുണ പരബ്രഹ്മമായി ഇരിക്കുന്നതിനാൽ ആദിശിവൻ എന്നും മഹേശ്വരൻ അറിയപ്പെടുന്നു.
 
നിർഗുണപരബ്രഹ്മ സ്വരൂപനാണ് മഹാദേവൻ. ധൂർജടിയും ഭസ്മലേപനുമായ വൈരാഗി. അതേ വേളയിൽ പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന സഗുണരൂപൻ. അറുപത്തിനാലു കലകളുടെയും സൃഷ്ടാവായ മഹാനടൻ, ജഞാനസമുദ്രമായ മഹാഗുരു. ജീവതാളത്തിന്റെ ഡമരുവും, സമ്പൂർണ്ണ ലയത്തിന്റ അഗ്നിയും കൈയ്യിലേന്തുന്ന കാലകാലൻ. ധ്യാനത്തിന്റെയും യോഗത്തിന്റെയും തന്ത്രത്തിന്റെയും പ്രണേതാവ്. ശിവൻ തന്നെയാണ് പ്രപഞ്ചം. പ്രപഞ്ചമൂലങ്ങളായ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം. ന കാരം പൃഥ്വീ തത്വത്തെയും, മ ജല തത്വത്തെയും ശി അഗ്നിയേയും വാ വായുവിനേയും യ ആകാശത്തെയും ദ്യോതിപ്പിക്കുന്നു.
Line 63 ⟶ 65:
 
ശാന്തമായി പത്മാസനസ്ഥനായിരിക്കുന്നവനും ചന്ദ്രക്കലയണിഞ്ഞ കിരീടം ധരിച്ചവനും അഞ്ചുമുഖത്തോടുകൂടിയവനും മൂന്ന് നേത്രങ്ങളുള്ളവനും ശൂലം വാൾ വജ്രായുധം മഴു എന്നിവയും അഭയമുദ്രാങ്കിതവുമായ വലതുഭാഗവും . നാഗം പാശം മണി പ്രളയത്തിന്റെ ഹുങ്കാരം മുഴക്കുന്ന കുഴലും തോട്ടി എന്നിങ്ങനെ ഇടതുഭാഗത്തും പലവിധത്തിലുള്ള അലങ്കാരത്തോടുകൂടി പ്രകാശിതമായിരിക്കുന്നവനും സ്ഥടികമണി പോലെ ശോഭിക്കുന്നവനും പാർവ്വതിയുടെ ഈശ്വരനുമായവനെ നമിക്കുന്നു.
 
ഒരിക്കൽ തങ്ങളെ സൃഷ്ടിച്ചത് ആരെന്ന സംശയം മഹാവിഷ്‌ണുവിലും, ബ്രഹ്‌മാവിലും ഉടലെടുക്കുന്നു. രണ്ടു പേരും പരസ്പരം ആ സംശയം ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കുമുന്നിൽ അഗ്‌നി രൂപത്തിൽ ശിവലിംഗം പ്രത്യക്ഷമാവുന്നു. ആ ശിവലിംഗത്തിന്റെ വലത് ഭാഗം പുരുഷ രൂപമായ ശിവനും ഇടതു ഭാഗം ആദിപരാശക്തിയുമായിരുന്നു. ശിവശക്തികൾ മഹാലിംഗരൂപത്തിൽ പ്രത്യക്ഷമായി ബ്രഹ്മാവിനോടും, മഹാവിഷ്ണുവിനോടും ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്താൻ ശിവശക്തികൾ ആവശ്യപ്പെടുന്നു. ബ്രഹ്മ്മാവ് ശിവലിംഗത്തിനു മുകൾ ഭാഗം അന്വേഷിച്ചും, വിഷ്ണു ശിവലിംഗത്തിന്റെ പാദം തേടി താഴേക്കും യാത്ര ആവുന്നു. ഭഗവാൻ മഹാവിഷ്ണു ശിവലിംഗത്തിൻറെ അഗ്രം കാണാതെ മടങ്ങി എത്തുന്നു. ബ്രഹ്മദേവനും ശിവലിംഗത്തിന്റെ അഗ്രം കാണാതെ തിരിച്ചെത്തുന്നു. വിഷ്ണു താൻ അഗ്രം കണ്ടില്ല എന്നുള്ള സത്യാവസ്ഥ അറിയിക്കുന്നു. എന്നാൽ ബ്രഹ്മാവ് താൻ സമർത്ഥൻ എന്ന് കാണിക്കാൻ വേണ്ടി താൻ ശിവലിംഗത്തിന്റെ മുകൾ അഗ്രം കണ്ടു എന്ന് കള്ളം പറയുന്നു. ആ സമയം മഹാദേവൻ ആദിശക്തിയുമായി അവിടെ ശിവശക്തി ഭാവത്തിൽ പ്രത്യക്ഷ മാവുന്നു. കള്ളം പറഞ്ഞ ബ്രഹ്മാവിൻറെ അഞ്ച് മുഖങ്ങളിൽ ഒന്ന് പിഴുതു കളയുന്നു. താൻ ചെയ്ത തെറ്റിന് ബ്രഹ്മാവ് മാപ്പു നല്കുന്നു. മാത്രമല്ല സൃഷ്ടി കർമ്മം ബ്രഹ്മാവിനെ ഏൽപ്പിക്കുന്നു ബ്രഹ്മാവിന്റെ ശക്തിയായി മഹാസരസ്വതിയെയും നല്കുന്നു. പരിപാലന കർമ്മം മഹാവിഷ്ണുവിനെ ഏൽപ്പിക്കുന്നു ശക്തിയായി മഹാലഷ്മിയെയും നൽകുന്നു. സംഹാര കർമ്മം നിർവ്വഹിക്കാൻ ശിവൻ തന്റെ തന്നെ സംഹാര ഭാവമായ മഹാരുദ്രൻ (മഹാകാലേശ്വരൻ) നെ സൃഷ്‌ടിച്ചു ശക്തി ആയി മഹാകാളിയെയും നൽകുന്നു. ശിവ, സ്കന്ദ, കൂർമ്മ, ദേവി ഭാഗവതം ഇതര പുരാണങ്ങളിൽ ഈ കഥ വിശദമായി പരാമർശിക്കുന്നുണ്ട്. ത്രിമൂർത്തികളുടെ സൃഷ്ടി സ്ഥിതി സംഹാര കർമ്മങ്ങൾക്ക് പുറമെ മഹാദേവൻ തിരോധനം, അനുഗ്രഹം എന്നീ കർമ്മങ്ങൾ കൂടി നിർവഹിക്കുന്നു ഈ അഞ്ച് മുഖങ്ങളും ചേർന്നത് കൊണ്ടുതന്നെ പരബ്രഹ്മ മൂർത്തിയായ ശിവനെ പഞ്ചവക്ത്രൻ എന്ന് വിളിക്കുന്നു കൂടാതെ പരമേശ്വരൻ, പരമശിവൻ, സർവ്വേശ്വരൻ, ഭുവനേശ്വരൻ, ത്രിഭുവനേശ്വരൻ, അഖിലാണ്ഡേശ്വരൻ, മഹേശ്വരൻ, ഭവൻ (ജീവിതം പ്രദാനം ചെയ്യുന്നവൻ) എന്നിങ്ങനെ അനന്തമായ നാമങ്ങൾ മഹാദേവനുണ്ട്. ശിവന്റെ ശക്തിയെ ശിവശക്തി അഥവാ ആദിപരാശക്തി എന്ന് വിളിക്കുന്നു. ശിവശക്തിയായ ദേവി ഹിമവാന്റെ പുത്രി ആയതിനാലും മൂലപ്രകൃതി ആയതിനാലും പാർവ്വതി എന്നാ നാമത്തിലും, ദക്ഷപുത്രി ആയി പിറന്നതിനാൽ ദാക്ഷായണി എന്നും സ്വാതിക ഭാവത്തെ ഉണർത്തുന്ന മഹാശക്തി ആയതിനാൽ സതി എന്നും അറിയപ്പെടുന്നു. ലളിതപരമേശ്വരന്മാരായി ഉമാമഹേശ്വരന്മാരായി ലോകമാതാപിതാക്കളായി ശിവശക്തികൾ സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു.
 
==പ്രതീകാത്മകതയിൽ ==
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്