"ഉഡുപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{commons category|Udupi}}
No edit summary
വരി 66:
| footnotes = "ഉഡുപ്പി - ക്ഷേത്രങ്ങളുടെ നഗരം"
}}
[[കർണാടക]] സംസ്ഥാനത്തിലെ ഒരു നഗരവും, [[ഉഡുപ്പി ജില്ല|ഉഡുപ്പി ജില്ലയുടെ]] [[ആസ്ഥാനം|ആസ്ഥാനവുമാണ്]] '''ഉഡുപ്പി''' ([[Tulu language|തുളു]]:ಉಡುಪಿ, [[Konkani language|കൊങ്ങിണി]]:उडुपी and [[Kannada|കന്നഡ]]:ಉಡುಪಿ). കർണാടകയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ഈ പട്ടണത്തിന് അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നതു കാരണം ഒരു ആധുനിക സ്പർശം ലഭിച്ചു. കർണാടകയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഉഡുപ്പി. ഉഡുപ്പിയിലെ [[ശ്രീകൃഷ്ണമഠം|ശ്രീകൃഷ്ണമഠവും]] [[ഉഡുപ്പി പാചകവിഭവങ്ങൾ|പാചകവിഭവങ്ങളും]] ഏറെ പ്രശസ്തമാണ്.പരശുരാമക്ഷേത്രം എന്നും അറിയപ്പെടുന്ന ഇത് കനകന കിണ്ടിക്ക് പ്രസിദ്ധമാണ്. ഒരു തീർത്ഥാടന കേന്ദ്രമായ ഉഡുപ്പി രജത പീഠ, ശിവള്ളി (ശിവബെല്ലെ) എന്നറിയപ്പെടുന്നു. ഇത് ക്ഷേത്ര നഗരം എന്നുകൂടി അറിയപ്പെടുന്നു. വിദ്യാഭ്യാസ, വാണിജ്യ, വ്യാവസായിക കേന്ദ്രമായ മംഗലാപുരത്ത് നിന്ന് 55 കിലോമീറ്റർ വടക്കായും റോഡ്മാർഗ്ഗം സംസ്ഥാന തലസ്ഥാനമായ ബാംഗ്ലൂരിന് 422 കിലോമീറ്റർ പടിഞ്ഞാറുമായാണ് ഉഡുപ്പി സ്ഥിതി ചെയ്യുന്നത്.
 
== ജനസംഖ്യാശാസ്‌ത്രം ==
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ജില്ലകളിലൊന്നാണ് ഉഡുപ്പി. ഉഡുപ്പി ജില്ലയിൽ ആറ് താലൂക്കുകളും 233 ഗ്രാമങ്ങളും 21 പട്ടണങ്ങളുമുണ്ട്.
 
2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം ഉഡുപ്പി ജില്ലയിൽ 2,53,078 കുടുംബങ്ങളിലെ 11,77,361 ജനസംഖ്യയിൽ 5,62,131 പുരുഷന്മാരും 6,15,230 സ്ത്രീകളുമാണ്. 0-6 വയസ്സിനിടയിലുള്ള കുട്ടികളുടെ ജനസംഖ്യ 1,03,160 ആണ്, ഇത് മൊത്തം ജനസംഖ്യയുടെ 8.76 ശതമാനമാണ്.
 
== അവലംബം ==
[[File:The gate to Udupi Town.jpg|thumb|ഉഡുപ്പി]]
 
"https://ml.wikipedia.org/wiki/ഉഡുപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്