"ദേശാഭിമാനി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:2012:BEE7:D82C:6F51:2B1B:3C00 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
→‎ചരിത്രം: ഉള്ളടക്കം ശരിയല്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
 
== ചരിത്രം ==
[[1942]] [[സെപ്റ്റംബർ 6]]-ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു.
[[1942]] [[സെപ്റ്റംബർ 6]]-ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു. ക്വിറ്റ് ഇന്ത്യാസമരകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ട ബ്രിട്ടിഷ് അനുകൂല നിലപാട് കാരണം 1942-ൽ [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പാർട്ടി]]ക്കുള്ള വിലക്കു [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഭരണാധികാരികൾ]] നീക്കി. ഇക്കാരണത്താൽ ദേശീയമുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടുപോയ കമ്മ്യൂണിസ്റ്റു പാർട്ടിക്ക് സ്വന്തം നിലപാട് വിശദീകരിക്കാനും ന്യായീകരിക്കാനും ഒരു മാദ്ധ്യമം ആവശ്യമായിത്തീർന്നു. പാർട്ടിയുടെ നിലപാടുകൾ പ്രസിദ്ധീകരിക്കുവാൻ ഒരു പത്രം വേണമെന്ന ആവശ്യം മുൻനിർത്തിയാണ് [[ദേശാഭിമാനി]] ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിന് എതിരെ നിലപാട് സ്വീകരിച്ചതിനാൽ കമ്മ്യൂണിസ്റ്റുകാർ സാമ്രാജ്യത്വ ദല്ലാളുകളാണെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
 
1935ൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ "പ്രഭാതം" എന്ന പ്രസിദ്ധീകരണമാണ്‌ ദേശാഭിമാനിയുടെ മുൻഗാമി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പത്രികയായിരുന്നു അത്. [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ശ്രീ ഇ. എം.എസ് നമ്പൂതിരിപ്പാടായിരുന്നു]] പ്രഭാതം പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ. ചൊവ്വര പരമേശ്വരന്റെ "ആത്മനാദം" എന്ന കവിത പ്രസിദ്ധീകരിച്ചതോടെ അന്നത്തെ സർക്കാറിന്റെ ഹാലിളകി{{തെളിവ്}}. സർക്കാർ രണ്ടായിരം രൂപയുടെ കൂലി പത്രത്തിനുമേൽ ചുമത്തി. അങ്ങനെയിരിക്കെ 1942ൽ [[എ.കെ. ഗോപാലൻ|എ. കെ. ഗോപാലന്റേയും]] [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേയും]] ശ്രമഫലമായി ദേശാഭിമാനി എന്ന പ്രസിദ്ധീകരണം നിലവിൽ വന്നു.{{അവലംബം}}
 
"https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്