"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
ഗ്രാമത്തറവാടുകളിലും മറ്റും [[ആർത്തവം|ആർത്തവാശുദ്ധി]] മാറാനും, കൂട്ടത്തിൽ ഒരാൾ മരിച്ചാലുള്ള '''പൊല''' മാറ്റാനും, അലക്കി ശുദ്ധിയാക്കിയ വസ്ത്രം വണ്ണാൻ സമുദായത്തിൽ സ്ത്രീകൾ നൽകിവരാറുണ്ട്. '''അകനാൾ നീക്കൽ''' എന്നാണിത് അറിയപ്പെടുന്നത്. '''വണ്ണാത്തിമാറ്റ് ''' എന്നാണ് വസ്ത്രത്തെ വിളിക്കാറുള്ളത്. ആദ്യകാലത്ത് ഓരോ വീട്ടിൽ നിന്നും ഒരു നിശ്ചിത [[ഇടങ്ങഴി]] [[നെല്ല്]] ഇവർക്ക് പ്രതിഫലമായി നൽകിയിരുന്നു. വടക്കേ [[മലബാർ|മലബാറിൽ]] നിലവിലും പലസ്ഥലങ്ങളിലും ഇത് അനുവർത്തിച്ചു വരുന്നുണ്ട്. തെയ്യക്കാവിലേക്കും വണ്ണാത്തിമാറ്റ് പതിവുണ്ട്.
==തെയ്യം==
തീയ്യരുടെ കുലദേവതയായ [[വയനാട്ടുകുലവൻ|വയനാട്ടുകുലവനും]], ഇവരുടെ തന്നെ മറ്റൊരു പ്രധാന തെയ്യമായ [[മുത്തപ്പൻ]] തെയ്യവും കെട്ടുന്നത് വണ്ണാന്മാരാണ്. [[കർക്കിടകം]] 28 ആം തീയ്യതി വണ്ണാന്മാർ '''കർക്കടോത്തിയും''' [[ആടിവേടൻ|ആടിവേടനും]] കെട്ടി വീടുവീടാന്തരം കേറിയിറങ്ങി '''ഈതിബാധകൾ''' അകറ്റാനായി നടക്കാറുണ്ട്. കുട്ടികളാവും ഈ തെയ്യങ്ങളെ കെട്ടുക. പാർവ്വതി സങ്കല്പമാണ് കർക്കടോത്തി തെയ്യത്തിനുള്ളത്. ഇതേപോലെ ചിങ്ങമാസത്തിൽ [[ഉത്രാടം]], [[തിരുവോണം]] നാളുകളിൽ ഓണത്തപ്പന്റെ സങ്കല്പത്തിലുള്ള '''ഓണത്താർ '''എന്ന തെയ്യം കെട്ടിയാടാറുണ്ട്. ഈ തെയ്യത്തിന് '''ഓണവില്ല് '''എന്നറിയപ്പെടുന്ന ചെറിയൊരു വില്ലും കൈയ്യിൽ ഉണ്ടാവും. കാസർഗോഡ് ജില്ലയിൽ വണ്ണാന്മാർ മേൽ സൂചിപ്പിച്ചതു പോലെ വീടുകളിൽ നിന്നും ദോഷമകറ്റാനായി '''മറുത '''എന്ന തെയ്യത്തേയും ഇവർ കെട്ടിയാടാറുണ്ട്. [[കാലിച്ചാൻ|കാലിച്ചാൻ തെയ്യം]], കുറത്തി, [[കുണ്ഡോറച്ചാമുണ്ഡി|കുണ്ടോറച്ചാമുണ്ഡി]], [[കെന്ത്രോൻപാട്ട്]] (ഗന്ധർവൻ പാട്ട്), [[കുറുന്തിനിപ്പാട്ട്]], പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ, ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരവനിതകൾ, വീരപുരുഷന്മാർ, ദുർമൃതിയടങ്ങവർ, മണ്മറഞ്ഞ പിതാമഹർ എന്നുതുടങ്ങി ഒട്ടേറേ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്.
 
==ചിത്രങ്ങൾ==
<gallery>
"https://ml.wikipedia.org/wiki/വണ്ണാൻ_സമുദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്