"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
[[കാസർഗോഡ് ജില്ല|കാസർഗോഡ്]], [[കണ്ണൂർ ജില്ല|കണ്ണൂർ]] ജില്ലകളിൽ അധിവസിക്കുന്ന ഒരു ജനവിഭാഗമാണു '''വണ്ണാൻ സമുദായം'''. [[പട്ടികജാതി ( എസ് സി ), പട്ടികവർഗ്ഗ ( എസ്ടി ) വിഭാഗങ്ങൾ|പട്ടികജാതിയിൽ]] ഉൾപ്പെടുന്ന വിഭാഗമാണു വണ്ണാന്മാർ. ഭൂരിഭാഗം അമ്മത്തെയ്യങ്ങളും കെട്ടിയാടുന്നത് വണ്ണാന്മാരാണ്. [[മരുമക്കത്തായം|മരുമക്കത്തായ]] സമ്പ്രദായമായിരുന്നു വണ്ണാന്മാർ പിന്തുടർന്നു വന്നിരുന്നത്. ബാലചികിത്സയിലും വിവിധങ്ങളായ ഗൃഹവൈദ്യമുറകളിലും സമ്പന്നമായൊരു പാരമ്പര്യം വണ്ണാന്മാർക്കുണ്ട്. [[തെയ്യം|തെയ്യാട്ടമില്ലാതിരിക്കുന്ന]] കാലത്ത്, ഇവർ [[തുന്നൽ]] പണികളിൽ മുഴുകിയിരുന്നു. [[തീയർ|തീയരെ]] പോലെ തന്നെ വണ്ണാന്മാരും എട്ടില്ലക്കാരാണ്. കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ കാണുന്ന [[മണ്ണാൻ സമുദായം|മണ്ണാന്മാരിൽനിന്ന്]] ഇവർ ഏറെ വ്യത്യസ്ഥരാണ്.<ref name="book1">തെയ്യപ്രപഞ്ചം - പേജ് 21, 22 - ഡോ. ആർ. സി. കരിപ്പത്ത്</ref>
==എട്ടില്ലം==
സമുദായത്തിലുള്ളവർ എണ്ണം കൂടിവരുമ്പോൾ രക്തബന്ധത്തിൽ പെട്ടവരേയും അല്ലാത്തവരേയും തിരിച്ചറിയാനായി പഴമക്കാർ കെണ്ടെത്തിയകണ്ടെത്തിയ മാർഗമായിരുന്നു '''ഇല്ലസമ്പ്രദായം'''. രണ്ടുസമുദായങ്ങളും ഇല്ലസമ്പ്രദായം ഇന്നും അനുവർത്തിച്ചു വരുന്നുണ്ട്. ഇല്ലക്കാർ ഒന്നിക്കുന്ന തറവാട് സമ്പ്രദായവും ഇവർക്കുണ്ട്. വണ്ണാന്മാരൊടെവണ്ണാന്മാരുടെ എട്ടില്ലം താഴെ പറയുന്നവയാണ്.
;#അരിങ്ങോടൻ
;#അടുക്കാടൻ
വരി 12:
;#കുറുവാൻ
ഒരേ ഇല്ലക്കാർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നാണ് സാമുദായിക വിധി.
 
==വണ്ണാത്തിമാറ്റ്==
ഗ്രാമത്തറവാടുകളിലും മറ്റും [[ആർത്തവം|ആർത്തവാശുദ്ധി]] മാറാനും, കൂട്ടത്തിൽ ഒരാൾ മരിച്ചാലുള്ള '''പൊല''' മാറ്റാനും, അലക്കി ശുദ്ധിയാക്കിയ വസ്ത്രം വണ്ണാൻ സമുദായത്തിൽ സ്ത്രീകൾ നൽകിവരാറുണ്ട്. '''അകനാൾ നീക്കൽ''' എന്നാണിത് അറിയപ്പെടുന്നത്. '''വണ്ണാത്തിമാറ്റ് ''' എന്നാണ് വസ്ത്രത്തെ വിളിക്കാറുള്ളത്. ആദ്യകാലത്ത് ഓരോ വീട്ടിൽ നിന്നും ഒരു നിശ്ചിത [[ഇടങ്ങഴി]] [[നെല്ല്]] ഇവർക്ക് പ്രതിഫലമായി നൽകിയിരുന്നു. വടക്കേ [[മലബാർ|മലബാറിൽ]] നിലവിലും പലസ്ഥലങ്ങളിലും ഇത് അനുവർത്തിച്ചു വരുന്നുണ്ട്. തെയ്യക്കാവിലേക്കും വണ്ണാത്തിമാറ്റ് പതിവുണ്ട്.
"https://ml.wikipedia.org/wiki/വണ്ണാൻ_സമുദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്