"ലോകനാർകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{unreferenced}}
<ref>[http://lokanarkavu.blogetery.com lലോകനാര്‍ കാവ്<!-- Bot generated title -->]</ref>
‌[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര|വടകരയില്‍]] നിന്നും 5 കിലോമീറ്റര്‍ അകലെ [[മേമുണ്ട]]യില്‍ ‍സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് '''ലോകനാര്‍കാവ് ഭഗവതീ ക്ഷേത്രം'''. ഈ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[ദുര്‍ഗ്ഗ|ദുര്‍ഗ്ഗാദേവിയാണ്.]] '''ലോകനാര്‍കാവിലമ്മ''' എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി [[വിഷ്ണു]]വിനും [[ശിവന്‍|ശിവനുമായി]] രണ്ട് നടകളും ഉണ്ട്.
 
ക്ഷേത്രത്തിന് 1500 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളില്‍ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. [[ദുര്‍ഗ്ഗ|ദുര്‍ഗ്ഗാ]] രൂപത്തിലുള്ള [[ഭദ്രകാളി|ഭദ്രകാളിയാണ്]] ഇവിടത്തെ പ്രതീഷ്ഠ. [[തച്ചോളി ഒതേനന്‍]] ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതീഹ്യമുള്ളതിനാല്‍ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ [[കളരിപ്പയറ്റ്|കളരിപ്പയറ്റു]] വിദ്യാര്‍ത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. <ref>[http://veejay.blog.com ലോകനാര്‍ കാവ്<!-- Bot generated title -->]</ref>
 
ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാര്‍ച്ച് / ഏപ്രില്‍ മാ‍സങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.
"https://ml.wikipedia.org/wiki/ലോകനാർകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്