"മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
* '''1996''' കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ നിലവിൽ വന്നു.<ref name="IK2"/>
 
* '''2005''' തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) നടത്തിയ അന്വേഷണത്തിൽ മരട് പഞ്ചായത്ത് സെക്രട്ടറിയുടെ മേശയിൽ നിന്ന് ചില കെട്ടിടങ്ങളുടെ ഫയലുകൾ പിടിച്ചെടുത്തു. മരട് ഗ്രാമ പഞ്ചായത്ത് കെട്ടിടങ്ങൾ പണിയുവാൻ അനുമതി നൽകിയതും ഈ വർഷമാണ്.<ref name="TH1"/><ref name="TNM1"/>
 
* '''2005-2006''' മരട് ഗ്രാമ പഞ്ചായത്ത് കെട്ടിടങ്ങൾ പണിയുവാൻ അനുമതി നൽകി.<ref name="TH1"/><ref name="TNM1"/>
 
* '''2007''' കേരള സർക്കാർ മരട് പഞ്ചായത്തിന് ഒരു കത്തും അതോടൊപ്പം വിജിലൻസ് അന്വേഷണത്തിൽ നിയമലംഘനങ്ങളും പൊരുത്തക്കേടുകളും കണ്ടെത്തിയ കെട്ടിടങ്ങളുടെ പട്ടികയും അയച്ചുകൊടുത്തു. 1999ലെ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് കോഡിന്റെ (KMBR) പതിനാറാം ചട്ടം അനുസരിച്ച് പട്ടികയിലുള്ള കെട്ടിടങ്ങളുടെ നിർമാണത്തിനുള്ള പെർമിറ്റുകൾ റദ്ദാക്കുവാനായിരുന്നു കത്തിലെ നിർദ്ദേശം. ഈ കത്ത് ലഭിച്ചതോടെ പഞ്ചായത്ത് എല്ലാ കെട്ടിടനിർമാതാക്കൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു.<ref name="TNM1"/><ref name="TH1">{{cite news |last1=Correspondent |first1=Legal |title=SC orders demolition of 5 apartments Ernakulam's Maradu municipality |url=https://www.thehindu.com/news/national/kerala/sc-orders-demolition-of-5-apartments/article27072922.ece |accessdate=14 September 2019 |publisher=[[The Hindu]] |date=8 May 2019 |archiveurl=https://web.archive.org/web/20190914165236/https://www.thehindu.com/news/national/kerala/sc-orders-demolition-of-5-apartments/article27072922.ece |archivedate=14 September 2019}}</ref> തീരദേശ സംരക്ഷണ മേഖലയുടെ ലംഘനം, 1.25 -ന് മുകളിലുള്ള തറവിസ്തീർണ്ണ അനുപാതം (ഫ്ലോർ ഏരിയ റേഷ്യോ - FAR), തുറന്ന സ്ഥലങ്ങൾ സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനം, അവസാന പ്ലാൻ ഫയലിൽ ഇല്ലാതിരിക്കുക, പ്രവേശനപാതയുടെ വീതി കാണിക്കാതിരിക്കുക എന്നിങ്ങനെ പല തരത്തിലുള്ള ചട്ട ലംഘനങ്ങളാണ് കണ്ടെത്തിയതെങ്കിലും എന്താണ് കുറ്റം എന്ന് എടുത്തുപറയാത്ത ഒരേ തരത്തിലുള്ള ആരോപണമുള്ള നോട്ടീസാണ് എല്ലാ നിർമാതാക്കൾക്കും നൽകിയത്. (തീരദേശ സംരക്ഷണ മേഖലയുടെ ലംഘനം ഇല്ലാതിരുന്നുവെങ്കിലും കുറ്റകൃത്യം എന്താണ് എന്ന് വ്യക്തമാക്കാത്ത ഇതേ നോട്ടീസാണ് ഗോൾഡൻ കായലോരം എന്ന കെട്ടിടത്തിനും നൽകിയത് എന്നത് ഉദാഹരണം.<ref name="CR"/>) നോട്ടീസ് റദ്ദാക്കുവാനും നോട്ടീസ് എന്തിനാണ് അയച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുവാനപേക്ഷിച്ച് തങ്ങൾ നൽകിയ കത്തിന് മറുപടി ലഭിക്കുവാനും ആൽഫ വെൻച്വേഴ്സ് ഒരു റിട്ട് ഹർജി നൽകി. കേരള ഹൈക്കോടതി റിട്ട് ഹർജി അനുവദിക്കുകയും ഈ നോട്ടീസ് അനുസരിച്ച് കെട്ടിടനിർമാതാക്കൾക്കെതിരേയുള്ള എല്ലാ നടപടികളും നിർത്തലാക്കുവാനും ഒരു ഇടക്കാല ഉത്തരവ് ഇറക്കി. ഇതോടൊപ്പം തന്നെ നിയമമനുസരിച്ച് സ്റ്റോപ്പ് മെമോ നൽകുവാനും ഹൈക്കോടതി പഞ്ചായത്തിനെ അനുവദിച്ചു (മരട് പഞ്ചായത്ത് നാളിതുവരെ നിയമമനുസരിച്ചുള്ള സ്റ്റോപ്പ് മെമോ കെട്ടിടനിർമാതാക്കൾക്ക് നൽകിയിട്ടില്ല). ഇതിനാൽ ആൽഫ വെൻച്വേഴ്സ് കെട്ടിടനിർമാണം തുടർന്നു.<ref name="HC1">{{cite web |title=JUDGMENT of HIGH COURT OF KERALA dated JUNE 2015 |url=https://indiankanoon.org/doc/112723595/ |website=Indian Kanoon |accessdate=15 September 2019}}</ref> ജെയിൻ ഹൗസിങ്, ഹോളി ഫെയ്ത്ത്, കെ.പി. വർക്കി എന്നിവരും നിർമാണം തുടർന്നു. ഹോളിഡേ ഹെറിറ്റേജ് പക്ഷേ തങ്ങളുടെ നിർമാണ പദ്ധതി ഉപേക്ഷിച്ചു.<ref name="TNM1"/><ref name="TH2">{{cite news |last1=Krishna |first1=Navmi |title=Explained The Maradu imbroglio of a SC order, flat owners, Kerala govt, and municipal authorities |url=https://www.thehindu.com/news/national/kerala/explained-the-maradu-imbroglio-of-a-sc-order-flat-owners-kerala-govt-and-municipal-authorities/article29408277.ece |accessdate=14 September 2019 |publisher=The Hindu |archiveurl=https://web.archive.org/web/20190914163325/https://www.thehindu.com/news/national/kerala/explained-the-maradu-imbroglio-of-a-sc-order-flat-owners-kerala-govt-and-municipal-authorities/article29408277.ece |archivedate=14 September 2019}}</ref> 2007-ൽത്തന്നെ ഒരു പഞ്ചായത്തംഗം സത്യവാങ്മൂലത്തിൽ മരട് കോസ്റ്റൽ റെഗുലേഷൻ സോണിലെ രണ്ടാം വിഭാഗത്തിൽ (CRZ II) പെടും എന്ന് പ്രസ്താവിച്ചു.<ref name="ET1">{{cite news |last1=Aravind |first1=Indulekha |title = Kerala: Uncertainty looms over 357 families as deadline to vacate Maradu flats ends today |url=https://economictimes.indiatimes.com/industry/services/property-/-cstruction/residents-of-four-apartment-buildings-in-maradu-demand-fair-hearing-as-scs-demolition-deadline-nears/articleshow/71130153.cms |accessdate=14 September 2019 |publisher=Economic Times |date=14 September 2019 |archiveurl=https://economictimes.indiatimes.com/industry/services/property-/-cstruction/residents-of-four-apartment-buildings-in-maradu-demand-fair-hearing-as-scs-demolition-deadline-nears/articleshow/71130153.cms |archivedate=14 September 2019}}</ref> പഞ്ചായത്ത് അപ്പീലുമായി പിന്നീട് ഡിവിഷൻ ബഞ്ചിനെ സമീപിച്ചുവെങ്കിലും അപ്പീൽ തള്ളി.