"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,694 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
 
=== ആദ്യകാല ആധുനിക ചരിത്രം ===
പോർച്ചുഗീസ് പര്യവേഷകനായ [[വാസ്കോ ഡ ഗാമ|വാസ്കോഡ ഗാമ]] മംഗലാപുരത്തിനടുത്തുള്ള [[സെന്റ് മേരീസ് ദ്വീപുകൾ|സെന്റ് മേരീസ് ദ്വീപുകളിൽ]] വന്നിറങ്ങി 1498 മുതൽ മംഗലാപുരത്ത് യൂറോപ്യൻ സ്വാധീനം കാണാം.<ref>{{cite news|url=http://www.thehindubusinessline.in/life/2002/09/16/stories/2002091600170300.htm|title=Where rocks tell a tale|first=J.|last=Kamath|date=16 September 2002|access-date=8 July 2008|publisher=[[Business Line|The Hindu Business Line]]|deadurl=yes|archiveurl=https://www.webcitation.org/65qXkyc56?url=http://www.thehindubusinessline.in/life/2002/09/16/stories/2002091600170300.htm|archivedate=1 March 2012|df=dmy}}</ref> പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കാനറയിൽ ഗണ്യമായ വാണിജ്യ താൽപ്പര്യങ്ങൾ നേടുവാനായി എത്തി.<ref>{{cite news|url=https://timesofindia.indiatimes.com/city/mangaluru/abbakka-utsav-2019-to-be-held-under-supervision-of-dc/articleshow/68203620.cms|title=Abbakka Utsav 2019 to be held under supervision of DC|date=28 February 2019|access-date=18 July 2019|publisher=[[The Times of India]]}}</ref> അക്കാലത്തെ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായർ (1509–1529) പോർച്ചുഗീസുകാരുമായി സൗഹൃദബന്ധം പുലർത്തി.<ref name="Jayapalan2001">{{cite book|title=History of India From 1206 to 1773|author=N. Jayapalan|publisher=Atlantic Publishers & Distributors|year=2001|isbn=978-8171569151|p=84}}</ref> പോർച്ചുഗീസ് വ്യാപാരം ക്രമേണ ശക്തി പ്രാപിക്കുകയും തീരത്തുടനീളം അറബ്, മാപ്പിള വ്യാപാരത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.<ref name="sk5">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref> 1524 ൽ, കോഴിക്കോട്ടെ മുസ്ലീം വ്യാപാരികൾക്ക് മംഗലാപുരത്തും ബസ്രൂരിലും ഏജന്റുമാർ ഉണ്ടെന്ന് വാസ്കോഡാമ കേട്ടറിഞ്ഞപ്പോൾ, നദികളെ ഉപരോധിക്കാൻ അദ്ദേഹം ഉത്തരവിട്ടു.<ref name="sk6">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref> 1526-ൽ പോർച്ചുഗീസുകാർ ലോപോ വാസ് ഡി സമ്പായോയുടെ വൈസ്രോയി പദത്തിനുകീഴിൽ മംഗലാപുരം കൈവശപ്പെടുത്തി.<ref name="Wenger2017">{{cite book|title=Tipu Sultan: A Biography|author=Estefania Wenger|publisher=Alpha Editions|year=2017|isbn=9789386367440}}</ref> തീരദേശ വ്യാപാരം പൂർണ്ണമായും മുസ്ലീം കച്ചവടക്കാരിൽനിന്ന് പോർച്ചുഗീസ് കരങ്ങളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു.<ref name="sk7">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|20}} 1550 ൽ വിജയനഗര ഭരണാധികാരിയായിരുന്ന സദാശിവ രായ, കാനറയുടെ തീരപ്രദേശത്തെ ഭരണനിർവ്വഹണം കെലാഡിയിലെ സദാശിവ് നായകയെ ഏൽപ്പിച്ചു.<ref name="sk8">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref> 1554 ആയപ്പോഴേക്കും സൗത്ത് കാനറയിൽ രാഷ്ട്രീയ അധികാരം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.<ref name="Shastry2000">{{cite book|title=Goa-Kanara Portuguese relations 1498-1763|author=Bhagamandala Seetharama Shastry|publisher=Concept Publishing Company|year=2000|isbn=9788170228486|p=8}}</ref> 1565 ൽ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ശിഥിലീകരണം കെലാഡി ഭരണാധികാരികൾക്ക് തീരദേശ കാനറ മേഖലയെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശക്തി നൽകി..<ref name="sk9">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|27}} അവർ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സംവിധാനം തുടർന്നു.<ref name="sk10">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref> മംഗലാപുരം, ബർകൂർ എന്നീ രണ്ട് പ്രവിശ്യകൾ അപ്രകാരംതന്നെ തുടർന്നു..<ref>{{cite news|url=https://www.deccanherald.com/content/336375/remains-another-day.html|title=Remains of another day|access-date=18 July 2019|publisher=[[Deccan Herald]]|date=3 June 2013}}</ref><ref name="tuluacademy2">{{cite news|url=https://www.thehindu.com/news/cities/Mangalore/tulu-academy-to-publish-book-on-history-of-barakuru/article8039303.ece|title=Tulu academy to publish book on history of Barakuru|date=24 March 2016|access-date=18 July 2019|publisher=[[The Hindu]]}}</ref> മംഗലാപുരം ഗവർണർ തന്റെ പ്രവിശ്യയിലെ കേലാഡി സൈന്യത്തിന്റെകൂടി ഗവർണറായി പ്രവർത്തിച്ചു.<ref name="sk11">{{cite book|title=South Kanara, 1799–1860: a study in colonial administration and regional response|last=Bhat|first=N. Shyam|publisher=Mittal Publications|year=1998|isbn=978-81-7099-586-9}}</ref>{{rp|30}} ഇറ്റാലിയൻ സഞ്ചാരിയായ [[പിയട്രോ ഡെല്ല വാലെ]] 1623-1624 ൽ ഇവിടം സന്ദർശിച്ചു.<ref>[https://books.google.com/books?id=QhLwrzK4Hq8C Viaggi di Pietro Della Valle il pellegrino], Parte terza, by Pietro Della Valle and Mario Schipano, Rome (1663), pages 222-224.</ref> അറബ് കച്ചവടത്തിന് പോർച്ചുഗീസുകാർ നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പ്രതികാരമായി 1695 ൽ അറബികൾ പട്ടണം കത്തിച്ചു.<ref>{{cite book|title=Karnataka, History, Administration & Culture|last=Muthanna|first=I. M.|publisher=Lotus Printers|year=1977|p=235}}</ref>
 
മൈസൂർ സാമ്രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായി പ്രവർത്തിച്ചിരുന്ന [[ഹൈദർ അലി]] 1763 ൽ മംഗലാപുരം കീഴടക്കി, തത്ഫലമായി 1767 വരെ നഗരം അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാകുകയും ചെയ്തു. 1767 മുതൽ 1783 വരെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് മംഗലാപുരം ഭരിച്ചിരുന്നതെങ്കിലും പിന്നീട് അവരുടെ നിയന്ത്രണത്തിൽ നിന്ന് 1783 ൽ [[ഹൈദർ അലി|ഹൈദരാലിയുടെ]] പുത്രൻ [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] കരങ്ങളിലേയ്ക്കു നഗരം വഴുതിവീണതോടെ അദ്ദേഹം നഗരത്തെ ജലാലാബാദ് എന്ന് പുനർനാമകരണം ചെയ്തു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം 1784 മാർച്ച് 11 ന് ടിപ്പു സുൽത്താനും [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും]] തമ്മിൽ ഒപ്പുവച്ച മംഗലാപുരം ഉടമ്പടിയോടെ അവസാനിച്ചു. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതിനുശേഷം നഗരം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ പുനർനാമകരണം ചെയ്യപ്പെടുകയും മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള സൗത്ത് കാനറ ജില്ലയുടെ ആസ്ഥാനമായി മാറുകയും ചെയ്തു.
മംഗലാപുരം പകൽസമയത്ത് മിതമായും രാത്രിയിൽ ശാന്തമായ കാറ്റും അനുഭവപ്പെടുന്ന പ്രദേശമാണ്. നഗരത്തിന്റെ ഭൂപ്രകൃതി തീരത്തുനിന്ന് 30 കിലോമീറ്റർ (18.64 മൈൽ) ദൂരേയ്ക്കുവരെ സമതലമായും പശ്ചിമഘട്ടത്തിനു കിഴക്കൻ ദിശയിലേക്ക് അടുക്കുമ്പോൾ കുത്തനെ ഉയർന്ന പ്രദേശങ്ങളിലേക്കും മാറുന്നു. നഗരത്തിന്റെ ഭൂതത്വശാസ്ത്രത്തിന്റെ സവിശേഷത കുന്നിൻ പ്രദേശങ്ങളിലെ കാഠിന്യമുളള ലാറ്ററൈറ്റ് പ്രകൃതിയും കടൽത്തീരത്തെ മണ്ണിന്റെ മണൽകലർന്ന പ്രകൃതി എന്നിവയാണ്. മിതമായ ഭൂകമ്പ സാധ്യതയുള്ള സീസ്മിക് III മണ്ഡലമായി നഗര കേന്ദ്രമായി മംഗലാപുരത്തെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്.
 
[[നേത്രാവതി|നെത്രാവതി]], [[ഗുരുപുര നദി|ഗുരുപുര നദികൾ]] നഗരത്തെ വലയം ചെയ്ത് ഒഴുകുന്നു. ഇതിൽ ഗുരുപുര നദി നഗരത്തിന്റെ വടക്ക് ഭാഗത്തും [[നേത്രാവതി]] നഗരത്തിന്റെ തെക്ക് ഭാഗത്തുമായാണ് ഒഴുകുന്നത്. ഈ നദികൾ നഗരത്തിന്റെ തെക്കു-പടിഞ്ഞാറൻ പ്രദേശത്തായി ഒരു [[അഴിമുഖം]] തീർക്കുകയും പിന്നീട് [[അറബിക്കടൽ|അറേബ്യൻ കടലിലേക്ക്]] പതിക്കുകയും ചെയ്യുന്നു. നഗരത്തിലെ പ്രാഥമിക സസ്യങ്ങളിൽ [[തെങ്ങ്|തെങ്ങുകൾ]], പനകൾ, [[അശോകം|അശോകമരങ്ങൾ]] എന്നിവ ഉൾക്കൊള്ളുന്നു.
 
[[കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി|കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണത്തിനുകീഴിലുള്ള]] ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശം തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അറേബ്യൻ കടൽ വിഭാഗത്തിന്റെ നേരിട്ടുള്ള സ്വാധീനത്തിലാണ്. മൊത്തം വാർഷിക മഴയുടെ 95 ശതമാനവും മെയ് മുതൽ ഒക്ടോബർ വരെയുള്ള ആറുമാസത്തിനുള്ളിൽ ഇവിടെ ലഭിക്കുന്നു, ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലം തീരെ വരണ്ടതാണ്. മംഗലാപുരത്തെ ശരാശരി വാർഷിക പ്രസിപ്പിറ്റേഷൻ 3,796.9 മില്ലിമീറ്ററാണ് (149 ഇഞ്ച്). ഈർപ്പം ശരാശരി 75 ശതമാനമാണെങ്കിലും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇതു വർദ്ധിക്കുന്നു. ഉയർന്ന ശരാശരി ഈർപ്പം ജൂലൈയിൽ 93 ശതമാനവും കുറഞ്ഞ ശരാശരി ഈർപ്പം ജനുവരിയിൽ 56 ശതമാനവുമാണ്.
35,413

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3212682" എന്ന താളിൽനിന്ന് ശേഖരിച്ചത്