"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പോർച്ചുഗീസ് പര്യവേഷകനായ [[വാസ്കോ ഡ ഗാമ|വാസ്കോഡ ഗാമ]] മംഗലാപുരത്തിനടുത്തുള്ള [[സെന്റ് മേരീസ് ദ്വീപുകൾ|സെന്റ് മേരീസ് ദ്വീപുകളിൽ]] വന്നിറങ്ങി 1498 മുതൽ മംഗലാപുരത്ത് യൂറോപ്യൻ സ്വാധീനം കാണാം. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കാനറയിൽ ഗണ്യമായ വാണിജ്യ താൽപ്പര്യങ്ങൾ നേടുവാനായി എത്തി. അക്കാലത്തെ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായർ (1509–1529) പോർച്ചുഗീസുകാരുമായി സൗഹൃദബന്ധം പുലർത്തി. പോർച്ചുഗീസ് വ്യാപാരം ക്രമേണ ശക്തി പ്രാപിക്കുകയും തീരത്തുടനീളം അറബ്, മാപ്പിള വ്യാപാരത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 1524 ൽ, കോഴിക്കോട്ടെ മുസ്ലീം വ്യാപാരികൾക്ക് മംഗലാപുരത്തും ബസ്രൂരിലും ഏജന്റുമാർ ഉണ്ടെന്ന് വാസ്കോഡാമ കേട്ടറിഞ്ഞപ്പോൾ, നദികളെ ഉപരോധിക്കാൻ അദ്ദേഹം ഉത്തരവിട്ടു. 1526-ൽ പോർച്ചുഗീസുകാർ ലോപോ വാസ് ഡി സമ്പായോയുടെ വൈസ്രോയി പദത്തിനുകീഴിൽ മംഗലാപുരം കൈവശപ്പെടുത്തി. തീരദേശ വ്യാപാരം പൂർണ്ണമായും മുസ്ലീം കച്ചവടക്കാരിൽനിന്ന് പോർച്ചുഗീസ് കരങ്ങളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. 1550 ൽ വിജയനഗര ഭരണാധികാരിയായിരുന്ന സദാശിവ രായ, കാനറയുടെ തീരപ്രദേശത്തെ ഭരണനിർവ്വഹണം കെലാഡിയിലെ സദാശിവ് നായകയെ ഏൽപ്പിച്ചു. 1554 ആയപ്പോഴേക്കും സൗത്ത് കാനറയിൽ രാഷ്ട്രീയ അധികാരം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1565 ൽ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ശിഥിലീകരണം കെലാഡി ഭരണാധികാരികൾക്ക് തീരദേശ കാനറ മേഖലയെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശക്തി നൽകി. അവർ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സംവിധാനം തുടർന്നു. മംഗലാപുരം, ബർകൂർ എന്നീ രണ്ട് പ്രവിശ്യകൾ അപ്രകാരംതന്നെ തുടർന്നു. മംഗലാപുരം ഗവർണർ തന്റെ പ്രവിശ്യയിലെ കേലാഡി സൈന്യത്തിന്റെകൂടി ഗവർണറായി പ്രവർത്തിച്ചു. ഇറ്റാലിയൻ സഞ്ചാരിയായ [[പിയട്രോ ഡെല്ല വാലെ]] 1623-1624 ൽ ഇവിടം സന്ദർശിച്ചു. അറബ് കച്ചവടത്തിന് പോർച്ചുഗീസുകാർ നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പ്രതികാരമായി 1695 ൽ അറബികൾ പട്ടണം കത്തിച്ചു.
 
മൈസൂർ സാമ്രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായി പ്രവർത്തിച്ചിരുന്ന [[ഹൈദർ അലി]] 1763 ൽ മംഗലാപുരം കീഴടക്കി, തത്ഫലമായി 1767 വരെ നഗരം അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാകുകയും ചെയ്തു. 1767 മുതൽ 1783 വരെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് മംഗലാപുരം ഭരിച്ചിരുന്നതെങ്കിലും പിന്നീട് അവരുടെ നിയന്ത്രണത്തിൽ നിന്ന് 1783 ൽ [[ഹൈദർ അലി|ഹൈദരാലിയുടെ]] പുത്രൻ [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] കരങ്ങളിലേയ്ക്കു നഗരം വഴുതിവീണതോടെ അദ്ദേഹം ഇതിനെനഗരത്തെ ജലാലാബാദ് എന്ന് പുനർനാമകരണം ചെയ്തു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം 1784 മാർച്ച് 11 ന് ടിപ്പു സുൽത്താനും [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും]] തമ്മിൽ ഒപ്പുവച്ച മംഗലാപുരം ഉടമ്പടിയോടെ അവസാനിച്ചു. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതിനുശേഷം നഗരം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ പുനർനാമകരണം ചെയ്യപ്പെടുകയും മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള സൗത്ത് കാനറ ജില്ലയുടെ ആസ്ഥാനമായി മാറുകയും ചെയ്തു.
 
1801 ൽ മംഗലാപുരം സന്ദർശിച്ച സ്കോട്ടിഷ് ഭിഷഗ്വരൻ ഫ്രാൻസിസ് ബുക്കാനൻ പറയുന്നതുപ്രകാരം, വ്യാപാര പ്രവർത്തനങ്ങളാൽ സമൃദ്ധവും സമ്പന്നവുമായ ഒരു തുറമുഖമായിരുന്നു മംഗലാപുരം. കയറ്റുമതിയിലെ പ്രധാന ഇനമായിരുന്ന അരി, മസ്കറ്റ്, ബോംബെ, ഗോവ, മലബാർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ബോംബെ, സൂററ്റ്, കച്ച് എന്നിവിടങ്ങളിലേക്ക് സുപാരി അല്ലെങ്കിൽ വെറ്റില കയറ്റുമതി ചെയ്തിരുന്നു. [[കുരുമുളക്|കുരുമുളകും]] [[ചന്ദനം|ചന്ദനവും]] ബോംബെയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കാസിയ കറുവാപ്പട്ട, പഞ്ചസാര, ഇരുമ്പ്, പൊട്ടാസിയം നിട്രേറ്റ്, ഇഞ്ചി, കയർ, മരങ്ങൾ എന്നിവയ്‌ക്കൊപ്പം [[മഞ്ഞൾ|മഞ്ഞളും]]  [[മസ്കറ്റ്|മസ്‌കറ്റ്]], [[കച്ച് ജില്ല|കച്ച്]], [[സൂരത്|സൂററ്റ്]], [[മുംബൈ|ബോംബെ]] എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
 
ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ ഈ മേഖലയിലെ വ്യവസായവൽക്കരണത്തെ പിന്തുണച്ചില്ല, പ്രാദേശിക മൂലധനം കൂടുതലും ഭൂമിയിലും പണമിടപാടിലുമായി നിക്ഷേപം തുടരുകയും ഇത് ഈ മേഖലയിലെ പിൽക്കാല ബാങ്കിംഗിന്റെ വികസനത്തിന് കാരണമായിത്തീരുകയും ചെയ്തു. [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിന്റെ]] തുടക്കത്തിൽ യൂറോപ്യൻ മിഷനറിമാരുടെ വരവോടെ, ഈ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനവും യൂറോപ്യൻ വ്യവസായങ്ങളെ മാതൃകയാക്കിയുള്ള ഒരു ആധുനിക വ്യാവസായിക അടിത്തറയും രൂപംകൊണ്ടു.  വ്യവസായവൽക്കരണ പ്രക്രിയയുടെ കേന്ദ്രമായി 1834 ൽ ലൂഥറൻ സ്വിസ് ബാസൽ മിഷൻ ആരംഭിച്ചു. പ്രിന്റിംഗ് പ്രസ്സ്, തുണി-നെയ്ത്ത് മില്ലുകൾ, മംഗലാപുരം ടൈലുകൾഓടുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ എന്നിവ മിഷനറിമാർ ഇവിടെ സ്ഥാപിച്ചു. 1859 ൽ കാനറ (മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന) വടക്കൻ കാനറയായും തെക്കൻ കാനറയായും രണ്ടു ശാഖകളായി വിഭജിക്കപ്പെട്ടപ്പോൾ മംഗലാപുരം തെക്കൻ കാനറയിലേക്ക് മാറ്റി അതിന്റെ ആസ്ഥാനമായി മാറി. തെക്കൻ  കാനറ മദ്രാസ് പ്രസിഡൻസിയിൽത്തന്നെ തുടർന്നപ്പോൾ വടക്കൻ കാനറയെ മദ്രാസ് പ്രസിഡൻസിയിൽ നിന്ന് വേർപെടുത്തുകയും 1862 ൽ ബോംബെ പ്രസിഡൻസിയിലേക്ക് മാറ്റുകയും ചെയ്തു.
 
=== പിൽക്കാല ആധുനിക-സമകാലിക ചരിത്രം ===
35,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3212539" എന്ന താളിൽനിന്ന് ശേഖരിച്ചത്