"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,198 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
മംഗലാപുരം തുറമുഖത്ത് കപ്പൽ ഗതാഗത, സംഭരണ, ലോജിസ്റ്റിക്കൽ സേവനങ്ങൾ ഉണ്ട്, അതേസമയം ന്യൂ മാംഗ്ലൂർ തുറമുഖം ഉണങ്ങിയതും, അളവിൽ കൂടുതലുള്ളതും, ദ്രാവക ചരക്കുകളും കൈകാര്യം ചെയ്യുന്നു. പെട്രോളിയം ഓയിൽ ലൂബ്രിക്കന്റുകൾ, അസംസ്കൃത എണ്ണ ഉത്പന്നങ്ങൾ, എൽപിജി കണ്ടെയ്നറുകൾ എന്നിവ കൈകാര്യം ചെയ്യാവുന്ന രീതിയിൽ ന്യൂ മാംഗ്ലൂർ തുറമുഖം സജ്ജീകരിച്ചിരിക്കുന്നു.തീരസംരക്ഷണ സേനയുടെ താവളവും കൂടിയാണിത്. ഈ കൃത്രിമ തുറമുഖം ചരക്ക് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിലെ എട്ടാമത്തെ വലിയ തുറമുഖവും കർണാടകയിലെ ഒരേയൊരു പ്രധാന തുറമുഖമാണ്. ഇലക്ട്രോണിക് വിസയുടെ (ഇ-വിസ) സഹായത്തോടെ വിദേശികൾക്ക് ന്യൂ മാംഗ്ലൂർ തുറമുഖം വഴി മംഗലാപുരത്തു പ്രവേശിക്കാം. [[യൂറോപ്പ്]], [[വടക്കേ അമേരിക്ക]], [[ഐക്യ അറബ് എമിറേറ്റുകൾ|ഐക്യ അരബ് എമിറേറ്റുകൾ]] എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂയിസ് കപ്പലുകൾ ന്യൂ മംഗലാപുരം തുറമുഖത്ത് എത്തിച്ചേരുന്നു.
 
== കായികരംഗം ==
നഗരത്തിലെ ഒരു ജനപ്രിയ കായിക ഇനമാണ് ക്രിക്കറ്റ്. മംഗലാപുരത്തു സ്ഥിതിചെയ്യുന്ന മംഗള സ്റ്റേഡിയവും ബി. ആർ അംബേദ്കർ സ്റ്റേഡയവും (ന്യൂ മാംഗ്ലൂർ തുറമുഖത്തിനു സമീപം) ദക്ഷിണ കന്നഡ ജില്ലയുടെ സമ്പൂർണ്ണ ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്റ്റേഡിയത്തിൽ ഒരു കായിക പരിശീലന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.
 
== മീഡിയ ==
കന്നഡയിലെ ആദ്യത്തെ പത്രമായ മംഗളൂരു സമാചര 1843 ൽ ബാസൽ മിഷനിലെ റവ. ഹെർമൻ ഫ്രീഡ്രിക്ക് മോഗ്ലിംഗ് പുറത്തിറക്കി. 1894 ൽ ഫെർഡിനാന്റ് കിറ്റെൽ മംഗലാപുരത്ത് ആദ്യമായി കന്നഡ-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു. പ്രധാന ദേശീയ ഇംഗ്ലീഷ് ഭാഷാ പത്രങ്ങളായ [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യ]], [[ദ ഹിന്ദു|ദി ഹിന്ദു]], [[ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്|ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്]], [[ഡെക്കാൺ ഹെറാൾഡ്|ഡെക്കാൺ ഹെറാൾ]]<nowiki/>ഡ്, ഡൈജിവർൾഡ് എന്നിവ പ്രാദേശികവൽക്കരിച്ച മംഗലാപുരം പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നു.
 
== പാചകരീതി ==
35,652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3212066" എന്ന താളിൽനിന്ന് ശേഖരിച്ചത്