"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 118:
 
=== ആദ്യകാല ആധുനിക ചരിത്രം ===
പോർച്ചുഗീസ് പര്യവേഷകനായ [[വാസ്കോ ഡ ഗാമ|വാസ്കോഡ ഗാമ]] മംഗലാപുരത്തിനടുത്തുള്ള [[സെന്റ് മേരീസ് ദ്വീപുകൾ|സെന്റ് മേരീസ് ദ്വീപുകളിൽ]] വന്നിറങ്ങി 1498 മുതൽ മംഗലാപുരത്ത് യൂറോപ്യൻ സ്വാധീനം കാണാം. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കാനറയിൽ ഗണ്യമായ വാണിജ്യ താൽപ്പര്യങ്ങൾ നേടുവാനായി എത്തി. അക്കാലത്തെ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായർ (1509–1529) പോർച്ചുഗീസുകാരുമായി സൗഹൃദബന്ധം പുലർത്തി. പോർച്ചുഗീസ് വ്യാപാരം ക്രമേണ ശക്തി പ്രാപിക്കുകയും തീരത്തുടനീളം അറബ്, മാപ്പിള വ്യാപാരത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 1524 ൽ, കോഴിക്കോട്ടെ മുസ്ലീം വ്യാപാരികൾക്ക് മംഗലാപുരത്തും ബസ്രൂരിലും ഏജന്റുമാർ ഉണ്ടെന്ന് വാസ്കോഡാമ കേട്ടറിഞ്ഞപ്പോൾ, നദികളെ ഉപരോധിക്കാൻ അദ്ദേഹം ഉത്തരവിട്ടു. 1526-ൽ പോർച്ചുഗീസുകാർ ലോപോ വാസ് ഡി സമ്പായോയുടെ വൈസ്രോയി പദത്തിനുകീഴിൽ മംഗലാപുരം കൈവശപ്പെടുത്തി. തീരദേശ വ്യാപാരം പൂർണ്ണമായും മുസ്ലീം കച്ചവടക്കാരിൽനിന്ന് പോർച്ചുഗീസ് കരങ്ങളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. 1550 ൽ വിജയനഗര ഭരണാധികാരിയായിരുന്ന സദാശിവ രായ, കാനറയുടെ തീരപ്രദേശത്തെ ഭരണനിർവ്വഹണം കെലാഡിയിലെ സദാശിവ് നായകയെ ഏൽപ്പിച്ചു. 1554 ആയപ്പോഴേക്കും സൗത്ത് കാനറയിൽ രാഷ്ട്രീയ അധികാരം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1565 ൽ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ശിഥിലീകരണം കെലാഡി ഭരണാധികാരികൾക്ക് തീരദേശ കാനറ മേഖലയെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശക്തി നൽകി. അവർ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സംവിധാനം തുടർന്നു. മംഗലാപുരം, ബർകൂർ എന്നീ രണ്ട് പ്രവിശ്യകൾ അപ്രകാരംതന്നെ തുടർന്നു. മംഗലാപുരം ഗവർണർ തന്റെ പ്രവിശ്യയിലെ കേലാഡി സൈന്യത്തിന്റെകൂടി ഗവർണറായി പ്രവർത്തിച്ചു. ഇറ്റാലിയൻ സഞ്ചാരിയായ പിയട്രോ ഡെല്ല വാലെ 1623-1624 ൽ ഇവിടം സന്ദർശിച്ചു. അറബ് കച്ചവടത്തിന് പോർച്ചുഗീസുകാർ നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പ്രതികാരമായി 1695 ൽ അറബികൾ പട്ടണം കത്തിച്ചു.
 
മൈസൂർ സാമ്രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായി പ്രവർത്തിച്ചിരുന്ന ഹൈദർ അലി 1763 ൽ മംഗലാപുരം കീഴടക്കി, തത്ഫലമായി 1767 വരെ നഗരം അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാകുകയും ചെയ്തു. 1767 മുതൽ 1783 വരെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് മംഗലാപുരം ഭരിച്ചിരുന്നതെങ്കിലും പിന്നീട് അവരുടെ നിയന്ത്രണത്തിൽ നിന്ന് 1783 ൽ ഹൈദരാലിയുടെ പുത്രൻ ടിപ്പുവിന്റെ കരങ്ങളിലേയ്ക്കു നഗരം വഴുതിവീണതോടെ അദ്ദേഹം ഇതിനെ ജലാലാബാദ് എന്ന് പുനർനാമകരണം ചെയ്തു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം 1784 മാർച്ച് 11 ന് ടിപ്പു സുൽത്താനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ ഒപ്പുവച്ച മംഗലാപുരം ഉടമ്പടിയോടെ അവസാനിച്ചു. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു പരാജയപ്പെട്ടതിനുശേഷം നഗരം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ പുനർനാമകരണം ചെയ്യപ്പെടുകയും മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള സൗത്ത് കാനറ ജില്ലയുടെ ആസ്ഥാനമായി മാറുകയും ചെയ്തു.
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്