"ഫ്രാൻസിസ് സേവ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[Kingdom of Navarre|നവാരെ രാജ്യത്ത്]] (ഇപ്പോൾ [[സ്പെയിൻ]]-[[ഫ്രാൻസ്]]) ജനിച്ച ഒരു [[കത്തോലിക്കാസഭ|റോമൻ കത്തോലിക്ക]] മിഷനറിയും [[ഈശോസഭ|ഈശോസഭയുടെ]] സ്ഥാപകരിൽ ഒരാളും ആണ് '''ഫ്രാൻസിസ് സേവ്യർ''' (7 ഏപ്രിൽ 1506 – 3 ഡിസം.1552) . അദ്ദേഹം [[വിശുദ്ധ ഇഗ്നേഷ്യസ് ലെയോള|വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ]] അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു <ref>Attwater (1965), p. 141.</ref> ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമായി. ഇന്ത്യക്ക് പുറമേ [[ജപ്പാൻ]], മൊളൊക്കസ്, [[ബോർണിയോ]] എന്നിങ്ങനെ, ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു ചെന്നിട്ടില്ലാത്ത മറ്റു നാടുകളിലും അദ്ദേഹം വേദപ്രചാരകനായി എത്തി.
 
ഭാഷാപരവും മറ്റുമായ പരിമിതികൾ മൂലം ഇന്ത്യയൊഴിച്ചുള്ള നാടുകളിൽ ആദ്യത്തെ ക്രിസ്തീയ വേദപ്രചാരകനായെത്തിയ അദ്ദേഹത്തിന് പരിമിതമായ വിജയം മാത്രമേ നേടാനായുള്ളു. എങ്കിലും പൊതുവേ പറഞ്ഞാൽ, കേവലം പത്തു വർഷം മാത്രം ദീർഘിച്ച ആ പ്രേഷിത സംരംഭത്തിന്റെ സാഹസികതയും വൈപുല്യവും വേദപ്രചരണദൗത്യങ്ങളുടെ ചരിത്രത്തിൽ അസാധാരണമായിരുന്നു.<ref name ="scott">കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറങ്ങൾ 928-30)</ref>
സേവ്യറെ വിശുദ്ധപദവിയിലേക്കുയർത്തുന്നതിനെ സംബന്ധിച്ച [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] പ്രഖ്യാപനം അദ്ദേഹം [[ഭാഷാവരം]] ഉള്ളവനായിരുന്നു എന്നു പറയുന്നു. എന്നാൽ ഭാഷകളുടെ പഠനത്തിലും പ്രയോഗത്തിലുമുള്ള കഴിവുകേടായിരുന്നു വേദപ്രചാരണത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരിമിതി. [[തമിഴ്]], [[മലയൻ]], ജപ്പാനീഷ് ഭാഷകളിൽ പ്രാർത്ഥനകളും മറ്റും മനഃപാഠമാക്കാൻ സേവ്യർ കണക്കില്ലാത്ത സമയം ചിലവഴിച്ചു.<ref name ="durant"/>
 
ഇതരമതങ്ങളോടും വിശ്വാസങ്ങളോടും അദ്ദേഹം സഹിഷ്ണുത കാട്ടിയില്ല. [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്കു]] പരിവർത്തിതരായ പറവർ കുടുംബങ്ങളിൽ മുതിർന്നവർ സൂക്ഷിച്ചിരുന്ന പരദേവതാവിഗ്രഹങ്ങൾ നശിപ്പിക്കാൻ അദ്ദേഹം കുട്ടികളെ ഉത്സാഹിപ്പിച്ചു.<ref name ="scott"/> [[ഗോവ|ഗോവയിൽ]] മതദ്രോഹവിചാരണ (Inquisition) ഏർപ്പെടുത്താൻ അദ്ദേഹം [[പോർച്ചുഗൽ|പോർത്തുഗലിലെ]] ജോൺ മൂന്നാമൻ രാജാവിനോട് അഭ്യർത്ഥിച്ചിരുന്നു. ഗോവയുടെ സംസ്കാരവൈവിദ്ധ്യം മടുത്താണ് സേവ്യർ ഒടുവിൽ അവിടം വിട്ടുപോയത്. "മുസ്ലിങ്ങളും യഹൂദരും ഇല്ലാത്തിടമാണ് എനിക്കു വേണ്ടത്. കലർപ്പില്ലാത്ത പേഗന്മാരെ എനിക്കു തരിക" എന്ന് അദ്ദേഹം എഴുതി. അനേകം തലമുറകളുടെ ക്രിസ്തീയപാരമ്പര്യം ഉണ്ടെങ്കിൽ മാത്രമേ നാട്ടുകാരെ പൗരോഹിത്യത്തിലേക്ക് ഉയർത്താവൂ എന്ന് സേവ്യർ നിഷ്കർഷിച്ചു. നാട്ടുകാരായ പുരോഹിതന്മാർ പോർത്തുഗീസുകാരുടെ [[കുമ്പസാരം]] കേൾക്കുന്നത് അദ്ദേഹത്തിനു ചിന്തിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല.<ref name ="durant">[[വിൽ ഡുറാന്റ്]], "ദ റിഫർമേഷൻ", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] (ആറാം ഭാഗം പുറം 914)</ref>
 
== അവലംബം==
37,096

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3211054" എന്ന താളിൽനിന്ന് ശേഖരിച്ചത്