"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

227 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|Tenzing Norgay}}
{{Infobox Person
| name = Tenzingടെൻസിങ് Norgayനോർഗേ
| image = Tenzing Norgay.gif
| image_size = 250px
ആദ്യമായി [[എവറസ്റ്റ്‌ കൊടുമുടി]] കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളാണ് '''ടെൻസിങ് നോർഗേ''' ([[മേയ് 15]], [[1914]] - [[മേയ് 9]], [[1986]]).
==ജീവചരിത്രം==
1914 മേയ് 15-ന് [[നേപ്പാൾ|നേപ്പാളിൽ]] ജനിച്ച ടെൻസിങ്ങിന്റെ യഥാർഥനാമം നമ്ഗ്യാൻ വാങ്ദി എന്നാണ്. 'സമ്പന്നനും ഭാഗ്യവാനുമായ മതവിശ്വാസി' എന്നാണ് നേപ്പാളിഭാഷയിൽ ഈ പേരിനർഥം. [[ന്യൂസീലൻഡ്|ന്യൂസിലാന്റ്കാരനായ]] [[എഡ്‌മണ്ട് ഹിലാരി|എഡ്മണ്ട് ഹിലാരിയോടൊപ്പമാണ്]] 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ ആദ്യമായി കാലുകുത്തിയത്.
 
[[1914]]ൽ [[നേപ്പാൾ|നേപ്പാളിലെ]] ഖുംബു പ്രദേശത്തെ ഒരു കർഷക കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്. [[ഷെർപ്പ]] വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. [[1953]] [[മേയ് 29]]ന് [[എഡ്‌മണ്ട് ഹിലാരി|എഡ്മണ്ട് ഹിലാരിയോടൊപ്പം]] എവറസ്റ്റ് കൊടുമുടി കീഴടക്കി.
===മരണം===
1986ൽ [[ഡാർജിലിങ്|ഡാർജിലിങ്ങിൽ‌വച്ച്]] [[മസ്തിഷ്കാഘാതം|മസ്തിഷ്കരക്തസ്രാവം]] (Cerebral hemorrhage) മൂലം അന്തരിച്ചു.
 
==എവറസ്റ്റ് കീഴടക്കൽ==
[[File:TenzingSamadhi.jpg|thumb|ടെൻസിങ് നോർഗേയുടെ സമാധി]]
കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെൻസിങ് പർവതാരോഹണത്തിൽ വൈദഗ്ദ്ധ്യം നേടിയ ഡാർജിലിങ്ങിലെ ഷെർപ്പകൾക്കിടയിലാണ് ജീവിതം നയിച്ചത്. 1935-ൽ സർ എറിക്ഷിപ്റ്റന്റെ എവറസ്റ്റാരോഹണസംഘത്തിൽ ചുമട്ടുകാരനായി പോയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പല എവറസ്റ്റാരോഹണസംഘങ്ങളിലും സജീവമായി പങ്കെടുത്തു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാംലോകയുദ്ധത്തിനുശേഷം]] ചുമട്ടുകാരുടെ സംഘാടകൻ എന്ന നിലയിൽ പല പർവതാരോഹണ സമാരംഭങ്ങളിലും പങ്കാളിയായി. 1952-ൽ സ്വിറ്റ്സർലാന്റ്കാർ നടത്തിയ രണ്ട് എവറസ്റ്റാരോഹണ സമാരംഭങ്ങളിലും ടെൻസിങ് പങ്കാളിയായി. 1953-ൽ ബ്രിട്ടീഷ് പർവതാരോഹകരുമായി ചേർന്നാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്. മേയ് 29-ന് രാവിലെ 11.30-ന് അവർ കൊടുമുടിയുടെ അഗ്രഭാഗത്ത് കാലുകുത്തി. പതിനഞ്ചു മിനിറ്റുനേരം ടെൻസിങ് അവിടെ ചെലവഴിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ബുദ്ധമതവിശ്വാസി എന്ന നിലയിൽ അൽപം ഭക്ഷണം നിവേദിച്ചു. അസാധാരണമായ ഈ നേട്ടം കൈവരിച്ചതോടെ ടെൻസിങ് നേപ്പാളികൾക്കും ഇന്ത്യാക്കാർക്കുമിടയിൽ ഒരു വീരകഥാപാത്രമായിമാറി. ബ്രിട്ടന്റെ ജോർജ് മെഡൽ ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ടെൻസിങ്ങിനു ലഭിക്കുകയുണ്ടായി.
 
==അവലംബം==
36,139

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3210958" എന്ന താളിൽനിന്ന് ശേഖരിച്ചത്