"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാലമ്പലത്തിന്റെ വലിപ്പവും വളരെ രസകരമായ ഒരു പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണ്. നാലമ്പലത്തിന്റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീർത്തിരിയ്ക്കുന്നു. അകത്തേയ്ക്ക് കടന്നാൽ വലിയ മൂന്ന് ശ്രീകോവിലുകൾ കാണാം. അവയിൽ വടക്കേയറ്റത്തെ ശ്രീകോവിലിൽ അനഭിമുഖമായി ശിവനും പാർവ്വതിയും, നടക്കുള്ള ശ്രീകോവിലിൽ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലിൽ ശ്രീരാമനും കുടികൊള്ളുന്നു. മൂന്ന് ശ്രീകോവിലുകളും അത്യപൂർവ്വമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. എന്നാൽ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം അവയിൽ പലതും നാശോന്മുഖമാണ്. ഏറ്റവും വലിയ ശ്രീകോവിൽ ശിവന്റേതാണ്. മൂന്ന് ശ്രീകോവിലുകൾക്കുമുന്നിലും നമസ്കാരമണ്ഡപങ്ങളുണ്ട്. ശിവന്റെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു.
 
നാലമ്പലത്തിനും പ്രവേശനദ്വാരത്തിനുമിടയിൽ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയിൽ ശിവന്റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ [[നന്തിനന്ദി (പുരാണകഥാപാത്രം)|നന്ദിയുടെ]]യുടെ ഒരു കൂറ്റൻ പളുങ്കുവിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതിവരുന്നു. നന്തിവിഗ്രഹത്തിന്റെ ഇരുവശത്തുമായി രണ്ട് ചുവർച്ചിത്രങ്ങളുണ്ട്. ഒന്ന്, അത്യപൂർവ്വമായ വാസുകീശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയ [[നടരാജൻ‌നടരാജൻ|നൃത്തനാഥനും]]. രണ്ടിടത്തും വിശേഷാൽ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു.
 
വടക്കുകിഴക്കുഭാഗത്ത് ഒരു വലിയ കുഴിയുണ്ട്. കാട്ടാളനായി വന്ന് തന്നെ പരീക്ഷിച്ച ശിവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ [[അർജുനൻ]] ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ വിൽക്കുഴിയെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിരം ജലമുണ്ടാകും. ഏത് കടുത്ത വേനൽക്കാലത്തും ഇത് വറ്റിപ്പോകില്ല എന്നതാണ് അത്ഭുതം. ഇവിടെ കാലുകഴുകിവേണം ക്ഷേത്രദർശനം നടത്താൻ എന്നതാണ് ആചാരം. വടക്കേ ഗോപുരത്തോടുചേർന്ന് ശിവന്റെ ഒരു പളുങ്കുശില്പം കാണാം. അതിനുചുറ്റും വെള്ളം പരന്നുകിടക്കുന്നു. ഭഗവാന്റെ ജടയിൽ നിന്ന് ഗംഗ ഉതിർന്നുവീഴുന്ന രൂപമാണ് ഇത്. വളരെ കുറച്ച് വർഷങ്ങളായിട്ടേയുള്ളൂ ഇത് ഇവിടെ പണിതിട്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3210655" എന്ന താളിൽനിന്ന് ശേഖരിച്ചത്