"ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
ഫാസിലിന്റെ നിർദ്ദേശപ്രകരമാണ് ലാലും സിദ്ദിഖും സ്വതന്ത്ര സംവിധായകരാകാൻ തീരുമാനിച്ചത്. [[സിദ്ദിഖ് ലാൽ]] കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ
[[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] ക്ലിക്കായി. തുടർന്ന് [[ഇൻ ഹരിഹർനഗർഹരിഹർ നഗർ]], [[ഗോഡ്ഫാദർ]], [[വിയറ്റ്നാം കോളനി]], [[കാബുളിവാല]] തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളും ഈ കുട്ടുകെട്ടിൽ പിറന്നു.
 
സംവിധായക ജോഡി എന്ന ലേബലിൽനിന്ന് ഇരുവരും വഴിപിരിഞ്ഞതോടെ ലാൽ അഭിനയത്തിൽ ശ്രദ്ധപതിപ്പിച്ചു. [[ജയരാജ്‌]] സംവിധാനം ചെയ്ത [[കളിയാട്ടം (ചലച്ചിത്രം)|കളിയാട്ടത്തിൽ]] പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്ന അരങ്ങേറ്റം. [[ജോണി വാക്കർ (മലയാളചലച്ചിത്രം)|ജോണി വാക്കർ]] എന്ന ചിത്രത്തിലേക്കുള്ള ജയരാജിന്റെ ക്ഷണം നിരസിച്ചതിനുള്ള പ്രായശ്ചിത്തംകൂടിയായിരുന്നു ഈ ചിത്രം.
 
[[കന്മദം (ചലച്ചിത്രം)|കന്മദം]], [[ഓർമച്ചെപ്പ്‌]], [[പഞ്ചാബി ഹൗസ്]], [[ദയ]], [[അരയന്നങ്ങളുടെ വീട്]], [[ചന്ദ്രനുദിക്കുന്ന ദിക്കിൽ]], [[മഴ (ചലച്ചിത്രം)|മഴ]], [[രണ്ടാം ഭാവം(മലയാളചലച്ചിത്രം)|രണ്ടാം ഭാവം]], [[തെങ്കാശിപ്പട്ടണം (മലയാളചലച്ചിത്രം)|തെങ്കാശിപ്പട്ടണം]], [[ഉന്നതങ്ങളിൽ (മലയാളചലച്ചിത്രം)|ഉന്നതങ്ങളിൽ]], [[നക്ഷത്രങ്ങൾ പറയാതിരുന്നത് (മലയാളചലച്ചിത്രം)|നക്ഷത്രങ്ങൾ പറയാതിരുന്നത്]] തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത്‌ ശക്തമായ സന്നിധ്യമറിയിച്ച ലാലിന് അടിപൊളി നൃത്തരംഗങ്ങൾ മികവുറ്റതാക്കുന്നതിനുള്ള മികവ് മുതൽക്കൂട്ടായി.താൻ ഒരിക്കലും നൃത്തം അഭ്യസിച്ചിട്ടില്ലെന്ന് ലാൽ പറയുന്നു.
 
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] [[ബ്ലാക്ക് (മലയാളചലച്ചിത്രം)|ബ്ലാക്കിലെ]] വില്ലൻ വേഷവും [[ഷാഫി (മലയാളചലച്ചിത്രസംവിധായകൻ)|ഷാഫിയുടെ]] [[തൊമ്മനും മക്കളും(മലയാളചലച്ചിത്രം)|തൊമ്മനും മക്കളും]] എന്ന ചിത്രത്തിലെ കഥാപാത്രവും ലാലിന്റെ താരമൂല്യം ഗണ്യമായി ഉയർത്തി. [[ശാന്തിവിള ദിനേശ് (മലയാളചലച്ചിത്രസംവിധായകൻ)|ശാന്തിവിള ദിനേശ്]] സംവിധാനംചെയ്ത [[ബംഗ്ലാവിൽ ഔത (മലയാളചലച്ചിത്രം)|ബംഗ്ലാവിൽ ഔത]] എന്ന ചിത്രത്തിൽ ഡബിൾ റോളിൽ അഭിനയിച്ച ലാലിന്റെ വൃദ്ധ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കൾ അണ്ണ എന്ന ചിത്രത്തിലൂടെ തമിഴിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു.
"https://ml.wikipedia.org/wiki/ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്