"ബാബസാഹിബ് അംബേദ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
}}
 
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയുടെ]] മുഖ്യ ശില്പിയാണ് '''ഡോ. ഭീംറാവു അംബേഡ്കർ''' ([[ഹിന്ദി]]: डा. भीमराव आंबेडकर, [[മറാഠി ഭാഷ|മറാത്തി]]: डॉ. भीमराव आंबेडकर) ([[ഏപ്രിൽ 14]], [[1891]] — [[ഡിസംബർ 6]], [[1956]]). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേഡ്കർ . [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]]<ref>{{cite book |last=Jaffrelot |first=Christophe |title = Ambedkar and Untouchability: Fighting the Indian Caste System|year= 2005 |publisher=[[Columbia University Press]]|location=New York|isbn= 978-0-231-13602-0 | page=2}}</ref> മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട [[ദളിത്]] കുടുംബത്തിൽ ജനിച്ച അംബേഡ്കർ [[ഇന്ത്യൻ ജാതിവ്യവസ്ഥ|ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക്]] എതിരേ പോരാടുന്നതിനും [[ഹിന്ദു]] [[അയിത്തം|തൊടുകൂടായ്മയ്ക്ക്]] എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. [[ദളിത് ബുദ്ധമത പ്രസ്ഥാനം]] ആരംഭിച്ചത് അംബേഡ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ [[ഭാരതരത്ന]] അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.
 
സ്വാതന്ത്ര്യം നേടുമ്പോൾ [[562]] നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു.
അങ്ങനെ അംബേഡ്കർ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. [[1947]] [[ഓഗസ്റ്റ് 29]]ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 103 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
 
പല സാമൂഹിക<ref>{{cite web |work=[[Encyclopædia Britannica]] |url=http://www.britannica.com/EBchecked/topic/357931/Mahar |title=Mahar |publisher=britannica.com |accessdate=12 January 2012 |deadurl=no |archiveurl=https://web.archive.org/web/20111130060042/http://www.britannica.com/EBchecked/topic/357931/Mahar |archivedate=30 November 2011 }}</ref> - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേഡ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം [[ന്യൂയോർക്ക്]] [[കൊളംബിയ സർവ്വകലാശാല|കൊളംബിയ സർവ്വകലാശാലയിലും]] പിന്നീട് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലും]] പോയി. ഇവിടങ്ങളിൽ നിന്ന് അംബേഡ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേഡ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.
 
== ജീവിതരേഖ ==
=== ജനനം,കുട്ടിക്കാലം ===
 
[[മഹാരാഷ്ട്ര|മഹാരാക്ഷ്ട്രയിലെ]] രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി<ref name="Columbia">{{cite web| last = Pritchett| first = Frances|url=http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1890s.html| title = In the 1890s| format = PHP| accessdate = 2 August 2006| archiveurl=https://web.archive.org/web/20060907040421/http://www.columbia.edu/itc/mealac/pritchett/00ambedkar/timeline/1890s.html| archivedate= 7 September 2006 | deadurl=no}}</ref> [[1891]] [[ഏപ്രിൽ 14]]-ന് ജനിച്ചു. അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും.അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. മധ്യേന്ത്യയിലെ [[ഡപ്പോളി]] എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.
 
=== വിദ്യാഭ്യാസം ===
"https://ml.wikipedia.org/wiki/ബാബസാഹിബ്_അംബേദ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്