"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
നടൻ ഉൾപ്പെടെയുള്ള പ്രതികൾ ചില ഉപഹർജികളുമായി കോടതിയിലെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ കോപ്പി വേണമെന്നാണ് ദിലീപ് ആദ്യം കോടതിയിൽ ആവശ്യമുന്നയിച്ചത്.<ref>{{Cite web|url=https://www.thenewsminute.com/article/why-do-you-need-assault-visuals-kerala-hc-asks-dileep-actor-abduction-case-78505|title=‘Why do you need assault visuals?’: Kerala HC asks Dileep in actor abduction case|access-date=|last=|first=|date=|website=|publisher=}}</ref> സെഷൻസ് കോടതി ഈ ആവശ്യം താമസംവിനാ തള്ളിയപ്പോൾ നടൻ ഇക്കാര്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. അതു മാത്രമല്ല ഈ കേസിൽ ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ഒരു സിബിഐ അന്വേഷണമാണു വേണ്ടെതെന്നുമുള്ള പുതിയ വാദവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്.<ref>{{Cite web|url=https://www.mid-day.com/articles/malyalam-actress-case-actor-dileep-seeks-cbi-enquiry/18708191|title=Malyalam Actress Case: Actor Dileep Seeks CBI Enquiry|access-date=|last=|first=|date=|website=|publisher=}}</ref>
 
നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം സുപ്രീം കോടതിയിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നടി 2019 സെപ്റ്റംബറിൽ പുതിയ ഹർജി നൽകിയിരുന്നു. അതീവ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് പ്രതി ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ദിലീപിന് അനുകൂലമായി കേരള സർക്കാർ നിലപാടെടുക്കുമോയെന്ന ആശങ്കയും ദൃശ്യം കൈമാറുന്നതു തൻ്റെ അന്തസിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് നടി സ്വകാര്യ ഹർജി സമർപ്പിച്ചതെന്നാണ് സൂചിപ്പിക്കപ്പെടുന്നു. സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകൾ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.<ref>{{Cite web|url=http://www.thenewswallet.com/2019/09/03/102077.html|title=ദിലീപിന് വീഡിയോ നൽകരുത്; നടി സുപ്രീം കോടതിയിൽ|access-date=|last=|first=|date=|website=|publisher=}}</ref> കോഴിക്കോടു സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. സ്വകാര്യഹർജി സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടുകയുണ്ടായി.<ref>{{Cite web|url=https://www.marunadanmalayali.com/news/keralam/dileep-must-not-be-given-memory-card-says-actres-158236|title=സർക്കാർ നിലപാട് ദിലീപിന് അനുകൂലമെന്ന് ആശങ്ക|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/നടി_ആക്രമിക്കപ്പെട്ട_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്