"ദക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
===ചന്ദ്രനെ ശപിച്ച കഥ===
ദക്ഷൻ [[ചന്ദ്രൻ|ചന്ദ്രനെ]] ശപിച്ച കഥ [[മഹാഭാരതം|മഹാഭാരതത്തിൽ]] (ശല്യപർവം, 35-ാം അധ്യായം) വിവരിക്കുന്നുണ്ട്. [[അശ്വതി]], [[ഭരണി]], [[കാർത്തിക]] തുടങ്ങിയ ഇരുപത്തിയേഴു പുത്രിമാരെ ദക്ഷൻ ചന്ദ്രന് വിവാഹം ചെയ്തു നല്കി. ചന്ദ്രനാകട്ടെ, [[രോഹിണി|രോഹിണിയോടുമാത്രം]] പ്രത്യേകം പ്രേമം പ്രകടിപ്പിച്ചു. ഇതിൽ ദുഃഖിതരായ മറ്റുള്ളവർ പിതാവിനോട് പരാതി പറഞ്ഞു. എല്ലാ പത്നിമാരോടും സമാനമായ സ്നേഹം പ്രകടിപ്പിക്കണമെന്ന് ദക്ഷൻ ചന്ദ്രനോട് അഭ്യർഥിച്ചെങ്കിലുംഅഭ്യർത്ഥിച്ചെങ്കിലും ചന്ദ്രൻ അതിനു ശ്രമിച്ചില്ല. [[ക്ഷയം|'ക്ഷയ'രോഗിയായിത്തീരട്ടെ]] എന്ന് ദക്ഷൻ ചന്ദ്രനെ ശപിച്ചു. ഇതോടെ സസ്യജാലമെല്ലാം ക്ഷീണിതമായി ലോകംതന്നെ നശിക്കും എന്നു മനസ്സിലാക്കിയ ദേവന്മാർ ദക്ഷനെക്കണ്ട് ശാപത്തിൽ ഇളവു വരുത്തുന്നതിനഭ്യർഥിച്ചുവരുത്തുന്നതിനഭ്യർത്ഥിച്ചു. ഓരോ മാസവും പകുതി ദിവസം മാത്രം 'ക്ഷയ'രോഗബാധിതനാകുമെന്നും അതുകഴിഞ്ഞാൽ രോഗം മാറുമെന്നും ശാപം കുറച്ചുകൊടുത്തു. ഇതാണത്രെ ചന്ദ്രന് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകാൻ കാരണം.
 
==കൃതികൾ==
ദക്ഷയാഗം, ദക്ഷയജ്ഞം, ദക്ഷയജ്ഞധ്വംസനം, ദക്ഷയജനം തുടങ്ങിയ പേരുകളിൽ ദക്ഷന്റെ കഥ വിവരിക്കുന്ന അനേകം കൃതികളുണ്ട്. [[മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്|മേല്പുത്തൂർ നാരായണ ഭട്ടതിരിയുടെ]] ദക്ഷയജ്ഞപ്രബന്ധം ചമ്പു കൃതിയാണ്. ദക്ഷയജനം എന്ന പേരിൽ മലയാളത്തിൽ ഒരു പാഠകഗദ്യവും 1600-ാമാണ്ടിനടുത്തു രചിച്ച ദക്ഷയാഗം ഭാഷാചമ്പുവുമുണ്ട്. [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുടെ]] ദക്ഷയാഗം തുള്ളൽക്കഥയാണ് പ്രസ്താവ്യമായ മറ്റൊരു പ്രാചീന കൃതി. ദക്ഷയാഗം പതിനെട്ടു വൃത്തം കൈകൊട്ടിക്കളിപ്പാട്ടാണ്. കൊച്ചി [[വീരകേരളവർമ്മ|വീരകേരളവർമ]], [[ഇരയിമ്മൻ തമ്പി]] . [[രവിവർമൻ തമ്പി]] എന്നിവരുടെ ദക്ഷയാഗം ആട്ടക്കഥകളും [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ|കുഞ്ഞുക്കുട്ടൻ തമ്പുരാൻ]] രചിച്ച ദക്ഷയാഗശതകം എന്ന ഭാഷാകാവ്യവുമുണ്ട്. ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥ കഥകളിയുടെ രംഗാവിഷ്കരണത്തിലൂടെ വിപുലമായ സഹൃദയ പ്രശംസ നേടി.
74,266

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3208714" എന്ന താളിൽനിന്ന് ശേഖരിച്ചത്