"ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
കഥാസാരം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 23:
 
[[വെള്ളിമൂങ്ങ]], [[ചാർലി]], [[മുന്തിരിവള്ളികൾ തളിർക്കുമ്പോൾ]] തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സഹ സംവിധായകരായിരുന്നു ജിബിയും ജോജുവും.
 
==കഥാസാരം==
[[ചൈന|ചൈനയിൽ]] ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണിയുടെയും([[മോഹൻലാൽ]]) അവന്റെ പ്രിയപെട്ടവരുടെയും കഥയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഡ്യൂപ്ലിക്കേറ്റന്റെ നാട് എന്ന വിളിപ്പേരുള്ള കുന്നംകുളവും ചൈനയും തമ്മിലുള്ള ബന്ധം തന്നെയാണ് ടൈറ്റിലിന്റെ ഹൈലൈറ്റ്.
 
സ്വന്തം അമ്മയുടെ ഓപ്പറേഷന് പോലും കമ്മീഷൻ വാങ്ങുന്ന, അമ്മ തെയ്യാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ വേണ്ടി വന്നാൽ അമ്മയുടെ കിഡ്നി വരെ വിറ്റ് കാശാക്കാൻ പോന്ന തനി ബിസിനസ്സുകാരനാണ് ഇട്ടിമാണി. നാട്ടിൽ ഒരു കാറ്ററിങ് സർവീസും അതിന്റെ മറവിൽ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ബിസിനസും ഇട്ടിമാണിക്കുണ്ട്. എന്നാൽ മനസ്സിൽ ഏറെ നന്മയുള്ളവനും അമ്മയെ ജീവനേക്കാളേറെ സ്നേഹിക്കുന്നവനുമാണ്.
 
വയസ് കുറേയായിട്ടും ഇട്ടിമാണിക്ക് പെണ്ണ് കിട്ടിയിട്ടില്ല. അതിനും കാരണങ്ങൾ ഉണ്ട്. കുസൃതികളും കൗശലങ്ങളും അല്ലറ ചില്ലറ തട്ടിപ്പുകളുമായി ജീവിച്ചു പോകുന്ന ഇട്ടിമാണി അയൽക്കാരിയായ അന്നമ്മയുടെയും മക്കളുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/ഇട്ടിമാണി:മെയ്ഡ്_ഇൻ_ചൈന" എന്ന താളിൽനിന്ന് ശേഖരിച്ചത്