"മെമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
[[ഇന്ത്യൻ റെയിൽ‌വേ|ഇന്ത്യൻ റെയിൽവെയുടെ]] ഒരു മികച്ച {{അവലംബം}} [[ട്രെയിൻ]] യാത്രാ സംവിധാനമാണ് '''മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് അഥവാ മെമു (MEMU)''' <ref>{{cite web|first=Indian Railway|last=Website|title=indian railway|url=http://www.indianrail.gov.in}}</ref>.എഞ്ജിനുകൾ ഇല്ലാതെ കോച്ചുകളില് ഘടിപ്പിച്ച മോട്ടോറുകൾ ഉപയോഗിച്ച് ഓടുന്ന മെമുകളും ഉണ്ട്. മെമുവിൽ ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകൾ ഉണ്ടാവും. അതുകൊണ്ടാണ്, മൾട്ടിപ്പിൾ യൂണിറ്റെന്ന് പറയുന്നത്. മെമു റേക്ക് ഉപയോഗിച്ച് ഹ്രസ്വദൂര മെമു എക്സ്പ്രസ്സ്‌ ട്രെയിനുകളും ഓടുന്നുണ്ട്.
 
ട്രെയിൻ 18-ന്റെ മാതൃകയിൽ സ്‌റ്റൈയിൻലെസ് സ്റ്റീൽ നിർമിതമായ കൂടുതൽ മെച്ചപ്പെട്ട '''ത്രീഫേസ്‌ മെമു''' ട്രെയിനുകളും ഓടുന്നു. കേരളത്തിൽ ഇതിന്റെ ആദ്യത്തെ യാത്ര കൊല്ലം- എറണാകുളം പാതയിൽ 2019 സെപ്റ്റംബർ ആദ്യവാരം ആരംഭിച്ചു. ഇവ സാദാരണ മെമു ട്രെയിനുകളെക്കാൾ ഊർജക്ഷമത കൂടിയതും, വേഗതയേറിയതും (105 KM വരെ), സുഖകരവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നവയുമാണ്. ഇവയിൽ സിസിടിവി ക്യാമറ, എമർജൻസി ബട്ടൺ, ജിപിഎസ്, യാത്രക്കാർക്ക് വേണ്ടിയുള്ള അനൗൺസ്മെന്റ്, കുഷ്യൻ സീറ്റുകൾ, എയർ സസ്‌പെൻഷൻ, എളുപ്പത്തിൽ നീക്കാവുന്ന ഡോറുകൾ, എൽഇഡി ലൈറ്റുകൾ, ജൈവശുചിമുറികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
 
വേഗത്തിലോടുന്ന മെമു വരുന്നതോടെ തിരക്കേറിയ റൂട്ടുകളിലെ യാത്രാദുരിതം വലിയൊരു ശതമാനംവരെ കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. ഒരു മെമുവിൽ എട്ട് മുതൽ പന്ത്രണ്ട് വരെ കോച്ചുകളുണ്ടാകും. പാസഞ്ചർ ട്രെയ്നുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകളെ ഉൾക്കൊള്ളാനാകും. മെമു ഓടിക്കുന്നതിന് ഇപ്പോഴത്തെ പ്ലാറ്റ്ഫോമിൽ മാറ്റം വരുത്തേണ്ടതില്ല. എന്നാൽ വൈദ്യുതീകരിച്ച പാതകൾ ആവശ്യമാണ്. രണ്ട് കമ്പാർട്ടുമെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് ഇതിന്റെ രൂപകല്പന. [[മുംബൈ സബർബൻ റെയിൽവേ|മുംബൈയിലെ സബർബൻ എമു]] (EMU) തീവണ്ടികളുടെ മാതൃകയിൽ ഉള്ള മെമുവിന്റെ പ്രത്യേകത രണ്ടറ്റത്തുമുള്ള കൺട്രോൾ ക്യാബിനാണ്. എൻജിൻ ഘടിപ്പിക്കൽ (ഷണ്ടിങ്) അടക്കമുള്ള കാര്യങ്ങൾ ഇതിന് ആവശ്യമില്ല. പൂജ്യത്തിൽനിന്ന് 80 കിലോമീറ്റർ വരെ വേഗത്തിലേക്ക് ഞൊടിയിടകൊണ്ട് എത്താനാകും എന്നതും മറ്റൊരു ഗുണമാണ്. ഇത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം താണ്ടാൻ സഹായിക്കുന്നു. മെമു തീവണ്ടിയിൽ പരമാവധി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 3000-4000 വരെയാവാം. സാധാരണ പാസഞ്ചർ തീവണ്ടിയിൽ ഇത് 1500-2000 ആണ്.
"https://ml.wikipedia.org/wiki/മെമു" എന്ന താളിൽനിന്ന് ശേഖരിച്ചത്