"127 അവേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
| gross = $25,356,549<ref name="Box Office"/>
}}
[[ഡാനി ബോയൽ]] സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്രാംശമുള്ള സാഹസിക ചലച്ചിത്രമാണ് '''127 അവേർസ്''' (127 Hours) . 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ [[യൂറ്റാ|ഉട്ടാവിലെഉട്ടാഹിലെ]] റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത [[ആറോൺ റാൽസ്റ്റൺ]] എന്ന പർവ്വതാരോഹകനായി ഈ ചിത്രത്തിൽ [[ജെയിംസ് ഫ്രാങ്കോ]] അഭിനയിക്കുന്നു.
 
റാൽസ്റ്റന്റെ ആത്മകഥയായ ''ബിറ്റ്‌വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസ്'' (Between a Rock and a Hard Place) എന്ന കൃതിയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ഈ ചലച്ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് [[ഡാനി ബോയൽ|ഡാനി ബോയലും]], സൈമൺ ബഫോയും ചേർന്നാണ്. ക്രിസ്റ്റൈൻ കോൺസൺ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. [[സ്ലംഡോഗ് മില്യണെയർ]] എന്ന ചിത്രത്തിൽ ഡാനി ബോയലുമായി സഹകരിച്ചിരുന്ന [[എ.ആർ. റഹ്മാൻ|എ.ആർ. റഹ്മാനാണ്]] ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നിരൂപകപ്രശംസ നേടിയ ഈ ചിത്രം മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ആറു അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/127_അവേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്