"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
|പ്രധാന ആകർഷണങ്ങൾ = തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം, ഭ്രാന്താചലം ക്ഷേത്രം, രായിരനെല്ലൂർ മല
}}
[[കേരളം|കേരളത്തിൽ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി| പട്ടാമ്പി താലൂക്കിൽ]] [[തൂതപ്പുഴ|തൂതപ്പുഴയുടെ]] തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ '''തിരുവേഗപ്പുറ'''. പാലക്കാട്- [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളുടെ അതിർത്തിയിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇത് പഴയ മലബാർ ജില്ലയുടെ [[വള്ളുവനാട്]] താലൂക്കിൽ പെടുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന [[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം]] ഇവിടത്തെ പ്രധാന ആകർഷണമാണ്. നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ [[മാണി മാധവചാക്യാർ]] വർഷങ്ങളോളം ഇവിടത്തെ കൂത്തമ്പലത്തിൽ കൂത്തു നടത്തിയിരുന്നു. {{തെളിവ്}}
[[ചിത്രം:Thiruvegappura_Temple_01.jpg|thumb|250px|left|[[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം]]]]
 
== പ്രശസ്തരായ വ്യക്തികൾ ==
[[സാമൂതിരി]] രാജാക്കന്മാരിൽ പ്രഗൽഭനും കൃഷ്ണഗീതി കർത്താവുമായ മാനവേദൻരാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദൻ രാജാവാണ്. മാനവേദൻ തന്റെ കൃതിയായ പൂർവ്വഭാരത ചമ്പുവിൽ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. മഹാകവി [[ഉള്ളൂർ എസ്. പരമേശ്വര അയ്യർ|ഉള്ളുർ]] അദ്ദേഹത്തിന്റെ കേരള സാഹിത്യചരിത്രത്തിൽ ‍(അദ്ധ്യായം 33) ഇക്കാര്യം പരാമർശിക്കുന്നുണ്ട്. പൂർവ്വഭാരത ചമ്പുവിന്റെ വ്യാഖ്യാനമായ കൃഷ്ണീയം, കൃഷ്ണപ്പിഷാരോടിയാൽ എഴുതപ്പെട്ടതാണ്.
"https://ml.wikipedia.org/wiki/തിരുവേഗപ്പുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്