"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
 
== പരിണാമം ==
[[സസ്തനി]]കളായ ജീവികൾക്ക്‌ കുഞ്ഞുങ്ങൾക്ക്‌ പാലൂട്ടുക എന്ന ജോലിയാണ്‌ സ്തനങ്ങൾ നിർവ്വഹിക്കുന്നത്‌. മുലയുള്ളതും എന്നാൽ മുട്ടയിടുന്നതുമായ രണ്ടു ജീവികളാണ്‌ ഭൂമിയിൽ ഇന്നുള്ളത്‌, [[എക്കിഡ്ന]]യും [[പ്ലാറ്റിപ്പസ്പ്ലാറ്റിപസ്|പ്ലാറ്റിപ്പസും]].<ref> {{cite book |last= എച്ച്.ജി. |first= വെൽസ്|authorlink=എച്ച്.ജി. വെൽസ് |coauthors= |editor= |others=സി. അച്യുതമേനോൻ |title= ലോകചരിത്ര സംഗ്രഹം|origdate= |origyear= 1943|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition=1st |series= |date= |year= 1999|month= ഏപ്രിൽ|publisher=പ്രഭാത് ബുക്ക് ഹൗസ് |location=തിരുവനന്തപുരം |language=മലയാളം |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> ഇവയ്ക്ക്‌ പൂർണ്ണ വളർച്ചയെത്താത്ത സ്തനങ്ങൾ ആണ്‌ ഉള്ളത്‌. ഒരു ചെറിയ കോശങ്ങളുടെ മടക്കാണിത്‌. ഇതിൽ നിന്ന് ഊറി വരുന്ന ദ്രാവകം ആണ്‌ കുഞ്ഞുങ്ങൾ കുടിക്കുന്നത്‌. ഇതായിരിക്കണം മുട്ടകളിൽ നിന്ന് മുലകൾ ഉള്ള സസ്തനികളിലേക്കുള്ള പരിണാമത്തിന്റെ ഘട്ടം. ക്രമേണ ഈ അവയവം പൂർണ്ണ രൂപം പ്രാപിച്ചു.
 
സ്തനങ്ങൾക്ക്‌ മുലയൂട്ടുക മാത്രമല്ല കർത്തവ്യം. മറിച്ച്‌ ലൈംഗിക കേളികളിലും ഇണയെ ആകർഷിക്കുന്നതിലും അതിന്‌ സ്വാധീനമുണ്ട്‌. പുരുഷന്മാർ സ്വാഭാവികമായും വലിയ സ്തനങ്ങളുള്ള സ്ത്രീകളെ തിരഞ്ഞെടുത്തിരുന്ന പുരാതനകാലത്ത്‌ നിലനിൽപിനും പിൻതലമുറകളെ സൃഷ്ടിക്കുവാനും വലിപ്പമുള്ള ഈ അവയവങ്ങൾ സ്ത്രീകളുടെ ആവശ്യമായിരുന്നു. സ്ത്രീകളുടെ മുലകളിൽ മുലപ്പാൽ ഗ്രന്ഥികളേക്കാൾ അധികം കൊഴുപ്പ്‌ അടിഞ്ഞുകൂടുന്നതും ആകാരം വരുന്നതും ഇതിനു കാരണമായി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. മറ്റു മൃഗങ്ങളുടേതു പോലെ ആവശ്യം കഴിഞ്ഞാൽ ചുരുങ്ങുന്ന തരമല്ല സ്ത്രീകളുടെ സ്തനങ്ങൾ എന്നത് മേൽ പറഞ്ഞതിനു ഉപോല്ഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരന്ന നെഞ്ചുള്ള പെണ്ണുങ്ങൾക്ക് എതിർലിംഗാനുരാഗികളായ ആണുങ്ങളെ ആകർഷിക്കാനുള്ള കഴിവില്ലെന്നാണ്‌ ആദ്യകാലത്തെ ചില പഠനങ്ങളും തെളിയിക്കുന്നത്. എന്നാൽ ചെറിയ സ്തനങ്ങളിൽ സംവേദനം നൽകുന്ന നാഡീ ഞരമ്പുകൾ അല്പ സ്ഥലത്തായി കേന്ദ്രീകരിച്ചിരിക്കുന്നത് മുഖേന അവർക്ക് കൂടുതലായി ലൈംഗികസുഖം ലഭിച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്