"ദ് ടെംപെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[ഇംഗ്ലീഷ്]] [[നാടകം|നാടകകൃത്തും]] കവിയുമായ [[വില്യം ഷേക്സ്പിയർ]] (1564-1616) 1611-ൽ രചിച്ച ശുഭപര്യവസായിയായ നാടകമാണ് '''ദ് ടെംപെസ്റ്റ്'''. ഏതു കലയ്ക്കാണോ വിശ്വമഹാകവി അനിതരസാധാരണമായ ചാരുത പകർന്നത്, ആ കലയ്ക്കു നേരെ തിരിഞ്ഞ് അദ്ദേഹം മുഴക്കുന്ന ഹംസഗീതം എന്ന വിശേഷണമാണ് ടെംപെസ്റ്റിനു നൽകപ്പെടുന്ന നിർവചനങ്ങളിൽ പ്രഥമം. പ്രോസ്പെറോ എന്ന മുഖ്യകഥാപാത്രം മാന്ത്രികലോകത്തോടു ചൊല്ലുന്ന വിടവാങ്ങലിൽ നാടകലോകത്തു നിന്നുള്ള ഷേക്സ്പിയറുടെ വിടവാങ്ങൽ ഗീതമാണ് അനുരണനം ചെയ്യുന്നതെന്ന് നാടകവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
 
==ഷേകs്പിയർ ഷേക്സ്പിയർ രചിച്ച അവസാന നാടകം==
 
ഷേക്സ്പിയർ രചിച്ച അവസാനത്തെ നാടകമാണ് ടെംപെസ്റ്റ് എന്നു കരുതപ്പെടുന്നു. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ [[കപ്പൽ|കപ്പൽച്ചേതത്തിൽപ്പെട്ട്]] മാന്ത്രികശക്തിക്ക് അടിപ്പെട്ട ഒരു [[ദ്വീപ്|ദ്വീപിൽ]] ചെന്നുപെടുന്ന രാജകീയ സഞ്ചാരികൾക്ക് അവിടെ ഉണ്ടാകുന്ന അനുഭവപരമ്പരയാണ് ഈ നാടകത്തിന്റെ പ്രമേയം. ഒരു ഇംഗ്ലീഷ് കപ്പൽ ബെർമുഡാ ദ്വീപുകൾക്കു സമീപം തകർന്നുപോവുകയും അതിലെ ജീവനക്കാർ ഒരു ശൈത്യകാലം മുഴുവൻ അവിടത്തെ വിവിധ ദ്വീപുകളിൽ അലഞ്ഞുതിരിഞ്ഞ ശേഷം സ്വദേശത്ത് മടങ്ങിയെത്തുകയും ചെയ്തു. അവരുടെ അപ്രതീക്ഷിതമായ രക്ഷപ്പെടലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 16-ആം നൂറ്റാണ്ടിന്റെ അവസാനം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] വളരെ വാർത്താപ്രാധാന്യം നേടി. ടെംപെസ്റ്റ് രചിക്കുവാനുണ്ടായ മുഖ്യപ്രേരണ ഈ സംഭവം ആയിരുന്നിരിക്കാം. സമകാലിക പ്രാധാന്യം മാത്രം ലഭിക്കുമായിരുന്ന ഒരു പ്രമേയം ഉപയോഗിച്ച് എക്കാലത്തെയും പ്രേക്ഷകർക്ക് ആസ്വാദ്യമാകത്തക്കവണ്ണം ഒരു നാടകം ചമച്ചെടുത്തു എന്നതിലാണ് ഷേക്സ്പിയറിന്റെ വൈഭവം നാം കാണുന്നത്. നാടുകടത്തപ്പെട്ട പണ്ഡിതനും മാന്ത്രികനുമായ ഒരു ഭരണാധികാരിയുടെ ചരിത്രം പഴങ്കഥകളിലും ഇറ്റാലിയൻ ശുഭാന്തനാടകങ്ങളിലും നിന്ന് ഷേക്സ്പിയർ തിരഞ്ഞുപിടിച്ചെടുത്തിരിക്കാം. ഈ ഭരണാധികാരിക്ക് സുന്ദരിയായ ഒരു മകളുമുണ്ടായിരുന്നു. ഒരു ശത്രുരാജാവിന്റെ മകനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കുവാൻ ആ ജ്ഞാനി പദ്ധതി ഇടുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ നാടകക്രിയയെ അതിജീവിച്ച് അതിലെ മുഖ്യകഥാപാത്രങ്ങളെ മാന്ത്രികദ്വീപിന്റെ പശ്ചാത്തലത്തിൽക്കൊണ്ടുവന്ന് അവർക്കു മജ്ജയും മാംസവും നൽകി ചേതോഹരമായ ഒരു സൃഷ്ടി അരങ്ങിലെത്തിക്കുകയാണ് ടെംപെസ്റ്റിലൂടെ എയ്വൺ നദിയുടെ തീരത്തുള്ള സ്ട്രാറ്റ്ഫഡിൽ നിന്നെത്തിയ നാടകക്കാരൻ ചെയ്തിരിക്കുന്നത്
 
"https://ml.wikipedia.org/wiki/ദ്_ടെംപെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്