"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 140:
 
=== ഓണക്കാഴ്ച ===
[[ജന്മി|ജന്മിയുമായുള്ള]] ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ [[വാഴ|വാഴക്കുലയായിരുന്നു]] പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്‌. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ലഅടിമാവസ്ഥയെക്കാണിക്കുന്നു. നാളുകളുടെകാണം ഓർമ്മഭൂമി പുതുക്കലായിവിറ്റ് ജന്മിമാർ ഓണം ഉണ്ടപ്പോൾ കോരന് കുമ്പിളിൽ കഞ്ഞി എന്ന ബഹിഷ്കൃത ദയനീയ അവസ്ഥയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അത് ഇന്നും നടന്നുവരുന്നുപുതിയ രീതിയിൽ തുടരുന്നു. പക്ഷേ ഇന്ന്‌ കാഴ്ചയർപ്പിക്കുന്നത്‌ കുടിയാൻ ജൻമിക്കല്ലെന്ന്‌ മാത്രം. ക്ഷേത്രങ്ങളിലേക്കാണ്‌ ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് ([[ചൂണ്ടൽ]], [[പുത്തൂർ]]‍, [[പേതമംഗലം]],വേലൂര്, [[എരുമപ്പെട്ടി]], [[പഴുന്നാന]]) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. [[കല്യാണം]] കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന്‌ പെൺവീട്ടുകാർ ആൺവീട്ടിലേക്ക്‌ കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്‌. സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കുമാത്രമുള്ളതല്ല. അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്‌. ഇത്‌ [[ക്രിസ്ത്യൻ|ക്രിസ്‌ത്യാനികളുടെയും]] [[ഹിന്ദു|ഹിന്ദുക്കളുടെയും]] കാരന്ദ. [[മുസ്ലീം]] സമുദായത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. ഇവിടെ ആൺവീട്ടുകാർ പെൺവീട്ടുകാർക്കാണ്‌ കാഴ്ചക്കുല നൽകി വരുന്നത്‌. ഇന്ന്‌ തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങൾ മുടക്കി ആവേശപൂർവ്വം ചെയ്യുന്ന കച്ചവടമാണ്‌ കാഴ്ചക്കുലകളുടേത്.
 
=== ഉത്രാടപ്പാച്ചിൽ===
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്