"ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 131:
പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന്‌ മുന്നിൽ [[മാവ്‌]] ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. [[കളിമണ്ണ്|കളിമണ്ണിലാണ്‌]] രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ [[ദർഭപുല്ല്]] വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന്‌ [[അട]] നിവേദിക്കുകയും ചെയ്യുന്നു.
 
തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്‌. വാമനന്റെ കാൽപാദം പതിഞ്ഞ [[ഭൂമി|ഭൂമിയെന്ന]] അർത്ഥത്തിലാണ്‌ 'തൃക്കാൽക്കര' ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌. വാമനനെയാണൊ ,മഹാബലിയെയാണൊ ഇവിടെ പൂജിക്കുന്നത് എന്ന ചോദ്യം ഉയർന്നു വരുന്നു. കേരളത്തിലെ ശൂദ്രാദി - തദ്ദേശിയർ മഹാബലിയെ സ്മരിക്കുമ്പോൾ ,ചിലർ വാമന വിജയം കൊണ്ടാടുന്നു.തൃക്കാക്കര ക്ഷേത്രത്തിലെ വാമനപൂജ ഇതിന് ഉദാഹരണമാണ്.ഇത് മഹാബലിയോടുള്ള അനാദരവു കൂടിയാണ്.
 
കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ [[ഓണ മുണ്ട്]] എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.
"https://ml.wikipedia.org/wiki/ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്