"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
}}
{{തൃശ്ശൂർ പൂരം}}
</ref> ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് [[സ്വരാജ് റൗണ്ട്]] എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവാലയ സ്തോത്രത്തിൽ]] ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “[[108 ശിവക്ഷേത്രങ്ങൾ]]“ </ref>
[[File:Plan of the Hindu temple at Trichur.jpg|thumb|ക്ഷേത്രത്തിന്റെ രേഖാചിത്രം]]
 
വരി 201:
 
യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ വടക്കുംനാഥനെ തൊഴുത് ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു. ദേവീ സാന്നിധ്യം കണ്ടതിനെ തുടർന്ന് ദേവിയെ തന്റെ തറവാട്ടിലെ കളരിയിൽ പ്രതിഷ്ഠിച്ചു യഥാവിധി പൂജാവിധികൾ ചെയ്തു കൊള്ളാം എന്ന് മനമുരുകി പ്രാർത്ഥിച്ചതിനെ തുടർന്ന് ഓലക്കുട അവിടെ നിന്നും എടുക്കുകയും തുടർന്ന് തന്റെ കൂർക്കഞ്ചേരി തറവാട്ടിലെ കളരിയിൽ ദേവിയെ ശാക്തേയവിധി പ്രകാരം പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ദേവിയുടെ പ്രതിഷ്ഠ നടത്തിയ കളരിയുടെ തൊട്ടു പുറകിലുള്ള പാറോം മരച്ചുവട്ടിൽ ആയതിനാൽ പാറോംകാവ് ഭഗവതി എന്ന് ദേശനിവാസികൾ വിളിച്ചു പോന്നു .കാലക്രമേണ പാറോംകാവ് ലോഭിച്ചു പാറമേക്കാവ് ഭഗവതി എന്നറിയപ്പെട്ടു. ദേവീദർശനം വെളിപ്പെട്ടത് ഇലഞ്ഞിത്തറയിൽ വെച്ചായത് കൊണ്ട് കാരണവർ ഇവിടെയും ദേവിയുടെ ഒരു ശിലാപ്രതിഷ്ഠ നടത്തി.പിന്നീട് വടക്കുംനാഥ ക്ഷേത്രം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിഷ്ഠ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു.കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിലെ കാരണവരുടെ കളരിയിൽ പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ കൂടാതെ ചണ്ഡികാഭഗവതി ,മനക്കൊടി അയ്യപ്പൻ ,വനശാസ്താവ് ,വീരഭദ്രൻ,കുറുപ്പാൾ കാരണവർ എന്നീ പ്രതിഷ്ഠകൾ കൂടിയുണ്ട് .കാരണവർ ദേവിയിൽ സമാധി പ്രാപിച്ചതോടെ കാരണവരുടെ രൂപം പിന്തലമുറക്കാർ കളരിക്ക് പുറത്ത് പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്.ശിവലിംഗരൂപത്തിലുള്ള കുഴയുടെ രൂപത്തിൽ ആണ് കാരണവരുടെ പ്രതിഷ്ഠ നടത്തിയത്.കുറുപ്പാൾ കാരണവർക്ക് ദേവിയുമായുള്ള അഭേദ്ധ്യമായ ബന്ധം ഉള്ളതിനാൽ പുറത്തുള്ള പ്രതിഷ്ഠ ഉറക്കാതെ ഇരിക്കുകയും പിന്നീട് ജ്യോതിഷവിധി പ്രകാരം കളരിക്ക് അകത്തു തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യുകയായിരുന്നു .കൂർക്കഞ്ചേരി കുറുപ്പാൾ കളരിയോട് അനുബന്ധിച്ചു സർപ്പകാവും ,ബ്രഹ്മരക്ഷസ്സും നിലകൊള്ളുന്നു.ഇന്നും പാറമേക്കാവ് ക്ഷേത്രത്തിലെ വേല അടിയന്തരം പ്രമാണിച്ച് ക്ഷേത്രകോമരം കൂർക്കഞ്ചേരി കുറുപ്പാൾ കളരിയിൽ വരുകയും അരിയേറു നടത്തി മൂലസ്ഥാനത്തോടുള്ള കടപ്പാട് അറിയിക്കുകയും ചെയ്തു വരുന്നു .മകരമാസത്തിലെ പാനപ്പറ,തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പൂരപ്പറ ഇതെല്ലാം തുടങ്ങുന്നത് കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിൽ നിന്നുമാണ്. കാരണവർ ഇലഞ്ഞിത്തറയിൽ വിശ്രമിച്ചതിനെ തുടർന്ന് ദേവീചൈതന്യം ബോധ്യപ്പെട്ടതിന്റെ ഓർമ്മയ്ക്കാണ് തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം വടക്കുംനാഥക്ഷേത്രത്തിനകത്ത് നടത്തിവരുന്നത്. തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിൽ മതിൽക്കെട്ടിനകത്ത് കയറുന്നത് പാറമേക്കാവിലമ്മ മാത്രമാണ്.
പ്
 
==തൊഴേണ്ട രീതികൾ==
Line 207 ⟶ 206:
ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. രാവിലെയാണെങ്കിൽ അരയാലിന് ഏഴുവലം വയ്ക്കുന്നതും ഉത്തമം. തുടർന്ന് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്ത് കടന്ന് കലിശിലയെ വന്ദിച്ച് പ്രദക്ഷിണമായി വന്ന് ശ്രീകൃഷ്ണനെ വന്ദിയ്ക്കുക. തുടർന്ന് വടക്കേ നടയിലൂടെ പ്രദക്ഷിണം വച്ച് വടക്കുപടിഞ്ഞാറേ നാലമ്പലക്കെട്ടിലെത്തി ഋഷഭനെ വന്ദിയ്ക്കുക. ഋഷഭൻ സദാ ധ്യാനനിമഗ്നനും നഗ്നനുമായതിനാൽ കൈകൊട്ടിത്തൊഴുത്, വസ്ത്രത്തിൽനിന്ന് ഒരു നൂലെടുത്ത് വേണം ദർശനം നടത്താൻ. തുടർന്ന് വടക്കേ നടയിലെ ഓവിന്റെ അരികിലൂടെ നാലമ്പലത്തിനകത്ത് കടന്ന് മണ്ഡപത്തിന് മുന്നിലെത്തി വടക്കുംനാഥനെ തൊഴുക. തുടർന്ന് മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ പോയി നന്തിയെയും വാസുകീശായിയേയും നൃത്തനാഥനേയും തൊഴുതശേഷം മണ്ഡപത്തിന്റെ വടക്കുഭാഗത്തുകൂടെ വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി വടക്കുംനാഥനെ വന്ദിയ്ക്കുക. തുടർന്ന് മണ്ഡപത്തിലിരുന്ന് നാമം ജപിയ്ക്കുന്ന ബ്രാഹ്മണരെയും വന്ദിച്ചശേഷം പാർവ്വതീദേവിയെ തൊഴാൻ കിഴക്കേ നടയിലേയ്ക്ക് പോകുക. തുടർന്ന് തിരിച്ചുവന്ന് ഗണപതിയെ തൊഴുക. പിന്നെ ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുണ്ട്. ഈ രീതിയിൽ മൂന്നുതവണ പ്രദക്ഷിണം വച്ചശേഷം നാലമ്പലത്തിന് പുറത്ത് കടക്കുക.
 
തുടർന്ന് പ്രദക്ഷിണമായി വടക്കുകിഴക്കേമൂലയിലെത്തി പരശുരാമനെ വന്ദിച്ചശേഷം സിംഹോദരനെ തൊഴാനായി തെക്കുപടിഞ്ഞാട്ട്തെക്കുപടിഞ്ഞാറോട്ട് നടക്കുക. സിംഹോദരനെ തൊഴുതുകഴിഞ്ഞാൽ ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് നാലമ്പലച്ചുവരിലെ ഒരു ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം കണ്ടുതൊഴുതുകഴിഞ്ഞാൽകണ്ടുതൊഴുതുക. തുടർന്ന് അടുത്തുള്ള തറയിൽ കയറി വടക്കുകിഴക്കോട്ട് തിരിഞ്ഞ് കാശീവിശ്വനാഥനെ വന്ദിയ്ക്കുക. പിന്നീട് പ്രദക്ഷിണം വയ്ക്കുമ്പോൾ തെക്കുകിഴക്കേമൂലയിൽ ഒരു തറ കാണാം. അതിൽ കയറിനിന്ന് വടക്കുകിഴക്കോട്ട് തിരിഞ്ഞ് ചിദംബരനടരാജനെയും തെക്കുകിഴക്കോട്ട് തിരിഞ്ഞ് രാമേശ്വരം രാമനാഥസ്വാമിയെയും വന്ദിയ്ക്കുക. തുടർന്ന് തെക്കേ ഗോപുരത്തിനടുത്തുള്ള തറയിൽ കയറിനിന്ന് തെക്കോട്ട് തിരിഞ്ഞ് ഊരകത്തമ്മത്തിരുവടിയെയും കൂടൽമാണിക്യസ്വാമിയെയും അതിന് പടിഞ്ഞാറുള്ള ആൽത്തറയിൽ കയറിനിന്ന് തെക്കുപടിഞ്ഞാറോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂരമ്മയെയും വടക്കോട്ട് തിരിഞ്ഞ് പ്രധാനശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും വന്ദിയ്ക്കുക. തുടർന്ന് വ്യാസശിലയിലെത്തി വേദവ്യാസമഹർഷിയെ വന്ദിച്ച് വിദ്യാരംഭമന്ത്രം കുറിച്ച് മരച്ചുവട്ടിലെ ദക്ഷിണാമൂർത്തിയെ തൊഴുതശേഷം പ്രദക്ഷിണമായി വന്ന് അയ്യപ്പനെ തൊഴുക. അയ്യപ്പനെ തൊഴുതുകഴിഞ്ഞാൽ തുടർന്ന് മൃതസഞ്ജീവനിത്തറയിലേയ്ക്ക് ചെല്ലുക. അവിടെ എന്നും പൂവുള്ള ഒരു ചെടിയുണ്ട്. അതിലെ പൂവെടുത്ത് തലയിൽ തൊട്ടാൽ പിന്നെ ഒരു വർഷത്തേയ്ക്ക് വീട്ടിൽ മരണം നടക്കില്ലെന്നാണ് വിശ്വാസം. ഇതേ തറയിൽ അദൃശ്യനായി വാഴുന്ന ഹനുമാൻ സ്വാമിയെ വന്ദിച്ച് വേട്ടേയ്ക്കരനെ തൊഴാൻ ചെല്ലുക. ശത്രുനാശത്തിന് വേട്ടേയ്ക്കരനെ തൊഴുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. പിന്നെ അതിന് വടക്കുഭാഗത്തുള്ള നാഗത്തറയിലും ശംഖചക്രപ്രതിഷ്ഠയിലും തൊഴുതശേഷം ശങ്കരാചാര്യരെ വന്ദിയ്ക്കുക. തുടർന്ന് ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിലും തൊഴുത് പുറത്ത് കടക്കുക.
 
ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാൽ ദർശനം പൂർണമായി. 3 കിലോമീറ്ററാണ് മൊത്തം പ്രദക്ഷിണം. ക്ഷേത്രത്തിനുചുറ്റും സ്വരാജ് റൗണ്ട് പണിതിരിക്കുന്നു. പറ്റുമെങ്കിൽ നടുവിലാൽ, മണികണ്ഠനാൽ ക്ഷേത്രങ്ങളിലും ദർശനം നടത്താവുന്നതാണ്.
"https://ml.wikipedia.org/wiki/തൃശ്ശൂർ_വടക്കുന്നാഥ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്