"സുൽത്താൻ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53:
== ചരിത്രം ==
[[ചിത്രം:Sultanbathery.JPG|thumb||[[ബത്തേരി ജൈനക്ഷേത്രം|സുൽത്താൻ ബത്തേരിയിലെ ജൈന ക്ഷേത്രം]]]]
1400 എ ഡി മുതൽ ഈ പട്ടനത്തിൽ ജനവാസം ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ട്. കർണ്ണാടകത്തിൽ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ എന്നു കരുതപ്പെടുന്നു. നേരത്തെ ആദിവാസികൾ മാത്രമുണ്ടായിരുന്ന സുൽത്താൻ ബത്തേരിക്ക് ''ഹെന്നരു ബീഡികെ'' എന്ന പേരു നൽകിയതു ജൈനരാണ്. ഇവർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു [[ടിപ്പു സുൽത്താൻ]] വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി ([[ദേശീയപാത 212]] ) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്. 1980 മുതൽ ഈ പട്ടണത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. മൂന്നു പതിറ്റാണ്ടുകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന മുസ്‌ലിം ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറി പി.സി അഹമ്മദ് ഹാജി വയനാടിന്റെയും സുൽത്താൻ ബത്തേരിയുടെയും സമഗ്രവികസനത്തിലും പുരോഗതിയിലും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. പഞ്ചായത്ത് ഓഫിസ് കെട്ടിടം, ബസ് സ്റ്റാൻഡ്, മത്സ്യ-മാംസ മാർക്കറ്റ്, താലൂക്ക് ഗവ. ആശുപത്രി, പഞ്ചായത്ത് സ്റ്റേഡിയം, കമ്മ്യൂനിറ്റി ഹാൾ, കേരളത്തിലെ ആദ്യത്തെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കേരളത്തിലെ ആദ്യത്തെ ലക്ഷംവീട് കോളനി തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ പി.സി ആധുനിക സുൽത്താൻ ബത്തേരിയുടെ ശിൽപ്പിയാണ്
 
<ref>http://suprabhaatham.com/%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%86%E0%B4%A7%E0%B5%81%E0%B4%A8%E0%B4%BF%E0%B4%95-%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87/</ref>
 
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
"https://ml.wikipedia.org/wiki/സുൽത്താൻ_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്