"ക്ലാപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 72:
 
== ചരിത്രം ==
 
ദേശചരിത്രം
കായംകുളം രാജാവിന്റെ അധികാര അതിർത്തിക്കുള്ളിലായിരുന്നു ക്ളാപ്പന. ക്ളാപ്പന രാജാവിന്റെ പ്രതിപുരുഷനായി ഇടയനമ്പലം മുതൽ തെക്കോട്ടുള്ള പ്രദേശം മുഴുവൻ ഭരിച്ചിരുന്നത് ക്ളാപ്പന ഇടക്കർത്താവായിരുന്നു. ഇവിടെ ഇപ്പോഴുമുള്ള ചില ഗൃഹനാമങ്ങൾ അതിലേക്ക് വെളിച്ചം വീശുന്നു. ഇടക്കർത്താവിന്റെ താവളം കോട്ടയ്ക്കകം എന്നറിയപ്പെട്ടു. മഹാരാജാവ് രാജ്യകാര്യങ്ങൾക്കായി എഴുന്നള്ളി താമസിച്ചിരുന്നത് ‘കൊട്ടാരത്തിൽ’ ആയിരുന്നു. ‘പടിക്കൽ’ താമസിച്ചിരുന്നത് സ്ത്രീജനങ്ങൾ തന്നെ. ഇടക്കർത്താവിന്റെ അലക്കുകാർ ‘വെളുത്തിടത്തും’ പണ്ടാരങ്ങൾ ‘പണ്ടാരേത്തും’ താമസിച്ചു വന്നു. തണ്ണീർ പന്തലിൽ സംഭാരം വീഴ്ത്തുവാൻ ചുമതലപ്പെട്ടവർ തണ്ണീർക്കരയിലായിരുന്നു വാസം. സൈന്യം തമ്പടിച്ചിരുന്നത് ആക്കുളങ്ങരയിലും. കായംകുളം കായലിൽ നിന്ന് കിഴക്കോട്ട് കോട്ടയ്ക്കകം വരെ കെട്ടുവള്ളങ്ങൾക്ക് സഞ്ചരിക്കുവാൻ തക്കരീതിയിൽ തോട് നിർമ്മിച്ചിരുന്നു. കൃഷ്ണപുരം കൊട്ടാരത്തിൽ നിന്ന് ഈ മാർഗ്ഗത്തിലാണ് മഹാരാജാവ് ക്ളാപ്പനയിലെത്തിയിരുന്നത്. കായംകുളം രാജാവിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ എടുത്തു പറയാവുന്നത് ഇന്ന് കായംകുളം കായൽ മുതൽ തെക്ക് വട്ടക്കായൽ വരെ നീളുന്ന തഴത്തോടിന്റെ നിർമ്മാണമാണ്. ഗതാഗതം പൂർണ്ണമായും ജലമാർഗ്ഗമായിരുന്ന അക്കാലത്ത് ഇത്തരമൊരു ബൃഹത്തായ സംരംഭത്തിന്റെ പ്രയോജനം വളരെ വലുതായിരുന്നു. ക്ളാപ്പനയുടെ മദ്ധ്യഭാഗത്തുള്ള വടശ്ശേരിൽ ചെറുത്തറ, ചെറുവിൽ തുടങ്ങിയ ഭവനങ്ങളിൽ താമസിച്ചിരുന്ന ബ്രാഹ്മണർ ഇടക്കർത്താവിന്റെ ആവശ്യ പ്രകാരം ആ വീടുകൾ ഇസ്ളാംമത വിശ്വാസികൾക്ക് കൈമാറിയ ശേഷം ആദ്ധ്യാത്മിക കാര്യങ്ങൾക്കായി കോട്ടയ്ക്കുള്ളിലേക്കു താമസം മാറ്റുകയാണ് ചെയ്തത്. രാജാവിന് വിവിധ സമുദായങ്ങളിൽപ്പെട്ടവരുടെ സൈന്യവിഭാഗങ്ങളുണ്ടായിരുന്നു. നായർ സൈന്യത്തിന്റെ അധിപൻമാർ കണ്ണങ്കരക്കാരും ഈഴവ സൈന്യത്തിന്റെ അധിപൻമാരായിരുന്ന കൊച്ചാളത്തുകാരും ക്ളാപ്പനക്കാരായിരുന്നു. നികുതി പിരിവിന്റെ പ്രധാനികൾ സാധുപുരത്തു മില്ലുകാരും കണ്ണങ്കര മില്ലുകാരുമായിരുന്നു. കാരയ്ക്കാട്ടു നിന്നാണ് ‘മുതലുപിടി’ക്കാരെ (ഇന്നത്തെ ട്രഷറി ഓഫീസർ) രാജാവ് വാഴിച്ചിരുന്നത്. ബ്രാഹ്മണർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്. നായർ സമുദായക്കാർ കാര്യസ്ഥൻമാരും പ്രമാണികളുമായിരുന്നു. ഈഴവരിൽ ഭൂരിഭാഗവും കൃഷിക്കാരും ബാക്കിയുള്ളവർ നെയ്ത്തുകാരുമായിരുന്നു. കോട്ടകളുടെയെല്ലാം കാവലേല്പിച്ചിരുന്നത് പാടത്തു പറയരേയായിരുന്നു. ബ്രാഹ്മണ കുടുംബത്തിലെ മൂത്തയാൾക്കു മാത്രമേ മറ്റ് ബ്രാഹ്മണ കുടംബങ്ങളിൽ നിന്നു ‘വേളി’യ്ക്ക് അർഹതയുണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ നായർ കുടുംബങ്ങളിൽ നിന്നു സംബന്ധം കൂടാം. വിവാഹത്തിന് താലികെട്ടുകയോ പുടവ കൊടുക്കുകയോ പതിവുണ്ടായിരുന്നില്ല. അവരുടെ സന്തന്തികൾക്ക് സ്വത്തിനോ ശാന്തി ജോലിയ്ക്കോ അവകാശമുണ്ടായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലാണ് ക്ളാപ്പനയുടെ തെക്കുഭാഗത്ത് ഒരു സത്രം പണിതുയർത്തിയത്. അതിനാവശ്യമായ സ്ഥലം സൌജന്യമായി നൽകിയത് വടശ്ശേരിൽ ഇല്ലത്തു നിന്നാണ്. ആദ്യത്തെ സത്രം വിചാരിപ്പുകാരനായി പ്ളാക്കാട്ട് ഗോപാല പിള്ളയാണ് നിയമിതനായത്. ഈ സത്രത്തിൽ സേതുപാർവ്വതി ഭായിയും സേതുലക്ഷ്മി ഭായിയും ദിവസങ്ങളോളം താമസിച്ചിരുന്നു. തർക്ക പരിഹാരങ്ങൾ നിർദ്ദേശിച്ചിരുന്നത് കണ്ണംങ്കര ഇല്ലക്കാരായിരുന്നു. അവരുടെ തീർപ്പ് എന്തു തന്നെ ആയിരുന്നാലും അതനുസരിക്കാൻ ജനങ്ങൾ ബാധ്യസ്ഥരായിരുന്നു. മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ പടയോട്ട കാലത്ത് ക്ളാപ്പനയുടെ ഇടകർത്താവിന് കീഴടങ്ങുവാൻ മൂന്നു ദിവസത്തെ സമയം അനുവദിയ്ക്കുകയും കീഴടങ്ങിയില്ലെങ്കിൽ പരസ്യമായി വധിക്കുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. വലിയൊരു സൈന്യവുമായി ഏറ്റുമുട്ടാനുള്ള ശേഷി തനിയ്ക്കില്ലെന്ന് മനസ്സിലാക്കിയ ഇടക്കർത്താവ് പാലായനം ചെയ്യുവാൻ തന്നെ തീരുമാനിച്ചു. പണ്ടാരത്തിലുള്ള സ്വർണ്ണം ശത്രു കൈവശപ്പെടുത്തരുതെന്നുള്ള നിർബന്ധത്താൽ അതു മുഴുവനും കോട്ടയ്ക്കുള്ളിലെ ഒരു കിണറ്റിൽ നിക്ഷേപിച്ച് കിണർ പൊളിച്ചു മൂടി നിരപ്പാക്കി അവിടെ ഒരു യുവതിയെ ബലികൊടുത്ത ശേഷമാണ് അദ്ദേഹം പരിവാരങ്ങളുമായി വടക്കോട്ട് പലായനം ചെയ്തത്. മരുമക്കത്തായ സമ്പ്രദായമാണ് ഇവിടെ നിലവിലുണ്ടായിരുന്നത്. സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനമാണ് നൽകിയത്. വിവാഹബന്ധം പോലും സ്ത്രീയ്ക്ക് ഏകപക്ഷീയമായി വേർപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. തിരണ്ടു കുളി പോലെ അനാചാരങ്ങൾ സാർവത്രികമായിരുന്നു. ഒരു സ്ത്രീക്ക് രണ്ടു വിവാഹങ്ങൾ നിർബന്ധിതമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഒന്നാം വിവാഹം നടക്കുമായിരുന്നു. ഈ വിവാഹം കഴിഞ്ഞ് 3 ദിവസം കൂടെ കഴിയുവാനെ ഭർത്താവിന് അർഹതയുണ്ടായിരുന്നുള്ളൂ. അയാൾ നാടുവിട്ട ശേഷം മുറച്ചെറുക്കൻ പുടവ കൊടുത്ത് താലികെട്ടി സ്വീകരിക്കുകയാണ് പതിവ്. ആയൂർവേദ പണ്ഡിതരും ചികിൽസകരുമായിരുന്ന നിരവധി വ്യക്തികൾ ഇവിടെ ഉണ്ടായിരുന്നു. മഹാവൈദ്യനെന്ന് നാട്ടിലും പുറത്തും പുകൾപെറ്റ കൊച്ചിരികണ്ട വൈദ്യനായിരുന്നു അതിൽ പ്രധാനി. ചീന്തിയെടുത്ത മുളന്തണ്ടുകൊണ്ട് അദ്ദേഹം ശാസ്ത്രക്രിയ നടത്തിയിരുന്നു. വൈദ്യശാസ്ത്രത്തിലും വിശേഷിച്ച് വിഷ ചികിത്സയിലും വിഖ്യാതനായ കടമ്പാട്ടു ഗോവിന്ദൻ നമ്പൂതിരി, പ്രസിദ്ധിനായ കുമ്മമ്പിള്ളി രാമൻപിള്ള ആശാന്റെ ശിഷ്യനായിരുന്നു. ജ്യോത്സ്യം, മന്ത്രവാദം തുടങ്ങിയവയിലും ഗോവന്ദൻ നമ്പൂതിരി പേരു കേട്ടിരുന്നു. വിഷ ചികിത്സയിൽ അറിയപ്പെട്ടിരുന്ന പ്ളാക്കാട്ട് കുഞ്ഞികൃഷ്ണ പിള്ളയും വിഷ ചികിത്സയിൽ ശ്രദ്ധേയനായിരുന്നു. വിഷ ചികിൽസയിൽ വലിയകണ്ടത്തിൽ കുമാരൻ വൈദ്യനും പേരുകേട്ടിരുന്നു. മണ്ണാറ ഗോവിന്ദൻ വൈദ്യർ കളീയക്കൽ ചക്രപാണി വൈദ്യർ, ക്ളാപ്പനയിൽ സ്ഥിര താമസമാക്കിയിരുന്ന ആറാട്ടുപുഴക്കാരി കാളിക്കുട്ടി ആശാട്ടി എന്നിവരും അക്കാലത്തെ പ്രഥമ ശ്രേണിയിൽപ്പെട്ട ആയൂർവേദ ചികിൽസകരായിരുന്നു. പേപ്പട്ടി വിഷ ചികിൽസയിൽ വിഖ്യാതനായിരുന്നു കുഞ്ഞുപണിയ്ക്കൻ വൈദ്യൻ. മഞ്ഞപ്പിത്തത്തിനുള്ള ചികിൽസയ്ക്ക് ക്ളാപ്പന പ്രസിദ്ധമായിരുന്നു. മാവോലിൽ മുരളീധരൻ പിള്ളയും തച്ചൂർ ശിവരാമ പിള്ളയും തങ്ങളുടെ പാരമ്പര്യം കെടാതെ കാത്തുസൂക്ഷിക്കുന്നു. ഹോമിയോ ചികിൽസാ രംഗത്തും പ്രഖ്യാതരായ പലർക്കും ജന്മമേകാൻ ക്ളാപ്പനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ധർമ്മ ചികിത്സയിൽ അടിയുറച്ചു നിന്ന് സ്വാർത്ഥലേശവുമില്ലാതെ പ്രവർത്തിച്ച വാരശ്ശേരിൽ ശങ്കര വൈദ്യരും നിരവധി ഹോമിയോ ചികിൽസാ ഗ്രന്ഥങ്ങളുടെ കർത്താവായ ശരവണഭവനം നടേശപ്പണിക്കരും ഈ രംഗത്ത് സ്മരണീയരാണ്. നടേശപ്പണിക്കർ കാന്തചികിത്സയിലും അറിയപ്പെടുന്ന പ്രഗൽഭനാണ്. മൃഗചികിൽസയിൽ പ്രാഗൽഭ്യമുണ്ടായിരുന്ന ബ്ളാലിൽ വെളുത്തകുഞ്ഞിന്റെ പേരും എടുത്തു പറയേണ്ടതായിട്ടുണ്ട്. ഗൃഹ നിർമ്മാണ വിദ്യകളിൽ അദ്വിതീയരായ കാലമർമ്മജ്ഞൻമാരുടേയും നാടാണ് ക്ളാപ്പന. വിഖ്യതരായ മീനത്തു പണിക്കൻമാർ, ക്ളാപ്പനക്കാരായിരുന്നു. നാണുപ്പണിക്കർ, കേശവപണിക്കർ, ഗോവിന്ദ പണിക്കർ തുടങ്ങിയവർ മികവു കാട്ടിയ തച്ചുശാസ്ത്ര പണികൾ വിസ്മയത്തോടെയാണ് മുൻതലമുറകൾ നോക്കി കണ്ടത്. ജലാംശം ഒട്ടുംതന്നെ അകത്തേക്ക് കടക്കാത്ത വിധമുള്ളതായിരുന്നു അവരുടെ ദാരുതന്ത്രങ്ങൾ. ഓണാട്ടുകരയിൽ ഇന്നുള്ള എട്ടുകെട്ടുകളും നാലുകെട്ടുകളും മാത്രമല്ല പുകൾപെറ്റ പല ക്ഷേത്രങ്ങളും അവരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണ്. ക്ഷേത്രശില്പങ്ങളും മുടി, ദീപത തുടങ്ങിയവയും അവർ നിർമ്മിച്ചിരുന്നു. അമ്മൻകുളങ്ങര നാരായണപ്പണിക്കനും പപ്പു പണിയ്ക്കനും തച്ചുശാസ്ത്രത്തിൽ അറിയപ്പെട്ടിരുന്നവരാണ്. നിരവധി സ്ഥലങ്ങളിൽ കുടിപള്ളികൂടങ്ങൾ സ്ഥാപിക്കുകയും പലപ്രമുഖൻമാർക്കും അറിവന്റെ ആദ്യമധുരം നൽകുകയും ചെയ്ത ഇലഞ്ഞേരികിട്ടു ആശാൻ ഒരു തലമുറയുടെ മുഴുവൻ ഗുരുവായിരുന്നു.
 
"https://ml.wikipedia.org/wiki/ക്ലാപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്