"പൂക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pookkalam}}
[[File:Pookkalam vijayanrajapuram 01.jpg|thumb|Pookkalam vijayanrajapuram 01പൂക്കളം1]]
വിശേഷ സന്ദർഭങ്ങളിൽ പൂക്കളും ഇലകളും ഉപയോഗിച്ച് ഒരുക്കുന്ന കലാരൂപമാണ് ''''പൂക്കളം''''. കേരളത്തിൽ ഓണക്കാലത്ത് സാധാരണയായി [[ഓണപ്പൂക്കളം]] ഒരുക്കാറുണ്ട്. വിവാഹച്ചടങ്ങുകൾ, വിശിഷ്ടവ്യക്തികൾ സംബന്ധിക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവയോടനുബന്ധിച്ചും പൂക്കളങ്ങൾ ഒരുക്കാറുണ്ട്<ref>http://keralaonlinenews.com/nattuvartha/bjp-national-council-kozhikode-modi-pookkalam-8736.html</ref>. എല്ലാ ദിവസവും പൂക്കളമൊരുക്കുന്ന കൗതുകവും കേരളത്തിലുണ്ട്. [[കോഴിക്കോട്]] [[കടത്തനാട്]] രാജവംശത്തിൽപ്പെട്ട പുറമേരി [[ആയഞ്ചേരി കോവിലകം|ആയഞ്ചേരി കോവിലകത്തിൽ]] 365 ദിവസവും പൂക്കളം തീർക്കും. ഇതിന് പ്രത്യേകിച്ച് ഐതിഹ്യമൊന്നുമില്ല. ഒരുപക്ഷേ, എല്ലാദിവസവും ഓണം പോലെയാകണമെന്ന പൂർവികരുടെ ആഗ്രഹമാകാം, അല്ലെങ്കിൽ പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള സന്ദേശമാകാം. എന്തായാലും ഇത് അനേക വർഷമായി തുടരുന്ന ആചാരംപോലുള്ള ശീലം.<ref>http://www.mathrubhumi.com/specials/features/onam-2016/onam-malayalam-news-1.1331282</ref>
 
[[File:Pookkalam vijayanrajapuram 01.jpg|thumb|Pookkalam vijayanrajapuram 01]]
==നിർമ്മാണവസ്തുക്കൾ==
നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. [[തുമ്പപ്പൂവ്]], [[കാക്കപ്പൂവ്]], വിവിധതരം ചെമ്പരത്തികൾ, [[ചെത്തി|തെച്ചിപ്പൂവ്]], [[തുളസി]], സുഗന്ധി, [[നിത്യകല്യാണി]], ശീപോതി, [[കൊങ്ങിണിപ്പൂവ്]] തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്<ref>http://www.asianetnews.tv/onam-2016/onam-flower</ref>. എന്നാൽ, പട്ടണപ്രദേശങ്ങളി‍ൽ വിലകൊടുത്തുവാങ്ങുന്ന [[ജമന്തി]]യും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. നിറം ചേർത്ത മരപ്പൊടി, ധാന്യപ്പൊടി തുടങ്ങിയ കൃത്രിമവസ്തുക്കൾ കൊണ്ടും കളങ്ങൾ നിർമ്മിക്കാറുണ്ട്.
"https://ml.wikipedia.org/wiki/പൂക്കളം" എന്ന താളിൽനിന്ന് ശേഖരിച്ചത്