"ബി.ബി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ബി.ബി.സി. എന്ന താൾ ബിബിസി എന്ന താളിനു മുകളിലേയ്ക്ക്, Shibukthankappan മാറ്റിയിരിക്കുന്നു)
}}
 
[[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടീഷ്]] ദേശീയ പ്രക്ഷേപണ സ്ഥാപനമാണ് '''ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി)'''. [[ലണ്ടൻ|ലണ്ടനിലെ]] വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനമാണിത്. കൂടാതെ ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുമാണ് ഇത്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്. പാർട്ട് ടൈം, ഫ്ലെക്സിബിൾ, ഫിക്സഡ്-കോൺട്രാക്ട് സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുമ്പോൾ മൊത്തം സ്റ്റാഫുകളുടെ എണ്ണം 35,402 ആണ്.
 
ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്. വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം. ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്, ബിബിസിയുടെ റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു. 2014 ഏപ്രിൽ 1 മുതൽ, 28 ഭാഷകളിൽ പ്രക്ഷേപണം ചെയ്യുകയും അറബി, പേർഷ്യൻ ഭാഷകളിൽ സമഗ്രമായ ടിവി, റേഡിയോ, ഓൺലൈൻ സേവനങ്ങൾ നൽകുകയും ചെയ്യുന്ന ബിബിസി വേൾഡ് സർവീസിന് ധനസഹായം നൽകി വരുന്നു.
ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുകയും, ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല. 2009 ൽ, അതിന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ പരിഗണിച്ചു ക്വീൻസ് അവാർഡ് ഫോർ എന്റർപ്രൈസ് എന്ന പുരസ്‌കാരം കമ്പനിക്ക് ലഭിച്ചു.
 
പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ബ്രിട്ടീഷ് ജീവിതത്തിലും സംസ്കാരത്തിലും ബിബിസി ഒരു പ്രധാന പങ്ക് വഹിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധകാലത്ത്]] ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിക്കാൻ ബിബിസിക്ക് കഴിഞ്ഞു. "ദി ബീബ്", "ആന്റി", അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർത്ത് ("ആന്റി ബീബ്" അല്ലെങ്കിൽ "ആന്റി ബി") എന്നും ബിബിസി പ്രാദേശികമായി അറിയപ്പെടാറുണ്ട്.
 
==ഭരണവും കോർപ്പറേറ്റ് ഘടനയും==
 
==ബിബിസി ബോർഡ്==
ബി‌ബി‌സി ബോർഡ് രൂപീകരിച്ചത് 2017 ഏപ്രിലിലാണ്. മുൻ‌ ഭരണസമിതിയായ ബി‌ബി‌സി ട്രസ്റ്റിന് പകരമായാണ് ഇത് രൂപീകരിച്ചത്. കോർപ്പറേഷന്റെ പ്രവർത്തനത്തിനായുള്ള മാർഗരേഖ രൂപീകരിക്കുക, ബിബിസി എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രകടനം വിലയിരുത്തുക, ഡയറക്ടർ ജനറലിനെ നിയമിക്കുക എന്നിവ ബി‌ബി‌സി ബോർഡ് ആണ് നിർവഹിക്കുന്നത്. ബിബിസിയുടെ നിയന്ത്രണം ഇപ്പോൾ ഓഫ്‌കോമിന്റെ ഉത്തരവാദിത്തമാണ്. ബോർഡിൽ ഇനിപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നു.
 
കോർപ്പറേഷന്റെ പ്രവർത്തനത്തിനായുള്ള മാർഗരേഖ രൂപീകരിക്കുക, ബിബിസി എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രകടനം വിലയിരുത്തുക, ഡയറക്ടർ ജനറലിനെ നിയമിക്കുക എന്നിവ ബി‌ബി‌സി ബോർഡ് ആണ് നിർവഹിക്കുന്നത്. ബിബിസിയുടെ നിയന്ത്രണം ഇപ്പോൾ ഓഫ്‌കോമിന്റെ ഉത്തരവാദിത്തമാണ്. ബോർഡിൽ ഇനിപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നു.
 
==എക്സിക്യൂട്ടീവ് കമ്മിറ്റി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3199462" എന്ന താളിൽനിന്ന് ശേഖരിച്ചത്