"അത്തിവരദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ നിർമ്മിച്ചിരിക്കുന്നു , ഇത് ക്രമീകരിക്കാൻ സഹായം അഭ്യർഥിക്കുന്നു
 
No edit summary
വരി 1:
ദക്ഷിണേന്ത്യയിലെ പ്രധാന വിഷ്ണു ക്ഷേത്രങ്ങളിലൊന്നായ കാഞ്ചീപുരത്തെ   വരദരാജ   പെരുമാൾ ക്ഷേത്രത്തിൽ ആരാധിച്ചു പോരുന്ന അത്തിമരത്തിൽ പണിതീർത്ത വിഗ്രഹമാണ്‌ '''അത്തിവരദർ'''. വരദർ എന്നാൽ വരം നൽകുന്ന അഥവാ അനുഗ്രഹം ചൊരിയുന്ന ദേവൻ എന്നാണ് അർഥം. തമിഴ്നാട്ടിലെ കാഞ്ചീപുരം പട്ടണത്തിൽ നിന്നു ഏകദേശം നാലു കിലോമീറ്റർ അകലെയാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 
ഒരു മനുഷ്യജന്മത്തിൽ ഏറിയാൽ രണ്ടു തവണ മാത്രമേ ആളുകൾക്ക് അത്തിവരദരെ ദർശിക്കാനുള്ള സൗഭാഗ്യം ലഭിക്കുകയുള്ളു. 2019 ജൂലായ് ഒന്നിനാണ് അവസാനമായി ക്ഷേത്രക്കുളമായ അനന്തസരസ് പുഷ്കരണി തീർത്ഥത്തിൽ നിന്ന് വിഗ്രഹം ഉയർത്തിയത്. നാല്പത്തെട്ടു ദിവസത്തെ ദർശനത്തിനു ശേഷം   വെള്ളി കവചത്തിൽ പൊതിഞ്ഞു 2019 ഓഗസ്റ്റ് 17 നു ക്ഷേത്രക്കുളത്തിൽ തിരിച്ചു നിക്ഷേപിച്ചു. ഇനി ദർശനം സാധ്യമാകുന്നത്   2059ൽ മാത്രമാണ്. ഇതിനു മുൻപ് 1979 ലായിരുന്നു അത്തിവരദരുടെ വിഗ്രഹം പുറത്തെടുത്തത്. ആദ്യനാളുകളിൽ ശയനരൂപത്തിലും പിന്നീട് നിൽക്കുന്ന രൂപത്തിലുമുള്ള അത്തിവരദരെ ദർശിക്കാൻ സാധിക്കും.
 
അത്തിവരദരുടെ നാൽപതു വർഷത്തിലൊരിക്കൽ നടക്കുന്ന ദർശനോത്സവത്തിനു പിറകിൽ ഒരു ഐതിഹ്യമുണ്ട്.
വരി 7:
ഈ കഥ നടക്കുന്നത് സത്യയുഗത്തിലാണ്. വിശ്വനിർമ്മാണത്തിന് ശേഷം ഒരുവേള ബ്രഹ്മാവിന്, തൻറെ എല്ലാ നിർമ്മിതിക്കും കടപ്പെട്ടവനായ ഭഗവാൻ വിഷ്ണുവിനെ ദർശിക്കുവാൻ അതിയായ ആഗ്രഹമുണ്ടായി. അതിനു വേണ്ടി അദ്ദേഹം പലവുരു പ്രാർഥിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം ഒരു അശരീതി കേൾക്കാൻ ഇടയാവുകയും അതുപ്രകാരം, ബ്രഹ്മാവ്‌ ആയിരം അശ്വമേധയാഗം നടത്തുകയോ അല്ലെങ്കിൽ ആയിരം അശ്വമേധയാഗത്തിനു പകരമായി ഭാരതത്തിലെ “സത്യവ്രതസ്ഥലം” എന്നറിയപ്പെട്ടിരുന്ന, തമിഴ്നാട്ടിലെ കാഞ്ചീപുരത്ത്, ഒരു അശ്വമേധയാഗം നടത്തുകയോ ചെയ്‌താൽ ഭഗവാനെ ദർശിക്കാം എന്ന് അറിയുകയുണ്ടായി.
 
ഇതുപ്രകാരം ബ്രഹ്മാവ്‌ ദേവശിൽപ്പിയായ വിശ്വകർമ്മാവിനെ വിളിപ്പിക്കുകയും, തൻറെ യാഗത്തിനായി കാഞ്ചീപുരത്ത് ആവശ്യമായ ക്രമീകരണങ്ങൾ   ചെയ്തുതരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം വിശ്വകർമ്മാവ്‌ ദേവന്മാരേപോലും അതിശയപ്പെടുത്തുന്നരീതിയിൽ കാഞ്ചീപുരത്ത് ഒരു മനോഹരമായ നഗരം തന്നെ പണി യുകയും, ബ്രഹ്മാവ്‌ അവിടെ അശ്വമേധയാഗം ആരംഭിക്കുകയും ചെയ്തു.
 
പൊതുവെ യാഗം നടത്തുന്നയാളുടെ കൂടെ അദ്ദേഹത്തിൻറെ പത്നിയെയും യാഗവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കുചേർക്കാറുണ്ട്. എന്നാൽ ബ്രഹ്മാവ്‌ തൻറെ പത്നിയായ സരസ്വതിദേവിയെ അറിയിക്കാതെയാണ് കാഞ്ചീപുരത്തെ അശ്വമേധയാഗം ആരംഭിച്ചത്. ഇതറിയുവാനിടയായ സരസ്വതിദേവി ബ്രഹ്മാവിനോട് കോപപ്പെടുകയും, ഏതു വിധേനയും അദ്ദേഹം നടത്തുന്ന യാഗം തടസ്സപ്പെടുത്തണമെന്നു ആലോചിക്കുകയും ചെയ്തു. അതിനായി ഒരു നദിയുടെ രൂപമെടുത്ത സരസ്വതിദേവി (അന്ന് വേഗവതി നദി എന്നും ഇപ്പോൾ പാലാർ എന്നും അറിയപ്പെടുന്നു) അശ്വമേധംനടക്കുന്ന അത്തിവനത്തിലെ (അക്കാലത്ത് കാഞ്ചീപുരത്ത് അത്തിമരങ്ങൾ സമൃദ്ധമായിരുന്നതിനാൽ ഈ പേര് കിട്ടി) യോഗശാല ലക്ഷ്യമാക്കി തിരിച്ചു. ഇതറിഞ്ഞ ബ്രഹ്മാവ്‌ ഭഗവാൻ വിഷ്ണുവിന് തന്നെ സമർപ്പിക്കുന്നതായും തന്നെ ഈ വിഷമസന്ധിയിൽ നിന്ന് രക്ഷിക്കുവാൻ അപേക്ഷിക്കുകയും ചെയ്തു. അപേക്ഷ സ്വീകരിച്ച വിഷ്ണു ഭഗവാൻ, നദിയായി ഒഴുകിവരുന്ന സരസ്വതിദേവിയുടെ മാർഗ്ഗമധ്യേ ശയിക്കുകയും ദേവിയുടെ വഴി തടസ്സപ്പെടുത്തുകയും ചെയ്തു. ഭഗവാനെ മറികടക്കാനാകില്ലെന്നു മനസ്സിലാക്കിയ സരസ്വതിദേവി ബ്രഹ്മദേവനോട് അനുരഞ്ജനപ്പെടുകയും ഭൂമിക്കടിയിലേക്ക് പിൻവാങ്ങുകയും ചെയ്തു.
 
യാഗവേദിയിൽ സന്നിഹിതനായിരുന്ന വിശ്വകർമ്മാവ് ഇത് അറിയുകയും അവിടെ സുലഭമായി ലഭിക്കുന്ന അത്തിമരത്താൽ   ഭഗവാൻ വിഷ്ണുവിൻറെ രൂപമായ 'വരദർ' നിർമ്മിക്കുകയും ബ്രഹ്മാവിൻറെ ആജ്ഞപ്രകാരം ഇത്   യാഗശാലയിൽ പ്രതിഷ്ഠയായി സ്ഥാപിക്കുകയും ചെയ്തു. തടസ്സങ്ങൾ നീങ്ങി യാഗം പൂർത്തീകരിച്ച ബ്രഹ്മാവിനുമുൻപിൽ വരദർ തൻറെ പത്നിമാരായ ശ്രീദേവി, ഭൂമിദേവി മാരോടൊപ്പം പ്രത്യക്ഷപ്പെതുകയും ദർശനം നൽകുകയും ചെയ്തു.
 
എന്നാൽ അവിടെ പ്രതിഷ്ഠിച്ച അത്തിവരദരുടെ വിഗ്രഹം യാഗാഗ്നിയുടെ കഠിനമായ ചൂടേറ്റ് കറുത്തു പോവുകയും വിഗ്രഹത്തിൽ നിന്ന് വിയർപ്പ് പൊടിയാൻ തുടങ്ങുകയും ചെയ്തു.   യാഗശേഷം ഒരുപാട് അഭിഷേകങ്ങൾ നടത്തിയിട്ടും വിഗ്രഹത്തിൻറെ ചൂട് ശമിച്ചില്ല. ശേഷം അവിടെ ഒരശരീരി മുഴങ്ങുകയും അതുപ്രകാരം വിഗ്രഹം യാഗശാലക്കടുത്തുള്ള കുളത്തിൽ താഴ്ത്തിവെക്കാൻ അറിയിക്കുകയും ഉണ്ടായി. കൂടാതെ നാൽപതു വർഷത്തിലൊരിക്കൽ വിഗ്രഹം പുറത്തെടുത്ത് നാൽപ്പത്തിയെട്ടു ദിവസം പൂജിക്കുവാനും ശേഷം കുളത്തിൽത്തന്നെ തിരിച്ചു വെക്കാനും ഭഗവാൻ വിഷ്ണു ബ്രഹ്മാവിനെ അറിയിച്ചു എന്നാണു വിശ്വാസം.
 
നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വസിക്കാതവർക്ക്, ആരാധനക്കായി നാല്പ്പതുവർഷത്തിലൊരിക്കൽ വെള്ളത്തിനടിയിൽനിന്നും പുറത്തെടുക്കുന്ന ഒരു മരത്തിൽ തീർത്ത വിഗ്രഹം മാത്രമായിരിക്കാം അത്തിവരദർ. ഒന്നാലോചിക്കുമ്പോൾ അത്തിവരദരുടെ ആവിർഭാവത്തിനുകാരണമായതെന്നു കരുതുന്ന മേൽപറഞ്ഞ കഥ വളരെ ലളിതമായി തോന്നാമെങ്കിലും അതിനു നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത പഴയ   കാലഘട്ടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാൻ ആയെങ്കിൽ അത്തിവരദരുടെ അവിശ്വസനീയമായ ശക്തി നമുക്ക് മനസ്സിലാക്കാം. എന്നാൽതന്നെ മുൻകാലത്തെ മതാചാര്യന്മാരുടെ കൃതികൾ നോക്കുകയാണെങ്കിൽ അന്നത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വിഗ്രഹം വെള്ളത്തിനടിയിൽ സൂക്ഷിച്ചിരിക്കാമെന്ന വിശ്വാസം സാധൂകരിക്കുന്ന യാതൊരു കാര്യവും ലഭ്യവുമല്ല. വിഗ്രഹത്തിനു കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നും അതുകൊണ്ടുതന്നെ കേടായവിഗ്രഹത്തെ ആരാധിക്കുന്നതിനുപകരം അത് വെള്ളത്തിൽ താഴ്ത്തിയതാണ് എന്നും ഒരു സിദ്ധാന്തമുണ്ട്.
"https://ml.wikipedia.org/wiki/അത്തിവരദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്