"ഭുവൻ ഷോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
മൃണാൾ സെൻ സംവിധാനം ചെയ്ത 1969-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി ഭാഷാ ചലച്ചിത്രമാണ് ഭുവൻ ഷോം. ഉത്പൽ ദത്ത് (മിസ്റ്റർ ഭുവൻ ഷോം), സുഹാസിനി മുലായ് (ഗൗരി) എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ബാലായ് ചന്ദ് മുഖോപാധ്യായയുടെ [[ബംഗാളി]] കഥയെ അടിസ്ഥാനമാക്കിയാണ് സെൻ തന്റെ ചിത്രം അടിസ്ഥാനമാക്കിയത്. ആധുനിക ഇന്ത്യൻ സിനിമയിലെ ഒരു നാഴികക്കല്ലായി ഈ ചിത്രം കണക്കാക്കപ്പെടുന്നു.<ref>[http://www.sscnet.ucla.edu/southasia/Culture/Cinema/Mrinal.html Mrinal Sen] ucla</ref>
സുഹാസിനി മുലായ് എന്ന അഭിനേത്രിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. [[അമിതാഭ് ബച്ചൻ]] ഈ ചിത്രത്തിൽ ആഖ്യാതാവായി ശബ്ദം നൽകി.<ref>{{cite web|url=https://thereel.scroll.in/852519/before-stardom-amitabh-bachchans-drudge-years-are-a-study-in-perseverance-and-persona-building|title=Before stardom: Amitabh Bachchan's drudge years are a study in perseverance and persona building}}{{Dead link|date=November 2018 |bot=InternetArchiveBot |fix-attempted=yes }}</ref>
==കഥാസാരം==
ഇന്ത്യൻ റെയിൽവേയിലെ ഒരു വലിയ ഉദ്യോഗസ്ഥനാണ് ഭുവൻ ഷോം. ചില റെയിൽവേ ടിക്കറ്റ് ചെക്കർമാർ കർക്കശക്കാരനായ ഭുവൻ ഷോമിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ആ കഥാപാത്രത്തെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുന്നത്. യാത്രകൾ കൊണ്ട് മാറാത്ത "ബംഗാളിത്തം” ഉള്ള ഒരു വ്യക്തിയെന്ന് ആഖ്യാതാവ് അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ട് തുടരുന്നു. അറുപതോടടുക്കുന്ന പ്രായം ഈ കഥാപാത്രത്തിന്റെ മനശാസ്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ്.
 
ഭുവൻ ഷോം [[ഗുജറാത്ത്|ഗുജറാത്തിലേക്ക്]] ഒരു വേട്ടയ്ക്ക് പോകുവാനായി അവധി എടുക്കുന്നു. ഈ മേഖലയിൽ അദ്ദേഹത്തിന്റെ പരിചയക്കുറവ് വ്യക്തമാണ്. ഒരു മോശം വേട്ടക്കാരനായി ഭുവൻ ഷോം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
 
ഭാഗ്യവശാൽ ഭുവൻ ഷോം ഗൗരി എന്ന സുന്ദരിയായ ഗ്രാമീണയുവതിയെ കണ്ടുമുട്ടുന്നു. ഗൗരി അദ്ദേഹത്തെ പരിപാലിക്കുകയും പക്ഷികളെ വേട്ടയാടാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു മരുപ്രദേശം കടന്ന് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഷോമിന്റെ വസ്ത്രങ്ങൾ മാറ്റാൻ ഗൗരി അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. ഈ വേഷത്തിൽ അയാളെ “പക്ഷികൾ അറിയുകയും , അവ പറന്നുപോകുകയും ചെയ്യും” എന്ന കാരണമാണ് ഗൗരി പറയുന്നത്. (കർക്കശക്കാരനായ ഒരു മനുഷ്യനിൽ നിന്ന് കൂടുതൽ തുറന്ന ഒരു വ്യക്തിയിലേക്കുള്ള ഷോമിന്റെ പരിവർത്തനത്തെ സൂചിപ്പിക്കുന്ന ഒരു പ്രധാന ഭാഗമാണിത്.)
 
ഗൗരിയുടെയും ഭുവൻ ഷോമിന്റെയും വേട്ടയാടൽ ഭുവൻ ഷോമിന്റെ പരിവർത്തനമാണ്. ഗൗരിയുടെ ലളിതമായ സൗന്ദര്യവും ചുറ്റുപാടുമുള്ള പ്രകൃതിമനോഹാരിതയും അദ്ദേഹത്തെ ആകർഷിക്കുന്നു.
 
ഒരു മനുഷ്യനെന്ന നിലയിൽ ഭുവൻ ഷോമിന്റെ പരിമിതികളെ മനസ്സിലാക്കൻ സഹായിക്കുന്നതിനാൽ അദ്ദേഹത്തിന്റെ വേട്ട വിജയകരമായിത്തീരുന്നു.
തിരികെ തന്റെ ഓഫീസിലേക്ക് മടങ്ങിയ ഭുവൻ ഷോം പുറത്താക്കിയ ഒരു റെയിൽവേ ജീവനക്കാരനെ തിരിച്ചെടുക്കുന്ന രംഗത്തിൽ അദ്ദേഹത്തിന്റെ പരിണാമം വ്യക്തമാകുന്നു.
 
 
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3199226" എന്ന താളിൽനിന്ന് ശേഖരിച്ചത്