"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Khasakkinte Ithihasam}}
{{Infobox book | <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
|name = Khasakkinte Itihasam
|image = Khasak.jpg
|author = [[O.V. Vijayan]]
|published = {{plainlist|
* 1969–1990 (Current Books)
* 1990 onwards ([[D.C. Books]])
}}
|country = [[India]]
|language = [[Malayalam]]
|genre = Novel
|publisher = [[DC Books]]
| isbn = 978-8171301263
}}
[[ചിത്രം:Khasak.jpg|200px|thumb|ഖസാക്കിന്റെ ഇതിഹാസം ഇരുപത്തിമൂന്നാം പതിപ്പിന്റെ പുറം ചട്ട ]]
[[ഒ.വി. വിജയൻ]] എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് [[നോവൽ|നോവലാണ്‌]] '''''ഖസാക്കിന്റെ ഇതിഹാസം'''''. മലയാള [[നോവൽ]] സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.<ref>{{cite web
Line 25 ⟶ 39:
 
== കഥ എഴുതിയ പശ്ചാത്തലം ==
{{ആധികാരികത|ഭാഗം}}
[[ഒ.വി. വിജയൻ]], [[സക്കറിയ]], [[കാക്കനാടൻ]], [[എം. മുകുന്ദൻ]], [[വി.കെ.എൻ]], തുടങ്ങിയ ഒട്ടനവധി മലയാളം എഴുത്തുകാർ [[ദില്ലി|ദില്ലിയിൽ]] താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവർ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടി സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചർച്ചചെയ്യാറുണ്ടായിരുന്നു. [[പാരീസ്|പാരീസിൽ]] [[ഒന്നാം ലോകമഹായുദ്ധം|ഒന്നും]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടും ലോകമഹായുദ്ധങ്ങൾക്ക്]] ഇടക്കുള്ള ഇടവേളയിൽ ഒട്ടനവധി അമേരിക്കൻ എഴുത്തുകാർ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏർപ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. ([[എസ്രാ പൗണ്ട്]], [[ഏണസ്റ്റ് ഹെമ്മിംഗ്‌വേ]] തുടങ്ങിയവർ '''നഷ്ടപ്പെട്ട തലമുറ''' അഥവാ ലോസ്റ്റ് ജെനെറേഷൻ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് ആയിരുന്നു വിജയൻ. വിജയന്റെ സഹോദരിയായ [[ഒ.വി. ഉഷ|ഒ.വി. ഉഷയുടെ]] [[പാലക്കാട്|പാലക്കാട്ടെ]] [[തസ്രാക്ക്]] എന്ന സ്ഥലത്തെ വീട്ടിൽ വിജയൻ അവധിക്കാലത്ത് താമസിച്ചിരുന്നു. അവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകൾ തീർത്തത്, എങ്കിലും കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല.
 
Line 31 ⟶ 44:
 
== പ്രസിദ്ധീകരണം ==
 
1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു <ref>ഖസാക്കിന്റെ ഇതിഹാസം നോവൽ, S.P.C.S.1986 </ref> 1990-ലാണ് ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്<ref>ഖസാക്കിന്റെ ഇതിഹാസം (നോവൽ) - ഡിസി ബുക്ക്സ്, 1992</ref>.
 
== കഥാസാരം ==
 
പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും തീയന്മാരുടെയും ഗ്രാമമാണ്. ചെതലിമലയുടെ മിനാരങ്ങളിൽ കണ്ണുംനട്ട് കിടക്കുന്ന, ഷേയ്ക്കിന്റെ കല്ലറയിലും, രാജാവിന്റെ പള്ളിയിലും, അറബിക്കുളത്തിലും, പോതി കുടിപാർക്കുന്ന പുളിങ്കൊമ്പത്തുമൊക്കെ ചരിത്രങ്ങളും മിത്തുകളുമൊളിപ്പിച്ച, പ്രാചീനമായ ആ ഗ്രാമത്തിലേയ്ക്ക് സർക്കാറിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയിൽ നിന്ന് കഥയാരംഭിക്കുന്നു. കഥയാരംഭിക്കുന്നു എന്ന് പറയാമെങ്കിലും ഇത് രേഖീയമായ ഒരു കഥയല്ല.കുറേ ഉപകഥകളിലൂടെ, കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലിൽ. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താസരിണികളും വെളിവാകുന്നു.
 
Line 47 ⟶ 58:
 
== ഖസാക്കിന്റെ ഇതിഹാസവും മലയാള നോവൽ സാഹിത്യവും ==
 
1969-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ഖസാക്കിന്റെ ഭാഷ അന്ന് വരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം മലയാളമായിരുന്നു. ഖസാക്കിലെ കരിമ്പനകളിൽ കാറ്റ് പിടിക്കുമ്പോൾ, ഈരച്ചൂട്ടുകൾ ബഹിരാകാശക്കപ്പലുകളിലെ സന്ദേശവാഹകരെപ്പോലെ മിന്നിക്കടന്നുപോകുമ്പോൾഒക്കെ മലയാളി അത് കൌതുകത്തോടെയും അമ്പരപ്പോടെയും നോക്കിനിന്നു. അപരിചിതമായ വാക്കുകളും ശൈലികളും ഖസാക്കിൽ അവർ കണ്ടു. പുതുമയും പൂർണതയുമാർന്ന ബിംബങ്ങൾ ഖസാക്കിന്റെ മാത്രം മുഖമുദ്രയായിരുന്നു. പ്രൌഢവും കുലീനവുമായ ഒരു നോവൽ ഭാഷ ഖസാക്കിൽ ഉടലെടുത്തു. ആ ഭാഷ മലയാളത്തിന്റെ പുതിയ സാഹിത്യതലമുറയിൽ പുതിയൊരു ഭാഷാവബോധവും ശൈലീതരംഗവും സൃഷ്ടിച്ചു. ഖസാക്കിന്റെ സ്വാധീനം യുവതലമുറയുടെ അക്ഷരങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കിടന്നു.
 
"https://ml.wikipedia.org/wiki/ഖസാക്കിന്റെ_ഇതിഹാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്