"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
== പ്രായപൂർത്തിയെത്തലും കൗമാരമാറ്റങ്ങളും ==
കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്. ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനം ഈ സമയത്ത് കാര്യക്ഷമമാകുന്നു. ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയമാണിത്. ഈ കാലഘട്ടത്തിലുണ്ടാകുന്ന മുഖ്യമാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.<ref>http://pubs.ext.vt.edu/350/350-850/350-850.html</ref>
# ഗുഹ്യരോമങ്ങളുടെ വളർച്ച- പെൺകുട്ടികളിൽ ഏകദേശം ഒൻപത്- പതിനൊന്ന് വയസ്സിൽ ഗുഹ്യരോമവളർച്ച തുടങ്ങി, പതിമൂന്ന്- പതിന്നാല് വയസ്സോടെ പൂർത്തിയാകുന്നു. ആൺകുട്ടികളിൽ ഇത് പതിനൊന്ന്പത്ത്- പതിമൂന്നു വയസിൽ ആരംഭിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സവിശേഷ രോമക്രമം (pattern of hair growth) രൂപപ്പെടുന്നു. ഗുഹ്യഭാഗങ്ങളിൽ ആദ്യം രൂപപ്പെടുന്ന നീളമുള്ള, നേരിയ രോമങ്ങൾ ക്രമേണ കൂടുതൽ കറുത്ത് വയറിലേയ്ക്കും തുടകളിലേയ്ക്കും വ്യാപിക്കുന്നു. ഘർഷണം കുറക്കുവാനും, അണുബാധ പകരുന്നത് തടയുവാനും ചർമത്തിന്റെ സംരക്ഷണത്തിനും ഗുഹ്യരോമങ്ങൾ ഉപയുക്തമാണ്. പെൺകുട്ടികൾ പൊടി പോലെയുള്ള വസ്തുക്കൾ ഉള്ളിലേക്ക് കടക്കാതിരിക്കാനും ഇവ സഹായിക്കുന്നു. <REF>http://medicalcenter.osu.edu/patientcare/healthcare_services/mens_health/puberty_adolescent_male/Pages/index.aspx</REF>
# പെൺകുട്ടികളിലെ സ്തനവളർച്ച- എട്ടാം വയസ്സോടെ സ്തനമൊട്ടുകൾ വളരുകയും പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ സ്തനവളർച്ച പൂർത്തിയാകുകയും ചെയ്യുന്നു.
# പെൺകുട്ടികളിലെ ആദ്യ ആർത്തവം- ഇവരുടെ ശരീരവളർച്ച ഒൻപതരമുതൽ പതിന്നാലര വയസ്സുവരെ വൻതോതിൽ നടക്കുന്നു. പത്താം വയസ്സോടെയാണ് പെൺകുട്ടികൾ ഋതുമതിയാകുക. ഇത് പതിനഞ്ച് വയസ്സുവരെ നീളാവുന്നതാണ്. എന്നിരുന്നാലും ഗർഭപാത്രത്തിന്റെ വികാസം പൂർത്തിയാകാനും, ആർത്തവം ക്രമമാകാനും പിന്നേയും വർഷങ്ങൾ എടുത്തേക്കാം. <REF>http://www.nlm.nih.gov/medlineplus/ency/article/002003.htm</REF>
"https://ml.wikipedia.org/wiki/കൗമാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്