"മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
[[സസ്തനികൾ|സസ്തനികളിൽ]] മാത്രം കാണപ്പെടുന്ന, [[പ്രോട്ടീൻ|പ്രോട്ടീന്റെ]] പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്നാണ് മലയാളത്തിലേക്ക് സ്വീകരിക്കപ്പെട്ടത്. [[ത്വക്ക്|ത്വക്കിന്റെ]] അന്തർഭാഗമായ [[ഡെർമിസ്|ഡെർമിസിൽ]] നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ തൊലിക്ക് വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ [[എപ്പിഡെർമിസ്|എപ്പിഡെർമിസിൽ]] നിന്നും പുറത്തേയ്ക്ക് കാണപ്പെടുന്നു.
== മനുഷ്യരിൽ ==
മനുഷ്യരിൽ അസാധാരണ വളർച്ചയുള്ള രോമങ്ങൾ കാണപ്പെടുന്നു. ശരീരത്തിലെ തലയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. പല സമൂഹങ്ങളും ഇത് സൗന്ദര്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. തലമുടി വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നതും സർവ സാധാരണമാണ്.

കൗമാരപ്രായത്തോടെ ഗുഹ്യപ്രദേശം, കക്ഷങ്ങൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവിടങ്ങളിലും മുടി കാണപ്പെടുന്നുണ്ടെങ്കിലും വളർച്ചയുടെ തോത് തലയിലെ അപേക്ഷിച്ചു കുറവാണ്. ഗുഹ്യരോമങ്ങൾ ലൈംഗികബന്ധത്തിന്റെ സമയത്ത് ഘർഷണം കുറക്കാനും അതുവഴി അണുബാധ പടരുന്നത് തടയുവാനും, ഫെറോമോണുകളെ ശേഖരിച്ചു വയ്ക്കാനും സഹായിക്കുന്നു. പുരുഷന്മാർക്ക് താടി, മീശ എന്നിവയും കാണപ്പെടുന്നു.<ref name="നഗ്നപുരുഷൻ">{{cite news|title = മുടി എന്ന കൊടിയടയാളം|url = http://malayalamvaarika.com/2012/march/16/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 മാർച്ച് 16|accessdate = 2013 ഫെബ്രുവരി 25|language = മലയാളം}}</ref> പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ വ്യത്യസ്തതയെ '''ദ്വിതീയ ലിംഗസ്വഭാവം''' എന്നു പറയുന്നു. ഇത് ശരീരത്തിലെ ഹോർമോൺ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.<ref name="vns21">പേജ്78, All About Human Body - Addone Publishing group</ref> പുരുഷഹോർമോണിന്റെ (ആൻഡ്രോജൻ) പ്രവർത്തനം ആണുങ്ങളിൽ തലമുടി കൊഴിയാൻ കാരണമാകാറുണ്ട്. ഇതിനെ കഷണ്ടി എന്നറിയപ്പെടുന്നു.
 
മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു<ref name="നഗ്നപുരുഷൻ"/>. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്<ref name="നഗ്നപുരുഷൻ"/>. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും<ref name="നഗ്നപുരുഷൻ"/>, ആയുസ്സ് ആറ് വർഷവുമാണ്<ref name="നഗ്നപുരുഷൻ"/>.
"https://ml.wikipedia.org/wiki/മുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്