"ചിൻ‌മോയ് കുമാർ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അവലംബം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 12:
| known_for =
}}
1964 ൽ ന്യൂയോർക്ക് നഗരം കേന്ദ്രീകരിച്ച് ധ്യാനം പഠിപ്പിച്ചിരുന്ന ഇന്ത്യൻ ആത്മീയ നേതാവായിരുന്നു '''ചിൻ‌മോയ് കുമാർ ഘോഷ്''' (27 ഓഗസ്റ്റ് 1931 - 11 ഒക്ടോബർ 2007). അദ്ദേഹം '''ശ്രീ ചിൻ‌മോയ്''' എന്ന പേരിലും അറിയപ്പെട്ടു. 1966 ൽ ന്യൂയോർക്കിലെ ക്വീൻസിൽ തന്റെ ആദ്യത്തെ ധ്യാന കേന്ദ്രം അദ്ദേഹം സ്ഥാപിച്ചു. 60 രാജ്യങ്ങളിലായി 7,000 വിദ്യാർത്ഥിൾ ഇവിടെ ഉണ്ടായിരുന്നു. <ref>http://usatoday30.usatoday.com/news/nation/2007-10-12-404017503_x.htm</ref> എഴുത്തുകാരൻ, കലാകാരൻ, കവി, സംഗീതജ്ഞൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായി. ആന്തരിക സമാധാനം എന്ന വിഷയത്തിൽ സംഗീതകച്ചേരികൾ, ധ്യാനങ്ങൾ എന്നിവപോലുള്ള പൊതുപരിപാടികളും അദ്ദേഹം നടത്തി. പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തിലേക്കുള്ള ഒരു ആത്മീയ പാത ഉണ്ടാക്കാനാകും എന്ന് ചിൻ‌മോയ് വാദിച്ചു. <ref>https://www.hinduismtoday.com/modules/smartsection/item.php?itemid=4955</ref>
== ആദ്യകാല ജീവിതം ==
ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ ബംഗ്ലാദേശ്) കിഴക്കൻ ബംഗാളിലെ ചിറ്റഗോംഗ് ജില്ലയിൽ ബോൾഖാലി ഉപാസിലയിലെ ഷക്‌പുരയിൽ ജനിച്ചു. ഏഴു മക്കളിൽ ഇളയവനായിരുന്നു ചിൻ‌മോയ്. 1943-ൽ പിതാവ് അസുഖം ബാധിച്ചു മരണപ്പെട്ടു. ഏതാനും മാസങ്ങൾക്ക് ശേഷം അമ്മയും മരിച്ചു. 11-ാം വയസ്സിൽ ചിൻ‌മോയ് ഗൗരവമായ ധ്യാന പരിശീലനം ആരംഭിച്ചു. 1944 ൽ 12 വയസുകാരനായ ചിൻ‌മോയ് തന്റെ സഹോദരീ സഹോദരന്മാർക്കൊപ്പം പോണ്ടിച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമത്തിൽ ചേർന്നു. അവിടെ മൂത്ത സഹോദരന്മാരായ ഹ്രിഡേയും ചിറ്റയും ഇതിനകം അതിരുന്നു. ചിറ്റയാണ് ചിൻ‌മോയിക്ക് 'ദിവ്യബോധം നിറഞ്ഞത്' എന്നർത്ഥം വരുന്ന ചിൻ‌മോയ് എന്ന പേര് നൽകിയത്.
വരി 22:
1960 കളുടെ അവസാനത്തിലും 1970 കളുടെ തുടക്കത്തിലും യു‌എസിന് ചുറ്റുമുള്ള സർവകലാശാലകളിൽ ആത്മീയ വിഷയങ്ങളെക്കുറിച്ച് ചിൻ‌മോയ് പ്രഭാഷണങ്ങളും പ്രസംഗങ്ങളും തുടർന്നു. 1974 ൽ 50 സർവകലാശാലകളിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി. ഈ പ്രഭാഷണങ്ങൾ 50 ഭാഗങ്ങളുള്ള ഒരു പുസ്തക പരമ്പരയായി പ്രസിദ്ധീകരിച്ചു. 1970 കളിലും 1980 കളിലും അദ്ദേഹം യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സർവ്വകലാശാലകളിൽ പ്രഭാഷണങ്ങൾ നടത്തി. ചിൻ‌മോയ് വേദങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ, ഉപന്യാസങ്ങൾ, ആത്മീയ കവിതകൾ, നാടകങ്ങൾ, വ്യാഖ്യാനങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
== പഠന കേന്ദ്രങ്ങൾ ==
1966 ൽ ചിൻ‌മോയ് പ്യൂർട്ടോ റിക്കോയിലെ സാൻ‌ജുവാനിൽ ശ്രീ ചിൻ‌മോയ് സെന്റർ ആരംഭിച്ചു. 1970 കളുടെ അവസാനം വരെ പ്രധാന ചിൻ‌മോയ് പഠന കേന്ദ്രങ്ങൾ ന്യൂയോർക്ക്, ഫ്ലോറിഡ, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലായിരുന്നു. അടുത്ത ഏതാനും ദശകങ്ങളിൽ യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഒന്നിലധികം നഗരങ്ങളിൽ ശ്രീ ചിൻ‌മോയ് സെന്ററുകൾ ആരംഭിക്കുകയും സ്ഥാപിക്കുകയും ചെയ്തു. ഒടുവിലെ കണക്കുകൾ അനുസരിച്ച് ലോകമെമ്പാടുമായി 350 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. 1973-ൽ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ എഴുതി:- '"ബോധത്തിന്റെ പരമോന്നത തലമായ നിർവികൽ‌പ സമാധിയിലെത്തിയ ചുരുക്കം ചില പുണ്യപുരുഷന്മാരിൽ ഒരാളായി ഇന്ത്യയിൽ 'ചിൻ‌മോയിയെ ബഹുമാനിക്കപ്പെടുന്നു"'. <ref>https://www.nytimes.com/2007/10/13/nyregion/13chinmoy.html?mtrref=en.wikipedia.org&gwh=8F47E2FFF6E586B0A3687B5CC33A27FC&gwt=pay&assetType=REGIWALL</ref>
== മരണം ==
2007 ഒക്ടോബർ 11 ന് ന്യൂയോർക്കിലെ ക്വീൻസിലെ വീട്ടിൽ വച്ച് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. <ref>https://cultnews.com/2008/03/greedy-guru-died-a-millionaire/</ref> ഇതേതുടർന്ന്, മിഖായേൽ ഗോർബചേവ് "അദ്ദേഹത്തിന്റെ മരണം ലോകമെമ്പാടും ഒരു നഷ്ടമാണ്" എന്നും "ഞങ്ങളുടെ ഹൃദയത്തിൽ, അദ്ദേഹം എന്നേക്കും ഒരു മനുഷ്യനായി തുടരുമെന്നും" എഴുതുകയുണ്ടായി.
== പുരസ്കാരങ്ങൾ ==
* 1994 ൽ മഹാത്മാഗാന്ധി യൂണിവേഴ്സൽ ഹാർമണി അവാർഡ്.
* 1997 ൽ പുരാതന ഹിന്ദുമതത്തിന്റെ വശങ്ങൾ ഒരു ആധുനിക പശ്ചാത്തലത്തിൽ സമന്വയിപ്പിക്കുന്ന യോഗ പഠിപ്പിച്ചതിന് അദ്ദേഹത്തെ ബഹുമാനിച്ചുകൊണ്ട് ഹിന്ദു ഓഫ് ദി ഇയർ അവാർഡ്.
* 2001 ൽ മദർ തെരേസ അവാർഡ് മാസിഡോണിയൻ പ്രസിഡന്റ് സമ്മാനിച്ചു. <ref>https://www.srichinmoy.org/service/sri_chinmoy_centre</ref>
== അവലംബം ==
{{Reflist}}
 
[[വർഗ്ഗം:1931-ൽ ജനിച്ചവർ]]
[[വർഗ്ഗം:2007-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ചിൻ‌മോയ്_കുമാർ_ഘോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്