"ശശിപാദ ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 3:
'''ശശിപാദ ബാനർജി''' (1840-1924) [[ബംഗാൾ|ബംഗാളിൽ]] നിന്നുള്ള ഒരു സാമൂഹ്യ പ്രവർത്തകനും ബ്രഹ്മ സമാജ നേതാവും ആയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കും, വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട ബാനർജി, ഭാരതത്തിലെ തൊഴിലാളി ക്ഷേമത്തിനായി പ്രവർത്തിച്ച ആദ്യകാല നേതാക്കളിൽ ഒരാളാണ്. പെൺകുട്ടികൾക്കായി നിരവധി വിദ്യാലയങ്ങൾ, മിതപാന സൊസൈറ്റികൾ, ഒരു വിധവാ സദനം, ഒരു തൊഴിലാളി സംഘടന എന്നിവ തുടങ്ങിയ ബാനർജി, ''ഭാരത ശ്രമജീബി'' എന്ന വാർത്താപത്രികയുടെ പത്രാധിപർ ആയിരുന്നു.
 
[[കൽകട്ട|കൽകട്ടക്കടുത്ത്]] ബരാനഗരിൽ 1840 - ഇൽ ജനനം. 1860 -ഇൽ പതിമൂന്നു വയസുകാരി [[രാജകുമാരി ബാനർജി|രാജ്കുമാരി ദേവിയെദേവി]]യെ വിവാഹം കഴിച്ചു. ഒരു വർഷത്തിനുള്ളിൽ തന്റെ ഭാര്യയെ എഴുത്തും വായനയും അദ്ദേഹം പഠിപിച്ചു. ശശിപാദ ബാനർജി- രാജ്കുമാരി ദേവി ദമ്പതികൾക്ക് ജനിച്ച മകൻ [[ആൽബിയൺ രാജ്കുമാർ ബാനർജി]] [[ഇന്ത്യൻ സിവിൽ സർവ്വീസ്‌ |ഇന്ത്യൻ സിവിൽ സർവ്വീസ്‌]] ഉദ്യോഗസ്ഥനായി [[കൊച്ചി|കൊച്ചിയുടെ]] [[ദിവാൻ|ദിവാനായി]] സേവനം അനുഷ്ടിക്കുകയുണ്ടായി. 1876-ഇൽ രാജ്കുമാരിയുടെ മരണാനന്തരം ശശിപാദ ബാനർജി പുനർവിവാഹിതനായി.
 
1861- ഇൽ ബ്രഹ്മ സമാജത്തിൽ ചേർന്ന ശേഷം ബംഗാളിലെ സാമൂഹിക [[നവോത്ഥാനം|നവോത്ഥാന]] പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായി. സ്ത്രീകളുടെ അവകാശങ്ങൾക്കും, വിദ്യാഭ്യാസത്തിനുമായി യത്നിചു. അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക സ്കൂളുകൾ സ്ഥാപിക്കുകയും, വിധവാ പുനർവിവാഹങ്ങൾ സംഘടിപ്പിക്കുന്നതിലും മുൻകൈയെടുത്ത ശശിപാദ ബാനർജി 1887-ഇൽ ബരാനഗറിൽ ഒരു വിധവാ മന്ദിരം സ്ഥാപിച്ചു. [[ബംഗാളി ഭാഷ|ബംഗാളി ഭാഷയിൽ]] വനിതകൾക്കായുള്ള ആദ്യ ആനുകാലിക പ്രസിദ്ധീകരണം തുടങ്ങിയതും ബാനർജിയാണ്. തന്റെ രണ്ടു പെണ്മക്കളുടെ നേതൃത്വത്തിൽ ഒരു സംഘം വനിതകളായിരുന്നു ഇതു നടത്തിയത്.
"https://ml.wikipedia.org/wiki/ശശിപാദ_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്