"രണ്ടാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== യുദ്ധം ==
[[ദില്ലി|ദില്ലിയിലെയും]] [[ആഗ്ര|ആഗ്രയിലെയും]] സംഭവ വികാസങ്ങള്‍ കലനൂരിലെ മുഗളരെ അലോസരപ്പെടുത്തി. പല മുഗള സൈന്യാധിപരും മുഗള്‍ സൈന്യം ഹെമുവിന്റെ ശക്തിയോട് കിടനില്‍ക്കില്ല എന്നും, അക്ബറും [[ബൈറാം ഖാന്‍|ബൈറാം ഖാനും]] [[കാബൂള്‍|കാബൂളിലേയ്ക്ക്]] പിന്‍വാങ്ങണം എന്നും ഉപദേശിച്ചു. എന്നാല്‍ ബൈറാം ഖാന്‍ യുദ്ധത്തിന് അനുകൂലമായി തീരുമാനമെടുത്തു. അക്ബറിന്റെ സൈന്യം ദില്ലിയിലേയ്ക്ക് മാര്‍ച്ച് ചെയ്തു. നവംബര്‍ 5-നു, മുപ്പതു വര്‍ഷം മുന്‍പ് അക്ബറിന്റെ മുത്തച്ഛനായ [[ബാബര്‍]] [[ഇബ്രാഹിം ലോധി|ഇബ്രാഹിം ലോധിയെ]] [[ഒന്നാം പാനിപ്പത്ത് യുദ്ധം|ഒന്നാം പാനിപ്പത്തു യുദ്ധത്തില്‍]] പരാജയപ്പെടുത്തിയ സ്ഥലമായ ചരിത്രപ്രധാനമഅയ [[പാനിപ്പത്ത്|പാനിപ്പത്തില്‍]], ഈ രണ്ടു സൈന്യവും ഏറ്റുമുട്ടി. ഈ യുദ്ധത്തില്‍ ഹെമു വീരോചിതമായ ധൈര്യം പ്രദര്‍ശിപ്പിച്ചു. മുഗള്‍ സൈന്യത്തിനു നേരെ പലതവണ ആനകളെ അയച്ച് അവരുടെ സൈന്യനിരകളെ ഭേദിക്കാന്‍ ശ്രമിച്ചു. സൈന്യാധിപനായ ഹെമു നേരിട്ട് ഒരു ആനയുടെ മുകളിലിരുന്ന് തന്റെ സൈന്യത്തെ മുന്നോട്ടുനയിച്ചു. ഹെമുവിനെ ആക്രമിക്കാന്‍ ബൈറാം ഖാന്‍ ഒരു നൂതന പദ്ധതി തയ്യാറാക്കി. അങ്ങനെ [[archers|അമ്പെയ്ത്തുകാരുടെ]] ഒരു സംഘത്തെ, അവര്‍ക്കു ചുറ്റും വാളേന്തിയ പോരാളികളെ ഒരു വൃത്തത്തില്‍ വിന്യസിച്ച് സം‌രക്ഷിച്ച്, ഹെമുവിന്റെ അടുത്തേയ്ക്ക് എത്തിച്ചു. ഈ സംഘം ഹെമുവിന്റെ അടുത്തെത്തിയപ്പോള്‍ അവര്‍ സൈന്യാധിപനായ ഹെമുവിന്റെ നേര്‍ക്ക് ധാരാളം അമ്പുകള്‍ അയച്ചു. ഒരു അമ്പ് ഹെമുവിന്റെ കണ്ണില്‍ തറച്ച് അദ്ദേഹം ബോധരഹിതനായി തന്റെ ആനപ്പുറത്തുനിന്നും വീണു. ഇതോടെ ഹെമുവിന്റെ സൈന്യം ആശയക്കുഴപ്പത്തിലാണ്ട് ചിതറുകയും, തുടര്‍ന്ന്‍ പരാജയപ്പെടുകയും ചെയ്തു. [[Sher Afghan Quli Khan|ഷേര്‍ അഫ്ഗാന്‍ കിലി ഖാന്‍]] ഹെമുവിനെ പിടികൂടി അക്ബറിന്റെ പാളയത്തില്‍ എത്തിച്ചു. [[ബൈറാം ഖാന്‍]] അക്ബര്‍ ജനറല്‍ ഹെമുവിനെ സ്വയം കൊല്ലണം എന്നും, അങ്ങനെ ''[[Ghazi|ഘാസി]]'' (യുദ്ധ സൈനികരുടെ വിശ്വാസത്തിന്റെ നേതാവ്) പട്ടത്തിന് അര്‍ഹത നേടണമെന്നും ആഗ്രഹിച്ചു. എന്നാല്‍ അക്ബര്‍ തോല്പ്പിക്കപ്പെട്ടതും മുറിവേറ്റതുമായ ഒരു ശത്രുവിനെ കൊല്ലാന്‍ വിസമ്മതിച്ചു. അക്ബറിന്റെ നിരാസത്തിലും ന്യായങ്ങളിലും കുപിതനായ ബൈറാം ഖാന്‍ സ്വയം ഹെമുവിന്റെ ശിരസ്സ് ഛേദിച്ചു. ഹെമുവിന്റെ ശിരസ്സ് കാബൂളിലേയ്ക്ക് അയച്ചു, അത് കാബൂളില്‍ ദില്ലി ദര്‍വാസയ്ക്ക് പുറത്ത് തൂക്കിയിട്ടു. കബന്ധം ദില്ലിയിലെ [[പുരാന കില|പുരാന കിലയ്ക്ക്]] പുറത്ത്
 
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/രണ്ടാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്