"ജയന്റ് ഓട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
|title=Giant river otter
|publisher=National Geographic Society
|accessdate=6 August 2016}}</ref>1.7 മീറ്റർ (5.6 അടി) വരെ എത്താൻ കഴിയുന്ന ആഗോളതലത്തിൽ വേട്ടക്കാരായ ഒരു കൂട്ടം [[മസ്റ്റെലൈഡ്|മസ്റ്റെലൈഡേ]] അഥവാ വീസൽ കുടുംബത്തിലെ ഏറ്റവും വലിയ അംഗമാണിത്. മസ്റ്റെലൈഡുകളുടെയിടയിൽ വൈവിധ്യമാർന്ന, ഭീമൻ ഒട്ടർ ഒരു സാമൂഹിക ഇനമാണ്. കുടുംബ ഗ്രൂപ്പുകളായി കാണപ്പെടുന്ന ഇവയിൽ ഒരു കുടുംബത്തിൽ സാധാരണയായി മൂന്ന് മുതൽ എട്ട് വരെ അംഗങ്ങൾ കാണപ്പെടുന്നു. ഗ്രൂപ്പുകൾ ഒരു പ്രബലമായ പ്രജനന ജോഡിയെ കേന്ദ്രീകരിച്ചുള്ളതാണ്. മാത്രമല്ല അവ വളരെ ആകർഷണീയവും സഹകരണപരവുമാണ്. സാധാരണ സമാധാനപരമായി കാണപ്പെടാറുണ്ടെങ്കിലും അധിനിവേശ പ്രദേശങ്ങൾക്കുവേണ്ടി ഇവ ഗ്രൂപ്പുകളിൽ നടത്തുന്ന ആക്രമണവും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ദിവാജീവികളുടെ വിഭാഗത്തിൽ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു. പകൽ സമയങ്ങളിൽ മാത്രം സജീവമാണ്. നോയിസീസ്റ്റ്ഏറ്റവും ഗൗരവമുള്ള ഓർട്ടർ സ്പീഷീസായ ഇവ അലാറംആശയവിനിമയം, ആക്രമണം, വാസസ്ഥലത്തിന്റെ ഉറപ്പ് എന്നിവ സൂചിപ്പിക്കുന്ന പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
വടക്ക്-മദ്ധ്യ-തെക്കൻ അമേരിക്കയിലുടനീളമുള്ള ഭീമൻ ഓർട്ടർ [[ആമസോൺ]] നദിയിലും [[പാന്റനാൽ]] ചതുപ്പനിലങ്ങളിലും ഏറെ കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ വിതരണം ഇപ്പോൾ വളരെ കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. പതിറ്റാണ്ടുകൾക്കുമുമ്പ്തന്നെ ഇതിന്റെ വെൽവെറ്റി പെൽറ്റിനുവേണ്ടി ആളുകൾ വേട്ടയാടിയിരുന്നു. 1950 കളിലും 1960 കളിലും പെട്ടെന്ന് ഇവയുടെ ജനസംഖ്യ കുറഞ്ഞു. 1999-ൽ വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗ്ഗങ്ങളുടെ പട്ടികയിൽ ഇവയുടെ എണ്ണം 5000 -ത്തിലും താഴെയാണ്. ന്യൂട്രോപിക്സിൽ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന സസ്തനി ഇനമാണിത്. ആവാസവ്യവസ്ഥയിലെ തകർച്ച ഇവയ്ക്ക് ഏറ്റവും പുതിയ ഭീഷണിയാണ്. ഭീമൻ ഓർട്ടർ വളരെ അപൂർവ്വമാണ്. 2003- ൽ വെറും 60 മൃഗങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.<ref> Londono, G. Corredor; Munoz, N. Tigreros (2006). "Reproduction, behaviour and biology of the Giant river otter (Pteronura brasiliensis) at Cali Zoo". International Zoo Yearbook. 40: 360–371. doi:10.1111/j.1748-1090.2006.00360.x.</ref>
"https://ml.wikipedia.org/wiki/ജയന്റ്_ഓട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്