"അണ്ഡാശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
[[File:Scheme body cavities-en.svg|thumb|200px|right|ഉപസ്ഥാശയം (pelvic cavity)]]
 
[[സ്ത്രീ|സ്ത്രീകളുടെ]] പ്രത്യുത്പാദനാവയവമാണ് [[അണ്ഡാശയം]]. [[ബദാം|ബദാംപരിപ്പിന്റെ]] ആകൃതിയിൽ വെളുത്ത് ഉപസ്ഥാശയത്തിൽ (pelvic cavity)<ref>[http://www.sweetprims.com/health-and-fitness/the-pelvic-cavity/ ഉപസ്ഥാശയം]</ref> സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥികൾ [[ഗർഭാശയം|ഗർഭാശയത്തിന്റെ]] (Uterus) പിന്നിൽ, രണ്ടു പാർശ്വങ്ങളിലുമായി യൂട്ടെറോ-ഓവേറിയൻ സ്നായുക്കൾ (utero-ovarian ligament)<ref>[http://www.jpagonline.org/article/S1083-3188%2805%2900042-2/abstract യൂട്ടെറോ-ഓവേറിയൻ സ്നായുക്കൾ]</ref> കൊണ്ട് ഘടിപ്പിച്ചിരിക്കുന്നു. ഇവയ്ക്ക് ഏകദേശം 4 സെ.മീ. നീളവും 2 സെ.മീ. വീതിയും അര സെ.മീ. ഘനവുമുണ്ട്. ഉത്പാദനകോശങ്ങളായ അണ്ഡങ്ങൾ (Ova) രൂപം പ്രാപിക്കുന്നതും വളർച്ച മുഴുമിക്കുന്നതും അണ്ഡാശയങ്ങൾക്കുള്ളിലാണ്. ഇതുകൂടാതെ രണ്ടു സുപ്രധാന ഹോർമോണുകളും അണ്ഡാശയം ഉത്പാദിപ്പിക്കുന്നു. അണ്ഡാശയത്തെ തത്സ്ഥാനത്തു താങ്ങി നിർത്തുന്നത് ഇൻഫണ്ടിബുലോ പെൽവിക് ലിഗമെന്റ് (infundibulo-pelvic ligament),<ref>[http://www.ncbi.nlm.nih.gov/pubmed/19361838 ഇൻഫണ്ടിബുലോ പെൽവിക് ലിഗമെന്റ്]</ref> ബ്രോഡ് ലിഗമെന്റ് എന്നീ അണ്ഡാശയസ്നായുക്ക(ligament ovarii)ളാണ്. പ്രായപൂർത്തിയെത്തിയ അണ്ഡാശയങ്ങൾ ചെറുതും നീണ്ടതുമായിരിക്കും. സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്ന അവസരത്തിൽ ഈ ഗ്രന്ഥികൾക്ക് ലോപനം (atrophy) സംഭവിക്കുന്നു. ഓരോ അണ്ഡാശയത്തിനുള്ളിലും '''പ്രാധമികപ്രാഥമിക അണ്ഡകോശങ്ങൾ''' എന്ന ആയിരക്കണക്കിന് പ്രത്യുല്പാദന കോശങ്ങളുണ്ട്. 28, 30 ദിവസമുള്ള ഒരു ആർത്തവചക്രത്തിന്റെ ഏകദേശം പകുതിയോടെ, ഏതാണ്ട് പതിനാലാം ദിവസത്തോടെ അണ്ഡവിസർജനം (Ovulation) നടക്കുന്നു. ഈ സമയത്ത് ഒരണ്ഡം ഓവറിയിൽ നിന്നും വിസർജ്ജിക്കുന്നു. ഗർഭധാരണം നടക്കാൻ സാധ്യത കൂടിയ ദിവസങ്ങളായാണ് ഇതിനെ കണക്കാക്കുന്നത്. ശരീര താപനിലയിൽ ഉള്ള നേരിയ വർദ്ധനവ്, നേർത്ത യോനീസ്രാവം എന്നിവ അണ്ഡവിസർജനത്തിന്റെ ലക്ഷണങ്ങളാണ്. അതിനാൽ വന്ധ്യതാ ചികിത്സയിലും കുടുംബാസൂത്രണത്തിലും ഓവുലേഷൻ സവിശേഷ പങ്ക് വഹിക്കുന്നു. <ref name="vns2"> പേജ് 364, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
===ഘടന===
വരി 53:
അണ്ഡാശയങ്ങൾ പല കാരണങ്ങളാലും ശോധാത്മകമാകാറുണ്ട് (inflammatory). പിന്നീട് പലതരം സിസ്റ്റുകൾ (cyst) അണ്ഡാശയത്തിൽ ഉണ്ടാകാം. അവ പാപ്പിലറി സിസ്റ്റുകളോ സൂഡോമൂസിനസ് സിസ്റ്റുകളോ (pseudomucinous cysts) ആയിരിക്കാനിടയുണ്ട്. കൂടാതെ ക്യാൻസറും വിരളമല്ല. അർബുദ ട്യൂമറുകളായ (malignant tumor)<ref>[http://www.ncbi.nlm.nih.gov/pubmedhealth/PMH0002267/ അർബുദ ട്യൂമറുകൾ(malignant tumor)]</ref> അഡിനോകാർസിനോമകൾ (adenocarcinoma),<ref>[http://www.cancercenter.com/adenocarcinoma.htm അഡിനോകാർസിനോമകൾ (adenocarcinoma)]</ref> ക്രൂക്കൻബെർഗ് ട്യൂമർ, സാർക്കോമകൾ (sarcomas)<ref>[http://www.cancer.net/patient/Cancer+Types/Sarcoma സാർക്കോമകൾ (sarcomas)]</ref> എന്നിവയെല്ലാം അണ്ഡാശയത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്.
 
കൂടാതെ ഈ ഗ്രന്ഥികളുടെ അധിപ്രവർത്തനത്താൽ പെൺകുട്ടികളിൽ ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ (secondary sexual characters)<ref>[http://www2.hu-berlin.de/sexology/ATLAS_EN/html/secondary_characteristics.html ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ (secondary sexual characters)]</ref> വളരെ നേരത്തെ പ്രത്യക്ഷമാകുകയും അതിനോടനുബന്ധിച്ച് അകാലാർത്തവം ഉണ്ടാകുകയും ചെയ്തേക്കാം. അണ്ഡാശയങ്ങളുടെ പ്രവർത്തനത്തിന്റെ മാന്ദ്യത്താൽ ആർത്തവരാഹിത്യം, ആർത്തവസംബന്ധമായ രോഗങ്ങൾ, ഗർഭാശയത്തിന്റെ വളർച്ചക്കുറവ്, ലൈംഗികാസക്തിക്കുറവ്, യോനിവരൾച്ച അഥവാ ലൂബ്രിക്കേഷൻ കുറവ്, യോനിയിലെ അണുബാധ, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാവുന്നതാണ്. ജനനേന്ദ്രിയസംബന്ധമായ പല അപാകതകൾക്കും ഇതു കാരണമാകും. ഹോർമോണുകളുടെ അഭാവത്തിൽ ദ്വിതീയ ലൈംഗിക സ്വഭാവങ്ങളും നിലച്ചെന്നു വരാം. ഈ ഹോർമോണുകളുടെ സ്രാവം വയസ്സായ സ്ത്രീകളിൽ താനേ നിന്നുപോകുന്നതിനാൽ ആർത്തവം പിന്നീടുണ്ടാകുന്നില്ല. അതിനാൽ അണ്ഡാശയങ്ങളിലെ ഹോർമോണുകളുടെ പ്രഭാവപ്രസരണത്തിനു വിധേയമാകുന്ന എല്ലാ അവയവങ്ങൾക്കും ഈ കാലഘട്ടത്തിൽ ലോപനം സംഭവിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അണ്ഡാശയം" എന്ന താളിൽനിന്ന് ശേഖരിച്ചത്