"അൽഡോബ്രാൻഡിനി മഡോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
== പരിപൂർണ്ണ വൈദഗ്ദ്ധ്യം ==
റാഫേലിന്റെ ചിത്രങ്ങളിൽ ഒന്നായ അൽഡോബ്രാൻഡിനി മഡോണ, തികഞ്ഞ രീതിയിൽ വരച്ചിട്ടുള്ള ഈ ചിത്രം "പരിപൂർണ്ണതയുടെ നിലവാരം ഉയർത്തി. അനുകരണീയമായ രൂപവത്കരണ കലയും, ശ്രദ്ധേയമായ മികവിന്റെയും അവസ്ഥയിലെത്താൻ സാങ്കൽപികസൃഷ്‌ടിയുടെ ശക്തിയും സംയോജിപ്പിച്ച് റാഫേൽ വളരെ നൈപുണ്യത്തോടെ പ്രവർത്തിച്ചിരുന്നു. കൃത്യനിർവ്വഹണത്തിൽ മറ്റുള്ളവർ അദ്ദേഹത്തെ മറികടന്നപ്പോൾ, സാങ്കൽപികസൃഷ്‌ടി, ഘടന, ആവിഷ്കാരം എന്നിവയുടെ രൂപകൽപ്പനയിലും ഉപയോഗത്തിലും ഉള്ള റാഫേലിന്റെ വൈദഗ്ധ്യമാണ് അദ്ദേഹത്തിന്റെ കരുത്ത്.<ref>{{cite book | title=The Epochs of Painting: a Biographical and Critical Essay on Painting and Painters | author=Wornum, R | location=London | publisher=Chapman & Hall | year=1864 | page=207 | url=https://books.google.com/books?id=dgsrAAAAYAAJ&pg=PA207}}</ref>
== ചിത്രകാരനെക്കുറിച്ച് ==
[[File:Raffaello Sanzio.jpg|thumb|left|200px]]
നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.<ref>On Neoplatonism, see [https://books.google.co.uk/books?id=SC7Id_HAa7IC&pg=PA104 Chapter 4, "The Real and the Imaginary"], in Kleinbub, Christian K., ''Vision and the Visionary in Raphael'', 2011, Penn State Press, {{ISBN|0271037040}}, 9780271037042</ref>
റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/അൽഡോബ്രാൻഡിനി_മഡോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്