"നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 34:
നികുതികളുടെ പ്രാഥമികമായ ലക്ഷ്യം വിഭവസമാഹരണമാണെങ്കിലും മറ്റു സാമൂഹികലക്ഷ്യങ്ങൾ നേടാനായും സർക്കാരുകൾ നികുതികളെ ഉപയോഗിക്കുന്നുണ്ട്. പുനർവിതരണത്തിലൂടെ സമൂഹത്തിലെ അസമത്വം കുറയ്ക്കുക എന്നത് ഒരു പ്രധാന സാമൂഹികലക്ഷ്യമാണ്. ദരിദ്രരുടെയും താഴ്ന്ന വരുമാനക്കാരുടെയും മേലുള്ള നികുതിഭാരം കുറഞ്ഞിരിക്കത്തക്കവിധം ആദായനികുതി നിരക്കുകൾ കുറച്ചുവയ്ക്കുന്നത് ഇതിന് ഒരു ഉദാഹരണമാണ്. അതുപോലെതന്നെ താഴ്ന്ന വരുമാനക്കാരുടെ മുഖ്യ ഉപഭോഗവസ്തുക്കളുടെ മേലുള്ള എക്സൈസ് തീരുവ, വില്പനനികുതി, മൂല്യവർധിത നികുതി തുടങ്ങിയവ കുറച്ചുവയ്ക്കാറുണ്ട്.
 
പൗരജനങ്ങളുടെ ക്ഷേമത്തിന് ദോഷകരമായ സാധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് മറ്റൊരു സാമൂഹിക ലക്ഷ്യം. മദ്യം, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഉയർന്ന എക്സൈസ് തീരുവ, വില്പന നികുതി എന്നിവ ചുമത്തുന്നതിന്റെ പിന്നിലുള്ള യുക്തി ഇതാണ്. ഉയർന്ന നികുതി ഇവയുടെ വില വളരെയധികം വർധിപ്പിക്കുകയും ഉപഭോഗം കുറയ്ക്കുകയും ചെയ്യും. നേരേമറിച്ച് ചില പ്രത്യേക സാധനങ്ങളുടെ ഉപഭോഗം സമൂഹത്തിന് പൊതുവേ ഗുണകരമാണെങ്കിൽ അവയുടെമേലുള്ള നികുതികൾ കുറച്ചുവച്ചോ നികുതിയിൽനിന്ന് ഒഴിവാക്കിയോ അവയുടെ ഉപഭോഗം വർധിപ്പിക്കാൻ കഴിയും. പരിസരദൂഷണം സമൂഹത്തെ പൊതുവേ ബാധിക്കുന്ന ഒരു പ്രശ്നമായതുമൂലം പരിസ്ഥിതി സൌഹൃദപരമായ ഉത്പന്നങ്ങളുടെ മേലുള്ള നികുതികൾ കുറച്ചുവയ്ക്കുകയോ തീർത്തും ഒഴിവാക്കുകയോ ചെയ്യുന്ന പതിവുണ്ട്. തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഈ വിധത്തിൽ നികുതിയെ ഉപയോഗപ്പെടുത്താറുണ്ട്. യന്ത്രങ്ങൾക്കുപകരം കൂടുതൽ മനുഷ്യശേഷി ഉപയോഗപ്പെടുത്തുന്ന വ്യവസായ ഉത്പന്നങ്ങളുടെമേൽ കുറഞ്ഞനികുതി ചുമത്തുകയോ നികുതിയിൽനിന്ന് ഒഴിവാക്കുകയോ ചെയ്യാറുണ്ട്. ആഗോളതാപനത്തിന് ഒരു പ്രധാന കാരണം കാർബൺഡയോക്സൈഡിന്റെ അമിതമായ പുറത്തുവിടലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതു കുറയ്ക്കുന്നതിന്റെ ഭാഗമായി [[കാർബൺ നികുതി]] എന്ന പുതിയ ഒരു ആഗോളനികുതി നിലവിൽ വന്നിട്ടുണ്ട്.
 
ഇത്തരം നടപടികൾ പലപ്പോഴും നികുതിവ്യവസ്ഥ സങ്കീർണമാകുന്നതിന് കാരണമാകും. വ്യത്യസ്ത ഉത്പന്നങ്ങൾക്ക് വ്യത്യസ്ത നികുതിനിരക്കുകളും നികുതി ഒഴിവുകളുംകൊണ്ട് സങ്കീർണമായ നികുതിവ്യവസ്ഥ, നികുതിയുടെ അടിസ്ഥാനലക്ഷ്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമാണ്. അത് നികുതി ഒടുക്കുന്നതിനുവേണ്ടിവരുന്ന ചെലവ് വർധിപ്പിക്കും. നികുതിവെട്ടിപ്പുകാർക്ക് ധാരാളം പഴുതുകൾ ഇത്തരം നികുതിവ്യവസ്ഥകൾ ഒരുക്കിക്കൊടുക്കും. സങ്കീർണമായ നികുതിവ്യവസ്ഥ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്ന പല കാര്യങ്ങളിൽ ഒന്നാണ്. വിദേശ നിക്ഷേപകർ പലപ്പോഴും സങ്കീർണമായ നികുതിവ്യവസ്ഥകളുള്ള രാജ്യങ്ങളെ മറികടന്ന് ലളിതമായ നികുതി വ്യവസ്ഥകളുള്ള രാജ്യങ്ങളിലേക്ക് പോകാൻ താത്പര്യം കാണിക്കും. അതുകൊണ്ട് മേല്പറഞ്ഞ ലക്ഷ്യങ്ങൾ നേടാൻ മറ്റുമാർഗങ്ങൾ അവലംബിക്കുക എന്നതാണ് ആധുനിക സമീപനം.
"https://ml.wikipedia.org/wiki/നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്