"മന്ദാക്രാന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== സന്ദേശകാവ്യങ്ങളിൽ ==
<blockquote>കാളിദാസൻ മേഘദൂതം (മേഘസന്ദേശം) എന്ന [[സന്ദേശകാവ്യം]] രചിച്ചത് മന്ദാക്രാന്തയിലാണ്. അതിനെത്തുടർന്ന് സംസ്കൃതത്തിൽ [[ശുകസന്ദേശം]], [[ചാതകസന്ദേശം]] തുടങ്ങി ധാരാളം സന്ദേശകാവ്യങ്ങൾ ഈ വൃത്തത്തിൽ ഉണ്ടായി. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യമായ [[ഉണ്ണുനീലിസന്ദേശം]] ഈ വൃത്തത്തിലാണ്. [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] എഴുതിയ [[മയൂരസന്ദേശം]] തുടങ്ങി പല സന്ദേശകാവ്യങ്ങളും ഈ വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്. </blockquote>സന്ദേശകാവ്യങ്ങളിലല്ലെങ്കിലും സന്ദേശങ്ങൾ പ്രതിപാദിക്കുന്ന ഭാഗങ്ങൾ മന്ദാക്രാന്തയിൽ കൊടുക്കുന്ന ഒരു പതിവും ഉണ്ട്. ഉദാഹരണമായി [[ഉള്ളൂർ എസ്. പരമേശ്വരയ്യർ]] എഴുതിയ [[ഉമാകേരളം]] എന്ന മഹാകാവ്യത്തിൽ ഒരു സന്ദേശം പറഞ്ഞയയ്ക്കുന്ന പതിനൊന്നാം സർഗ്ഗം മന്ദാക്രാന്തയിലാണ്.
 
==ലക്ഷണവും ഉദാഹരണവും==
സന്ദേശകാവ്യങ്ങളിലല്ലെങ്കിലും സന്ദേശങ്ങൾ പ്രതിപാദിക്കുന്ന ഭാഗങ്ങൾ മന്ദാക്രാന്തയിൽ കൊടുക്കുന്ന ഒരു പതിവും ഉണ്ട്. ഉദാഹരണമായി [[ഉള്ളൂർ എസ്. പരമേശ്വരയ്യർ]] എഴുതിയ [[ഉമാകേരളം]] എന്ന മഹാകാവ്യത്തിൽ ഒരു സന്ദേശം പറഞ്ഞയയ്ക്കുന്ന പതിനൊന്നാം സർഗ്ഗം മന്ദാക്രാന്തയിലാണ്.
[[വൃത്തമഞ്ജരി]]<nowiki/>യിലെ ഉദാഹരണം ഇപ്രകാരമാണ്. {{ഉദ്ധരണി|മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം}}
 
 
==ലക്ഷണം==
ഇതനുസരിച്ച്, മ, ഭ, ന, ത, ത എന്നീ ത്ര്യക്ഷരഗണങ്ങളും രണ്ടു ഗുരുക്കളും അടങ്ങിയതാണു മന്ദാക്രാന്ത. 4, 10 (4+6) എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയുമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവസാനം നിർത്തേണ്ട മൂന്നു ഖണ്ഡങ്ങൾ ഇതിനുണ്ട്.
{{ഉദ്ധരണി|മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം}}
 
* നാലു ഗുരുക്കൾ അടങ്ങിയ ഖണ്ഡം. ഉദാഹരണം: കാലിക്കൂട്ടം,
* അഞ്ച് ലഘുവും ഒരു ഗുരുവും അടങ്ങിയ രണ്ടാം ഖണ്ഡം. ഉദാഹരണം: കലിതകുതുകം
* "താരരാ താരതാരാ" എന്നരീതിയിൽ (ഗുരു, ലഘു, ഗുരു, ഗുരു, ലഘു, ഗുരു, ഗുരു) എന്ന് ഏഴക്ഷരമുള്ള മൂന്നാം ഖണ്ഡം. ഉദാഹരണം: കാത്ത കണ്ണന്നു ഭംഗ്യാ
 
 
ഉദാഹണമായി, മയൂരസന്ദേശത്തിലെ താഴെക്കൊടുക്കുന്ന പദ്യം ഉദാഹരണമാണ്. <blockquote>പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായ-
 
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭംഗ്യാ
 
പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വെച്ചിടേണം;
 
മൗലിക്കെട്ടിൽ തിരുകുമതിനെത്തീർച്ചയായ് ഭക്തദാസൻ.</blockquote>
 
==അവലംബം==
"https://ml.wikipedia.org/wiki/മന്ദാക്രാന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്