"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 61:
ക്രി.വ. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയ്ക്ക് വിജ്ഞാനം, താളിയോലകൾ (ലിഖിത വിജ്ഞാനം), പുരാവസ്തുക്കൾ എന്നിവ അന്വേഷിച്ച് ഇന്ത്യ സന്ദർശിച്ച പ്രശസ്തരായ മൂന്ന് ചൈനീസ് സഞ്ചാരികളിൽ ആദ്യത്തെയാളായിരുന്നു [[Faxian|ഫാഹിയാൻ]]. ചന്ദ്രഗുപ്തൻ രണ്ടാമന്റെ ഭരണകാലത്ത് ഇന്ത്യയിലെത്തിയ അദ്ദേഹം അക്കാലത്തെ വടക്കേ ഇന്ത്യയുടെ വിവരണം നൽകുന്നു. മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, വധശിക്ഷയുടെ അഭാവം, തിരഞ്ഞെടുപ്പു നികുതി, ഭൂനികുതി എന്നിവയുടെ അഭാവം, രൂഢമൂലമായ ജാതിവ്യവസ്ഥ എന്നിവയും അദ്ദേഹം രേഖപ്പെടുത്തുന്നു. മിക്ക പൗരന്മാരും ഉള്ളി, വെളുത്തുള്ളി, ഇറച്ചി, വീഞ്ഞ് എന്നിവ ഉപയോഗിച്ചിരുന്നില്ല. [[ചണ്ഢാളർ]] ഇവ ഉപയോഗിച്ചിരുന്നു, ചണ്ഢാളരെ നീചവർഗ്ഗമായി കണക്കാക്കുകയും സമൂഹത്തിൽ നിന്ൻ വേർതിരിക്കുകയും ചെയ്തിരുന്നു.
 
സാംസ്കാരികമായി, ചന്ദ്രഗുപ്തന്റെ ഭരണകാലം ''സുവർണ്ണകാലം'' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ചന്ദ്രഗുപ്തന്റെ സദസ്സിലെ [[നവരത്നങ്ങൾ (വ്യക്തികൾ)|നവരത്നങ്ങൾ]] ഇതിനു ഉദാഹരണമാണ്. ഇവരിൽ ഏറ്റവും പ്രമുഖൻ [[കാളിദാസൻ]] ആയിരുന്നു. [[അഭിജ്ഞാനശാകുന്തളം]] തുടങ്ങിയ പല അനശ്വര കൃതികളുടെയും കർത്താവാണ് കാളിദാസൻ. നവരത്നങ്ങളിൽ മറ്റൊരാളായ [[വരാഹമിഹിരൻ]] പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനുമായിരുന്നു.
 
== വിദേശ ഗോത്രങ്ങൾക്ക് എതിരെയുള്ള പടയോട്ടങ്ങൾ ==
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്