"സന്തോഷ് കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 15:
}}
 
ഒരു മലയാളചലച്ചിത്ര - നാടക നടനാണ് '''സന്തോഷ് കീഴാറ്റൂർ (Santhosh Keezhattoor)'''.<ref>http://www.imdb.com/name/nm6660756/</ref> സ്വദേശം [[കണ്ണൂർ]] ജില്ലയിൽ [[തളിപ്പറമ്പ്|തളിപ്പറമ്പിനടുത്ത്]] [[കീഴാറ്റൂർ]] എന്ന സ്ഥലമാണ്. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം ചെയ്തത് [[തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിൽ ]].
 
==ജീവിതരേഖ==
പി.ദാമോദരന്റേയും കെ.കാർത്യായനിയുടേയും നാലു മക്കളിൽ മൂന്നാമത്തെയാളായി ജനിച്ചു. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം ചെയ്തത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിലാണ്. കണ്ണൂർ സംഘചേതനയുടെ നാടകത്തിൽ 16-ാം വയസ്സിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടക രംഗത്തെത്തിച്ചേർന്നു. കോഴിക്കോട്‌ ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ സംഘങ്ങളിൽ അഭിനയിച്ചു.<ref name=mang1/> കോഴിക്കോട്‌ ഗോപിനാഥ്‌, കുഞ്ഞിമംഗലം രാഘവൻ മാസ്‌റ്റർ എന്നിവരാണ്‌ നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ. സ്കൂൾ, കോളജ് കുട്ടികൾക്കായി നാടകം എഴുതിക്കൊടുത്തു. സന്തോഷ് നിരവധി നാടകങ്ങൾ കുട്ടികൾക്ക് വേണ്ടി സംവിധാനം ചെയ്യുകയും അവയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.<ref>{{cite web|title=നടൻ സന്തോഷ് കീഴാറ്റൂർ സകലകലയിൽ|url=http://www.manoramanews.com/daily-programs/sakalakala/santhosh-keezhattoor-in-sakalakala.html|website=മനോരമ ന്യൂസ്|accessdate=2016 മാർച്ച് 19|archiveurl=https://archive.is/yTPq5|archivedate=2016 മാർച്ച് 19}}</ref> 2007-ൽ മിന്നുകെട്ട്‌ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെത്തി. പിന്നീട് ''ദേവീമാഹാത്മ്യം, ആദിപരാശക്തി, മഹാഭാഗവതം'' തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ദ ഫ്രയിം, സ്ട്രീറ്റ് തുടങ്ങിയ ഷോർട്ട് ഫിലിമുകളും സന്തോഷിന്റേതായിട്ടുണ്ട്.
 
കണ്ണൂരിലെ പ്രഫഷണൽ നാടകങ്ങളുടെ ദീപാലങ്കാര സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പ്രഫഷണൽ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. [[മല്ലിക സാരാഭായ്|മല്ലിക സാരഭായിയോട്]] ഒന്നിച്ച് അവരുടെ സ്റ്റേജ് പ്രോഗ്രാമുകളുടെ സംവിധായകനായി പ്രവർത്തിക്കുകയും ചെയ്ത സന്തോഷിന് 2006 -ലെ മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ''കോട്ടയത്ത് തമ്പുരാൻ'' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. ഭൂമി മലയാളം അടക്കം മൂന്നു ചിത്രങ്ങളിൽ ടി.വി. ചന്ദ്രന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു. ഒരു വർഷത്തോളം അഹമ്മദാബാദിൽ മല്ലികാസാരാഭായിയുടെ ദർപ്പണ പെർഫോമിംഗ്‌ അക്കാദമിയിൽ ലൈറ്റ്‌ ഡിസൈനറായി പ്രവർത്തിച്ചു.<ref name=mang1/>
"https://ml.wikipedia.org/wiki/സന്തോഷ്_കീഴാറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്