"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Nagarjuna at Samye Ling Monastery.JPG|right|150px250px|thumb|സ്കോട്ട്‌ലണ്‌ഡില്‍ സാമ്യേ ലിങ്ങ് ആശ്രമത്തിലെ നാഗാര്‍ജ്ജുനവിഗ്രഹം]]
 
ഒന്നാം നൂറ്റാണ്ടിനടുത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന തത്വചിന്തകനും [[മഹായാനം|മഹായാന]][[ബുദ്ധമതം|ബുദ്ധമതത്തിലെ]] മാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാര്‍ജ്ജുനന്‍. മഹായാനവും [[ഹീനയാനം|ഹീനയാനവും]] തമ്മിലുള്ള മത്സരത്തില്‍ മഹായായനത്തിന് ഭാരതത്തില്‍ വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് നാഗര്‍ജുനന്റെ മേധാശക്തിയുടെ പിന്തുണയിലാണ്. <ref>ജവര്‍ഹാല്‍ നെഹ്രു- ഇന്‍ഡ്യയെ കണ്ടെത്തല്‍- പുറം 137 - "He was a towering personality, great in Buddhist scholarship and Indian philosophy, and it was largely because of him that Mahayana triumphed in India."</ref> ഒരു [[രസതന്ത്രം|രസതന്ത്രജ്ഞനെന്ന]] നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
 
==സംഭാവനകള്‍==
{{ബുദ്ധമതം}}
 
ബ്രാഹ്മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമര്‍ശനമായിരുന്നു നാഗാര്‍ജ്ജുനന്റെ ചിന്ത. ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ പൂര്‍വചിന്തകന്മാര്‍ മുഖവിലക്കെടുത്ത സാമാന്യധാരണകളില്‍ പലതിനെയും ചോദ്യം ചെയ്ത നാഗാര്‍ജ്ജുനന്റെ തത്ത്വചിന്ത, ഭാരതീയദര്‍ശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. [[തിബറ്റ്|തിബറ്റന്‍]], പൂര്‍വേഷ്യന്‍ ബുദ്ധമതങ്ങള്‍ അദ്ദേഹത്തെ രണ്ടാമത്തെ [[ബുദ്ധന്‍|ബുദ്ധനായി]] കരുതി മാനിക്കുന്നുവെന്നത് നാഗാര്‍ജ്ജുനന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു<ref>Nagarjuna - The Internet Encyclopedia of Philosophy - http://www.iep.utm.edu/n/nagarjun.htm</ref>. അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹര്‍ ലാല്‍ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു<ref>ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 172</ref>:-
 
വരി 19:
 
==ജീവിതം==
 
{{ബുദ്ധമതം}}
നാഗാര്‍ജ്ജുനന്റെ കാലത്തെക്കുറിച്ചും ജീവിതഗതിയെക്കുറിച്ചും തിബറ്റന്‍, ചൈനീസ് ബുദ്ധമതപാരമ്പര്യങ്ങളില്‍ വ്യത്യസ്ഥവും പരസ്പരവിരുദ്ധവുമായ അവകാശവാദങ്ങളാണുള്ളത്. ക്രിസ്തുവര്‍ഷാരംഭത്തിന്റെ തുടക്കത്തോടടുത്ത് [[കനിഷ്കന്‍|കനിഷ്കന്റെ]] ഭരണകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു പൊതുവേ കരുതപ്പെടുന്നു. ബുദ്ധലേഖകനായ [[കുമാരജീവന്‍|കുമാരജീവനെപ്പോലുള്ളവരുടെ]] സാക്ഷ്യമനുസരിച്ച്, ദക്ഷിണഭാരതത്തില്‍ ബ്രാഹ്മണപശ്ചാത്തലത്തില്‍ ജനിച്ച നാഗാര്‍ജ്ജുനന്‍, ബുദ്ധമതത്തിലേക്ക് പരിവര്‍ത്തിതനാവുകയാണുണ്ടായത്. ക്രിസ്തുവര്‍ഷാരംഭകാലത്തെ ഭാരതത്തിലെ ഏറ്റവും പ്രധാനചിന്തകനായിരുന്ന അദ്ദേഹം തന്റെ രചനകളില്‍, ബുദ്ധമതരചനകള്‍ക്ക് പൊതുവേ ഉപയോഗിക്കപ്പെട്ട [[പാലി]] ഭാഷക്കു പകരം [[സംസ്കൃതം|സംസ്കൃതമാണ്]] ഉപയോഗിച്ചതെന്നതിന് ഇതായിരിക്കാം കാരണം.<ref>Romillla Thaper - Early India, From the Origins to Ad 1300 - പുറം 259 "The philosopher Nagarjuna, possibly the Most influential mind of this period, chose to write in Sanskrit."</ref> ഇന്നത്തെ ഇന്ത്യയിലെ [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശില്‍]] നാഗാര്‍ജ്ജുനക്കോണ്‍ഡ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന [[നാഗാര്‍ജ്ജുനസാഗരം|നാഗാര്‍ജ്ജുന സാഗരമാണ്]] അദ്ദേഹത്തിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ഉത്തരഭാരതത്തിലെ [[നളന്ദ|നളന്ദയിലെത്തി]] ബുദ്ധമതസിദ്ധാന്തങ്ങളില്‍ അവഗാഹം നേടി എന്ന് പറയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്