"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,398 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.) (തലക്കെട്ടു മാറ്റം: ഹാരപ്പ >>> ഹരപ്പ: ह्डप्प्)
 
== സംസ്കാരവും സമ്പദ്‌വ്യവസ്ഥയും ==
പ്രധാനമായും ഒരു നാഗരിക സംസ്കാരമായിരുന്നു സിന്ധൂ നദീതട നാഗരികത. ഇതിനെ നിലനിറുത്തിയിരുന്നത് മിച്ചമായി ഉല്പാദിപ്പിച്ച കാര്‍ഷിക ഉല്പ്പാദനവും വാണിജ്യവുമാണ്. ഇതില്‍ തെക്കേ [[Mesopotamia|മെസൊപ്പൊട്ടേമിയയിലെ]] [[Sumer|സുമേറുമായി]] ഉള്ള വ്യാപാരവും ഉള്‍പ്പെടും. [[Mohenjo-daro|മോഹന്‍ജൊ-ദാരോയും]] [[Harappa|ഹാരപ്പയും]] ഒരേപോലെയുള്ള നഗര പ്ലാനുകള്‍ അനുസരിച്ച്, വ്യക്തമായി തിരിച്ച തെരുവുകള്‍, വേര്‍തിരിച്ച വാസഗൃഹങ്ങള്‍, പരന്ന മേല്‍ക്കൂരയുള്ള ചുടുകല്‍ വീടുകള്‍, ശക്തിപ്പെടുത്തിയ ഭരണകേന്ദ്രങ്ങളോ മത കേന്ദ്രങ്ങളോ, എന്നിവയോടുകൂടി നിര്‍മ്മിച്ചവയാണ്."<ref name=loc>Library of Congress: Country Studies. 1995. [http://ancienthistory.about.com/od/indusvalleyciv/a/harappanculture.htm Harappan Culture]. Retrieved 13 January 2006.</ref> അളവുകളും തൂക്കങ്ങളും ഏകദേശം ഒരേപോലെയായിരുന്നു (ഇവ പൂര്‍ണ്ണമായി നിര്‍ണ്ണയിച്ച് ചിട്ടപ്പെടുത്തിയിരുന്നില്ലെങ്കിലും). ഈ പ്രദേശത്ത് ആകെ വ്യതിരിക്തമായ (അച്ചുകള്‍) സീലുകള്‍ ഉപയോഗിച്ചിരുന്നു. മറ്റ് ഉപയോഗങ്ങള്‍ക്കു പുറമേ ഇവ, വസ്തുവകകളെ തിരിച്ചറിയുന്നതിനും വസ്തുക്കള്‍ കയറ്റിയയയ്ക്കുന്നതിനും ഇവ ഉപയോഗിച്ചിരുന്നു. [[ചെമ്പ്]], [[വെങ്കലം]] എന്നിവ ഉപയോഗിച്ചിരുന്നെങ്കിലും, ഇരുമ്പ് ഇവര്‍ ഉപയോഗിച്ചിരുന്നില്ല. "പരുത്തി നെയ്യുകയും, നിറംപിടിപ്പിച്ച് (ഡൈ ചെയ്ത്) വസ്ത്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു; അരി, ഗോതമ്പ്, പലതരം പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയെ [[കൃഷി]] ചെയ്തിരുന്നു; പൂഞ്ഞ ഉള്ള കാള ഉള്‍പ്പെടെ പല മൃഗങ്ങളെയും ഇവര്‍ ഇണക്കി വളര്‍ത്തിയിരുന്നു". <ref name=loc/>. കുശവന്റെ ചക്രം കറക്കി ഉണ്ടാക്കിയ പാത്രങ്ങള്‍ - അവയില്‍ ചിലത് മൃഗങ്ങളുടെ ചിത്രങ്ങളും ജ്യാമിതീയ രൂപങ്ങളും കൊണ്ട് അലങ്കരിച്ചവ - മിക്ക സിന്ധൂനദീതട സ്ഥലങ്ങളിലും നിന്ന് ധാരാളമായി ലഭിച്ചിട്ടുണ്ട്. മുഴുവന്‍ സംസ്കൃതിയ്ക്കും കേന്ദ്രികൃതമായ ഒരു ഭരണസംവിധാനം ഇല്ലായിരുന്നെങ്കിലും, ഓരോ നഗരത്തിഉം കേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനം ഉണ്ടായിരുന്നു എന്ന് സാംസ്കാരികമായ ഏകതയില്‍ നിന്നും മനസിലാക്കാം. എന്നാല്‍, ഇത്തരം ഒരു അധികാരം ആരില്‍ നിക്ഷേപിതമായിരുന്നു എന്ന് വ്യക്തമല്ല. മറ്റ് നാഗരികതകളില്‍ പൊതുവായി കാണപ്പെടുന്ന പൗരോഹിത്യത്തിന്റെ ധാരാളിത്തമോ പ്രദര്‍ശന പരതയോ ഈ സംസ്കാരത്തില്‍ പൂര്‍ണ്ണമായും കാണപ്പെടുന്നില്ല.
 
== പുരാവസ്തു ഗവേഷണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/318209" എന്ന താളിൽനിന്ന് ശേഖരിച്ചത്